ഞാൻ : ” നീ പേടിക്കല്ലേ…. ഞാൻ ഇല്ലെ…. ഞാൻ എന്തെങ്കിലും ചെയ്തോളാം. ”
മീര : ” ഏട്ടൻ പറയുവോ…. അച്ഛനോട് നമ്മുടെ കാര്യം ”
എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. അതിനുള്ള ധൈര്യം എനിക്കില്ല. അച്ഛൻ എന്നെ തല്ലുമോ കൊല്ലുമോ എന്ന പേടി അല്ല. അച്ഛന്റെ പ്രതികരണം എന്തായിരിക്കും എന്നറിയില്ല. ചിലപ്പോൾ അത് താങ്ങാൻ പറ്റാതെ വന്നാൽ……..
മീര : ” പറയുമോ….. ”
ഞാൻ : ” എടി ഇപ്പോളെ പറയണോ….. ”
മീര : ” എന്നായാലും പറയണ്ടേ ”
ഞാൻ : ” മോളെ….. തത്ക്കാലം ഈ കല്യാണം മുടക്കണം. അതാണ് നമ്മുടെ ആവശ്യം. അതിന് നീ വിചാരിച്ചാൽ സിമ്പിൾ ആയിട്ട് പറ്റും. നിനക്ക് ആ ചെക്കനെ ഇഷ്ടം അല്ലെന്ന് പറയണം….. ”
മീര : ” അത് എന്നെ കൊണ്ട് പറ്റില്ല. എന്റെ അച്ഛനല്ല അത്. എന്റെ ദൈവമാണ്. എങ്ങനെ ഞാൻ പറയും എതിർത്ത്. ആർക്കും വേണ്ടാത്ത പാഴ്ജന്മത്തിനെ വളർതിയതിന് ഇതാണോ കൂലി കൊടുക്കേണ്ടത്. ഏട്ടൻ പറ. ഏട്ടന് പറയാം ”
ഞാൻ : ” അതിനുള്ള ധൈര്യം എനിക്കുമില്ല മോളെ ”
മീര : ” അപ്പൊ……… അപ്പൊ…….. എന്നെ വിട്ടു കളയുവാണല്ലേ….. ”
മീര കൂടുതൽ ശക്തിയിൽ കരയാൻ തുടങ്ങി.
മീര : ” എന്നോട് എത്ര സത്യം ഇട്ടതാ ഏട്ടൻ…… എന്നെ കളയല്ലേ ഏട്ടായി. ”
ഞാൻ : ” മോളെ കരയല്ലേ…… ഒന്നും നടന്നില്ലെങ്കിൽ നമുക്ക് ഒളിച്ചോടാം ”
മീര : ” ഇല്ല അത് പറ്റില്ല…… ഇവിടെ ഈ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ എന്നെ കെട്ടണം ഏട്ടൻ. ഇല്ലെങ്കിൽ വേണ്ട. ”
ഞാൻ : ” മീരാ……… പ്രാക്റ്റിക്കൽ ആക്….. അത് നടക്കില്ല ”
മീര : ” എനിക്ക് ഒന്നും കേൾക്കണ്ട….. അങ്ങനെ നടക്കും എന്ന് ഏട്ടൻ തന്നെ അല്ലെ എന്നോട് പറഞ്ഞിട്ടുള്ളത്. ”
ഞാൻ : ” മീരാ നീ എന്നെ കുറ്റപ്പെടുത്തിയിട്ട് എന്തിനാ. നിന്നെപ്പോലെ തന്നെ വിഷമിക്കുകയാ ഞാനും. പുറത്ത് കരയുന്നില്ല എന്നെ ഒള്ളു. ഉള്ളിൽ കരയുന്നുണ്ട്. ”
മീര : ” ഏട്ടാ…. എനിക്ക് അറിയാം ഏട്ടാ…… പക്ഷെ ഞാൻ എന്ത് ചെയ്യും. എനിക്ക് ഏട്ടനോടല്ലേ ഇതൊക്കെ പറയാൻ പറ്റു. ”
ഞാൻ : ” നീ കരച്ചിൽ നിർത്ത്. ഇല്ലെങ്കിൽ ഞാനും കരയും. ”
മീര കണ്ണൊക്കെ തുടച്ചു.
ഞാൻ : ” നീ പേടിക്കണ്ട. നിന്നെ ഞാൻ തന്നെ കെട്ടും. അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ. ”
മീര : ” അച്ഛനോട് എതിര് പറയാൻ ആവില്ല എനിക്ക്. അച്ഛൻ ഒരാളെ ചൂണ്ടി കാണിച്ചാൽ അയാളെ കെട്ടാൻ ഞാൻ തയ്യാറാവും. പക്ഷെ അത് ഏട്ടൻ അല്ലെങ്കിൽ കല്യാണത്തിന് മുൻപ് ഞാൻ ആത്മഹത്യ ചെയ്യും ”
ഞാൻ പകച്ചു പോയി.
ഞാൻ : ” മോളെ….. എന്തൊക്കെയാ പറയുന്നേ ”
മീര : ” അതെ ഏട്ടാ….. ഏട്ടൻ അല്ലാതെ മറ്റൊരാൾ….. ആലോചിക്കാൻ വയ്യ. അങ്ങനെ സംഭവിക്കുന്നതിന് മുൻപ് മീര ഈ ലോകം വിട്ടു പോകും. ഇത് മീരയുടെ വാക്കാ ”
ഞാൻ : ” ഇല്ല ഇല്ല…. നിന്നെ മരണത്തിന് പോലും ഞാൻ വിട്ടു കൊടുക്കില്ല. നീ ഇങ്ങനെ ഒന്നും പറയല്ലേ എന്നോട്. എനിക്ക് സഹിക്കില്ല ”
മീര എന്റെ മുഖത്തേക്ക് നോക്കാതെ കക്ഷത്തിൽ മുഖം പൂഴ്ത്തി കളഞ്ഞു. അവളുടെ തലയിൽ തലോടി ഞാൻ ആശ്വസിപ്പിച്ചു.
ബ്രോ വായിച്ചു…
ആകെ ഒരു ശ്വാസം മുട്ടുന്ന സ്ഥലത്ത് കൊണ്ടുപോയി ഇട്ടിട്ടു മുങ്ങി അല്ലെ😉😉
എന്തായാലും കഥ വായിക്കാൻ തോന്നിയതിന് ഇപ്പോൾ സന്തോഷം തോന്നുന്നു അല്ലേൽ ഇത്രയും നല്ല കഥ മിസ്സ് ആയേനെ.
മല്ലൻ ബഷീറിനെയും ടീമിനെയും എനിക്കത്ര വിശ്വാസം പോരാ എങ്കിലും .
വേറെ വഴി ഇല്ലാത്തത് കൊണ്ട് അങ്ങനെ പോണു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രോ❤❤❤
Thanks
💓💓💓
Thanks
ബ്രോ,സൂപ്പർ അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്.
Thanks
….അടിപൊളി…..! വളരെ നന്നായിട്ടുണ്ട്….! എന്തൊക്കെ സംഭവിയ്ക്കുമെന്നറിയാൻ ആകാംഷയോടെ കാക്കുന്നു…..!!
❤️❤️❤️
-Arjun dev
Thanks
ഇവിടെ, ALEX എന്നൊരു പേരിൽ ഒരാൾ കമെന്റ് ബോക്സിൽ വരുന്നത് കാണാം. ആ ലെവൻ പറയുന്ന കാര്യങ്ങൾ എഴുത്തുക്കാർ വായിച്ചു നോക്കാനേ പോവണ്ട. കഥ പോലും വായിച്ചു നോക്കാതെ അഭിപ്രായം പ്രായം പറയുന്നവനാണിവൻ. വേറൊരു സ്ഥലത്തു ലെവൻ ഇടങ്ങേരുണ്ടാക്കിയതേയുള്ളൂ.
