ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ] 799

സാറ : ഈ പെണ്ണും ചേച്ചി വീട് വൃത്തി ആക്കി വെച്ചത് കണ്ടു ഞെട്ടിയതാ

അന്നമ്മ : നന്നായി…. അതൊക്കെ എന്റെ ചെക്കന്റെ പണിയാ…….

റീനയ്ക്ക് അതാണ്‌ ശരിക്കും ഞെട്ടലുണ്ടാക്കിയത്….

അന്നമ്മ : ആ ഇരിക്കുന്നെ

റീനയുടെ മനസ്സിൽ റോബിൻ തല്ലിപൊളിയായിരുന്നു…. അതിനാൽ തന്നെ ഇങ്ങനെ പ്രതീക്ഷിച്ചില്ല….

ആ വീട്ടിൽ തന്നെ കുറെ ഗ്ലാസ്സ് ആർട്ട്‌ വർക്കുകൾ കണ്ടു…… പല തരം കുപ്പികളിൽ അഹങ്കരിച്ചു പെയിന്റ് അടിച്ചു വെച്ചത് കണ്ടു അത്ഭുത പെട്ടു…

റീന : ഇതും മകനാണോ…

അന്നമ്മ : മം….. അതെ….. എല്ലാ കുപ്പികളും അവൻ കുടിച്ചു തീർത്തതാ…. കളയാൻ സമ്മതിക്കില്ല… അപ്പൊ പിന്നെ ഇങ്ങനെ ഓരോന്ന് ചെയ്തു കൂട്ടും

പാച്ചുവിന്റെ നുണക്കുഴിയുള്ള ചിരി കണ്ടു അന്നമ്മ റീനയെ അടുത്തേക്ക് വിളിച്ചു…

അന്നമ്മ : നീ ഇവിടെ ഇരി….

റീന അടുത്ത് വന്നിട്ട് പാച്ചുവിനെ മുന്നിലോട്ട് ചായ്ച്ചു കിടത്തി…

അന്നമ്മ : എന്താ നിന്റെ പേര്

റീന : റീന

അന്നമ്മ : ഇവന്റെയോ

റീന : പാച്ചു എന്നാ വിളിക്കുന്നെ…..

അന്നമ്മ : പാച്ചു….. കൊള്ളാം… നിങ്ങളെവിടെത്തുകാരാ

റീന : കണ്ണൂരാണ്

അന്നമ്മ : ആഹാ….. എന്റെ അമ്മയുടെ നാടും കണ്ണൂരാണ്….. തളിപ്പറമ്പ്….

റീന : ആന്നോ….

അന്നമ്മ : എന്റപ്പൻ ചാടിച്ചു കൊടുന്നതാ കോട്ടയത്തേക്ക്….

റീന ചിരിച്ചു… അന്നമ്മ പാച്ചുവിന്റെ വിരലുകൾ പിടിച്ചു കളിപിച്ചു….

അന്നമ്മ : എന്താ കെട്ടിയോന്റെ പേര്…

റീന : ശ്രീ………. രാജ്…..

അന്നമ്മ : അതെന്താ അങ്ങനെ ഒരു നീട്ടൽ

റീന ഒന്നു പരുങ്ങി…. ശ്രീജിത്ത്‌ എന്നു പറയാനാണ് വന്നത്…..

റീന : അത് ഞാൻ രാജുവേട്ടൻ എന്നാണ് വിളിക്കുന്നത്…. ശ്രീരാജ് എന്നാ പേര് ഞാൻ തന്നെ മറക്കും….

അന്നമ്മ : എന്നാ ചെയ്യുന്നേ

റീന : ഇവിടെ മെക്കാനിക് ആയി ജോലി കിട്ടി…

അന്നമ്മ : അല്ല നിങ്ങൾ എങ്ങനെ ഇവിടെ എത്തി പെട്ടു

സാറ : ഓഹ് അത് വലിയ കഥയാ എന്റെ ചേച്ചി

130 Comments

Add a Comment
  1. എല്ലാരും കൂടി ഓരോന്ന് പറഞ്ഞു ആശാന്റെ മൂഡ് കളഞ്ഞു ഇനി ഇത് തുടരുമോ ഇല്ലയോ എന്ന് കണ്ടറിയാം

  2. ആശാനേ.. “ഏലക്ക 5” എത്താറായോ.. Waiting ആണ്..🙄😭😭

Leave a Reply

Your email address will not be published. Required fields are marked *