ദിവ്യാനുരാഗങ്ങൾ 1 [Athirakutti] 182

“കെട്ടി പിടിക്കണം എന്ന് തോന്നിയതാ… ചേട്ടായി പോകുന്നതിനു മുന്നേ… പക്ഷെ ഇത്ര ചുരുക്കം സമയം കൊണ്ട് ഇങ്ങനൊക്കെ സംഭവിക്കും എന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല… അതിൻ്റെ ഇടയിൽ ചേട്ടായുടെ കൈ അടങ്ങി ഇരിക്കത്തില്ല അല്ലെ? വൃത്തികെട്ടവൻ..” ഒരു ചിരിയോടെയുള്ള ശുണ്ടിയായിരുന്നു ആ വൃത്തികെട്ടവൻ എന്ന വിളിയിൽ.

“എന്താടി പെണ്ണെ നീ വിളിച്ചത്? വൃത്തികെട്ടവനെന്നോ? ചേട്ടായി ചേട്ടായി എന്ന് വിളിച്ചിട്ടു ഇപ്പൊ ഇവൾ വിളിച്ചത് കേട്ടോ… വൃത്തിക്കെട്ടവനെന്നു. എന്റീശോയേ…. എനിക്കിതു തന്നെ വേണം…” ഞാനും വിട്ടു കൊടുത്തില്ല.

“അല്ലാണ്ട് പിന്നെ…. വേണ്ടാത്തടുത്തൊക്കെ കൈയും കൊണ്ട് എന്തിനാ ചെല്ലുന്നേ?” അവൾ വീണ്ടും കള്ള പരിഭവം വരുത്തി ചിണുങ്ങിക്കൊണ്ടു ചോദിച്ചു.

“അതെങ്ങനാ മോളെ വേണ്ടാത്തടം ആവുന്നേ. എൻ്റെ കൊച്ചിൻ്റെ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. അതിപ്പോ ഒരു രോമം ആയാൽ പോലും. ഒന്നും എനിക്കും വൃത്തികേട്ടതോ വേണ്ടാത്തിടമോ അല്ലാട്ടോ…” ഞാൻ പറഞ്ഞു.

“ലവ് യു എട്ടായി… താങ്ക്യൂ…” അവൾ അല്പം ശബ്ദം പതറിക്കൊണ്ടായിരുന്നു പറഞ്ഞത്.

“ലവ് യു ടൂ മോളുട്ടി… ഉമ്മ… അതെ മമ്മി വിളിക്കുന്നു കഴിക്കാൻ… പോകുവാട്ടോ… നാളെ കാണാം… ഗുഡ് നൈറ്റ്…” ഞാൻ പറഞ്ഞു…

“ഗുഡ് നൈറ്റ് എട്ടായി…”

അത്രയും പറഞ്ഞു ഫോൺ വച്ചതും ഞാൻ അവിടെ സോഫയിൽ ഇരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒന്നും പ്ലാൻ ചെയ്തതോ അല്ല. ഒന്നിനും എതിരും നിന്നില്ല. രണ്ടാളും.

കർത്താവേ കാത്തോണേ… പാവം കൊച്ചാ… എന്നും എൻ്റെ കൂടെ ഉണ്ടാവണേ.. അത്രയും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ താഴേക്കു ചെന്നു…

അടുത്ത ഒന്ന് രണ്ടു ആഴ്ചകൾ ഫോൺ വിളിയും വഴിയിലൂടെ കാണുമ്പോൾ ഉള്ള പുഞ്ചിരിയുമൊക്കെയായി കടന്നു പോയി. ഞാൻ പറയുന്ന വസ്ത്രങ്ങൾ ഇട്ടു പോകാനൊക്കെ തുടങ്ങി. ഞാൻ കണ്ടു എന്ന് ഉറപ്പു വരുത്തും. മെല്ലെ മെല്ലെ അവൾ എൻ്റെ ദിനചര്യയുടെ ഭാഗമായി മാറി. ഒരുപക്ഷെ ജീവിതത്തിൻ്റെ ഭാഗമായി മാറി എന്ന് പറയുന്നതാവും ശരി.

നമ്മൾ രണ്ടു പേർക്കും ഒരു ഗുണം എന്താന്ന് വച്ചാൽ, തമ്മിൽ മനസിലാക്കാനുള്ള കഴിവ് രണ്ടു പേർക്കും കൂടുതൽ ആയിരുന്നു. അതുകൊണ്ടു തന്നെ വഴക്കും പരിഭവവും താരതമ്യേന കുറവായിരുന്നു. എന്തൊക്കെ തന്നെയാണേലും അവൾ എന്നെക്കൊണ്ട് കത്തുകൾ എഴുതിച്ചു കൊണ്ടേ ഇരുന്നു. എല്ലാ ശനിയാഴ്ചയും രാവിലെ അവളുടെ കാറിൻ്റെ അടിയിൽ കത്തുകൾ കൊണ്ടിടുന്നത് പതിവായിത്തുടങ്ങി. എന്നാൽ എനിക്ക് തിരികെ ആകെ മൊത്തം രണ്ടു കത്തുകൾ മാത്രമാണ് അവൾ എഴുതിയിട്ടുള്ളത്. അത് ഞാൻ ഒരു അമൂല്യ സമ്മാനം പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതിൻ്റെ ഇടയിൽ നമുക്കിടയിലുള്ള എല്ലാ അതിർവരമ്പുകളും പാടെ മാഞ്ഞു പോയിരുന്നു. എന്തിനെ കുറിച്ചും ഒരു ചമ്മലോ മറയോ ഇല്ലാതെ തന്നെ സംസാരിച്ചു തുടങ്ങിയിരുന്നു.

The Author

4 Comments

Add a Comment
  1. Please continue bro…

  2. നന്നായിട്ടുണ്ട് കേട്ടോ

  3. ഈ കഥ ഇറോടിക്ക് ലൗ സ്റ്റോറി ആക്കി എഴുതിയാൽ അടിപെളിയായിരിക്കും

  4. ഇത് കൊള്ളട്ടെ ആതിരക്കുട്ടിയെ… പ്രണയത്തിന്റെ സ്വാദിൽ കാമാഗ്നി ജ്വലിപ്പിച്ചു. ഇയ്യാളുടെ എഴുത്തുകൾ ഇഷ്ടപ്പെട്ടു വരുന്നു. ഇനിയും എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *