“എന്താ…പേടിയാണോ?” സാറ കണ്ണ് ചിമ്മി ചോദിച്ചു.
“എനിക്ക് പേടിയോ.”
അവൻ ചെറുതായി പറഞ്ഞു.
സാറ അവനെ നോക്കി ചിരിച്ചു.
“നമ്മളുടെ ഏരിയ മുഴുവൻ നമ്മളെ പ്രൊട്ടക്ട് ചെയ്യുന്ന ആളുകളാണ്.”
അവൾ പതുക്കെ നടന്നു കൊണ്ടു പറഞ്ഞു.
“പിന്നെ..”
ഒരു ചെറു ഇടവേള എടുത്ത് അവൾ അവനെ നോക്കി.
“ഇപ്പോൾ നീ കൂടെ ഉണ്ടല്ലോ.”
ആ വാക്ക് കേട്ട നിമിഷം ഫിലിപ്പിന്റെ ഹൃദയം ഒന്ന് നിശ്ചലമായി. അവൻ അവളെ നോക്കി. അവൾ അത് പറഞ്ഞിട്ട് വളരെ സാധാരണമായി മുന്നോട്ട് നോക്കി നടക്കുകയായിരുന്നു.
പക്ഷേ അവളുടെ ചുണ്ടിന്റെ വക്കിൽ
അറിയാതെ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. രണ്ടുപേരും തോട്ടത്തിനകത്തേക്ക് കയറി.
രാത്രിയിലെ കുരുമുളക് വള്ളികൾ
പകലുകളേക്കാൾ വേറൊരു ഭാവം തന്നെയായിരുന്നു. ഇലകളിൽ ഇനിയും അല്പം നനവ്, മണ്ണിൽ രാത്രിയുടെ തണുപ്പ്, മുകളിലൂടെ നക്ഷത്രങ്ങൾ ചെറുതായി മാത്രം കാണുന്ന ആകാശം, തോടിനരികിലേക്ക് പോകുന്ന ചെറുവഴി നനഞ്ഞ ഇലകൾ കൊണ്ട് പകുതി മറഞ്ഞിരുന്നു.
അവിടെ ചെന്നെത്തിയപ്പോൾ
സാറ ഒരു പഴയ കോൺക്രീറ്റ് തിട്ടയുടെ അരികിൽ ഇരുന്നു.
തോടിന്റെ വെള്ളം കല്ലുകളിൽ തട്ടി ചെറുതായി ഒഴുകി കൊണ്ടിരുന്നു. “ഇവിടെ ഇരിക്ക്,”
അവൾ അവന്റെ സൈഡിലുള്ള ഇടം കാണിച്ചു. ഫിലിപ്പ് അവളുടെ അടുത്ത് ഇരുന്നു. വളരെ അടുത്തല്ല, പക്ഷേ വളരെ ദൂരെയുമല്ല.
അവർക്കിടയിൽ ഒരാളുടെ ചൂട് മറ്റെയാൾക്ക് അറിയാൻ മതി വരുന്നത്ര നിശ്ശബ്ദമായ ഒരു അടുപ്പമുണ്ടായിരുന്നു. സാറ ചോക്ലേറ്റിന്റെ പെട്ടി തുറന്നു.

പ്രണയത്തിനേ ഇത്രയൊക്കെ അധികാരികമായി വിശേഷിപ്പിക്കാമെന്നു കാണിച്ചുതരുന്ന ഒരു സ്റ്റോറി ആണിത്.. സത്യം.. ഓരോ വാക്കുകളും ഒരു പ്രത്യേക ആകർഷിണിയാത ഒളിഞ്ഞിരിപ്പുണ്ട്… അത്രക്കും മനോഹരമായിട്ടാണ് മഴയെയും പ്രണയത്തെയും അവതരിപ്പിച്ചിരിക്കുന്നത്….
സൂപ്പർ സഹോ…..
നന്ദുസ്…
വളരെ മനോഹരം. തുടരുക.
continue bro
🥰😍
❤️❤️❤️
bro site kittun ondairunnila atha vaican late ayye
manoharam ayyi ee part
avarude cheriya nimishagal valare nannai avatharipichu
waiting for next part❣️❣️
ഉഫ് എന്ത് അടിപൊളി ആയിട്ട് ആണ് കഥയെ വിവരിച്ചിട്ടുള്ളത്…. ഒരു രക്ഷയും ഇല്ല…. അവരുടെ പ്രണയസല്ലാപങ്ങൾ ഒക്കെ… മനസ്സിൽ വന്നു…. ആ വീടും… കുരുമുളക് തോട്ടം ഒക്കെ മനസ്സിൽ ഓടി വന്നു… പ്രണയാത്മകമായ നല്ല നിമിഷങ്ങൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു… തുടരുക….
Story kk nalla feel und broo.. ❤️😍