ദൂരങ്ങളിലേക്ക് 5🍃[പട്ടം] 93

ചെറിയ പൊതികളുള്ള ഇമ്പോർട്ട് പീസ്സ്.

“ഇത് എവിടെ നിന്നാ?”

ഫിലിപ്പ് ചോദിച്ചു.

“എന്റെ കസിൻ ജർമ്മനിയിൽ നിന്ന് കൊണ്ടുവന്നതാണ്.” അവൾ ഒന്ന് അവനെ നോക്കി.

“സ്പെഷ്യൽ ആളുകൾക്കാണ് കൊടുക്കാറുള്ളത്.” ഫിലിപ്പ് ചെറുതായി ചിരിച്ചു.

 

“അപ്പോൾ ഞാൻ സ്പെഷ്യൽ ആണോ?”

 

സാറ ഉടൻ മറുപടി പറഞ്ഞില്ല. അവൾ ഒരു ചോക്ലേറ്റ് പീസിന്റെ കവർ തുറന്നു.

അവന്റെ കൈയിൽ വെച്ചു കൊടുത്തു.

“നിനക്ക് എന്താണ് തോന്നുന്നത്?” അവൾ ചോദിച്ചു.

 

ഫിലിപ്പ് ആ ചോദ്യം കേട്ട്

ഒരു നിമിഷം ഒന്നും പറഞ്ഞില്ല.

അവൻ ചോക്ലേറ്റ് വായിൽ വെച്ചു. ആ നിമിഷം അവന്റെ ഉള്ളിൽ അലിഞ്ഞത് ചോക്ലേറ്റ് മാത്രം ആയിരുന്നില്ല.

 

കുറച്ചു നേരം ഇരുവരും തോടിന്റെ ശബ്ദം മാത്രം കേട്ടുകൊണ്ട് ചോക്ലേറ്റ് കഴിച്ചു.

 

കാറ്റ് അല്പം തണുത്തു. സാറയുടെ മുടി

കാറ്റിൽ പാറി അവളുടെ കവിളിനരികിലേക്ക് വീണു. അവൾ അതൊക്കെ വിരലുകൾ കൊണ്ട് ഒതുക്കിക്കൊണ്ടിരുന്നു. ഫിലിപ്പ് അത് നോക്കിയിരുന്നു.

അവൾ പതുക്കെ ചോദിച്ചു. “ഫിലിപ്പ്…”

“ഒരു കാര്യം ചോദിക്കട്ടെ?”

 

“ചോദിക്ക്”

 

സാറ മൗനമായി.

 

“ചോദിക്കൂ.”

 

സാറ ചോക്ലേറ്റിന്റെ പൊതി കൈയിൽ മടക്കി പിടിച്ചു. പിന്നെ താഴേക്ക് ഒഴുകുന്ന തോടിലേക്കു നോക്കി.

 

“നിനക്ക്…ആദ്യമായി ഒരാളെ കാണുമ്പോൾ തന്നെ..

 

സാറ അൽപ്പം നിർത്തി, വീണ്ടും തുടർന്നു.

 

അവരെക്കുറിച്ച് പിന്നീട് ചിന്തിക്കാറുണ്ടോ?”

 

ഫിലിപ്പിന്റെ കണ്ണുകൾ അവളുടെ മുഖത്തിലേക്ക് തിരിഞ്ഞു. ആ ചോദ്യത്തിൽ ആസ്വഭാവികതയുണ്ടായിരുന്നു.

The Author

പട്ടം

www.kkstories.com

7 Comments

Add a Comment
  1. നന്ദുസ്

    പ്രണയത്തിനേ ഇത്രയൊക്കെ അധികാരികമായി വിശേഷിപ്പിക്കാമെന്നു കാണിച്ചുതരുന്ന ഒരു സ്റ്റോറി ആണിത്.. സത്യം.. ഓരോ വാക്കുകളും ഒരു പ്രത്യേക ആകർഷിണിയാത ഒളിഞ്ഞിരിപ്പുണ്ട്… അത്രക്കും മനോഹരമായിട്ടാണ് മഴയെയും പ്രണയത്തെയും അവതരിപ്പിച്ചിരിക്കുന്നത്….
    സൂപ്പർ സഹോ…..

    നന്ദുസ്…

  2. വളരെ മനോഹരം. തുടരുക.

  3. continue bro
    🥰😍

  4. ✖‿✖•രാവണൻ

    ❤️❤️❤️

  5. bro site kittun ondairunnila atha vaican late ayye
    manoharam ayyi ee part
    avarude cheriya nimishagal valare nannai avatharipichu
    waiting for next part❣️❣️

  6. ഒറ്റപ്പെട്ടവൻ

    ഉഫ് എന്ത് അടിപൊളി ആയിട്ട് ആണ് കഥയെ വിവരിച്ചിട്ടുള്ളത്…. ഒരു രക്ഷയും ഇല്ല…. അവരുടെ പ്രണയസല്ലാപങ്ങൾ ഒക്കെ… മനസ്സിൽ വന്നു…. ആ വീടും… കുരുമുളക് തോട്ടം ഒക്കെ മനസ്സിൽ ഓടി വന്നു… പ്രണയാത്മകമായ നല്ല നിമിഷങ്ങൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു… തുടരുക….

  7. Story kk nalla feel und broo.. ❤️😍

Leave a Reply

Your email address will not be published. Required fields are marked *