Alex, SW അങ്ങനെ പല പേരുകളിൽ വരും. കമന്റ് ഇടുന്ന ഭാഷാ ശൈലി കാണുമ്പോൾ തന്നെ മനസിലാകും ഒരാൾ ആണെന്ന്. പുള്ളി കാശ് കൊടുത്ത് എഴുതിക്കുന്ന രീതിയിൽ ആണ് പെരുമാറ്റം
😍😍😍
😍
സൂപ്പർ ബ്രോ
Thanks
Super no raksha super next week varumo adutha part
ഒരു കാര്യം ചോദിക്കട്ടെ. Kamukan,kamuki,kabuki,holy, ha, monkey, pream na ഇതെല്ലാം ഒരാൾ തന്നെ ആണോ
എന്റെ അതെ സംശയം😉.
ബ്രോ കഥ കണ്ടു വായിച്ചിട്ട് അഭിപ്രായം പറയാമേ.❤❤❤
Superb mind blowing
Lu bro
Assal poliopan
Uff poli
Next part next weekbill varumo
Bro awesome complete cheyyanname
Super waiting next part
ഡിയർ ജോൺ സ്നോ…
ഈ കഥക്ക് കാത്തിരുന്ന ഒരാൾ ആയിരുന്നു ഞാൻ.
കഥയുടെ ഈ ഭാഗം എനിക്ക് വല്ലാതെ ടച്ചിങ് ആയി. മറ്റൊന്നും കൊണ്ടല്ല, ഏകദേശം ഇതേ സിറ്റുവേഷൻ കടന്നുപോയ ഒരു സുഹൃത് എനിക്കുണ്ടായിരുന്നു. പക്ഷെ കഥയിൽ നിന്നും നേർ വിപരീത കഥാപാത്രങ്ങൾ ആയിരുന്നു എന്നത് മാത്രമാണ് വെത്യാസം.
താങ്കളോട് മുന്നേ പറഞ്ഞത് പോലെ തന്നെ, സംഭക്ഷണങ്ങളിലൂടെ മുഴുവൻ കഥയെയും കൊണ്ടുപോയ അങ്ങനൊടെനിക്ക് ആരാധന തോന്നുന്നു…
//മച്ചാന്റെ അച്ഛനാ…… എന്താണ്………. ഏത് സ്റ്റഫ് ആണ് അടിച്ചത്//
ഒഴുക്കിന് വിപരീതമായി പെട്ടന്ന് ഈ സീൻ വന്നപ്പോൾ അറിയാതെ ചിരിച്ചു പോയി… വല്ലാതെ ഇഷ്ടപ്പെട്ടു
ഒരുപാടിഷ്ടം ❤❤❤
ഫ്ലോക്കി കട്ടേക്കാട്
കുറച്ചു കോമഡി പരീക്ഷിച്ചതാ. ഭാഗ്യം ഒരാളെങ്കിലും ചിരിച്ചു
സൂപ്പർ ആയിട്ടുണ്ട് ഒരു ഹാപ്പി Ending ന് പ്രതീക്ഷയില്ല
Thanks
Nyc
Thanks
Super feel next part vegan tharanam
Thanks
നിർത്തിക്കൂടെ ഈ പരിപാടി. ഇന്ന് വരെ ഇയാൾ ഏതെങ്കിലും ഒരു നല്ല കഥ എഴുതിയിട്ടുണ്ടോ. താൻ ആ സിമോണയുടെ കഥകൾ ഒക്കെ ഒന്ന് വായിച്ചിട്ട് കഥ എഴുതാൻ ഇരിക്ക്. ചുമ്മാ കുറെ ചോക്ലേറ്റ് ലെവലിൽ ഉള്ള കഥ എഴുതാതെ.
Avanu pattuna poleyoke avan ezhuthun unde.ningalku ishtamalengil ningal vayikandu erinal pore enganne parihasikano.kadhaku kuravukal undengil athu pariharikanula suggestion aanu parayande allande ithupole alla
സിമോനയുടെ കഥകൾ ഇഷ്ടമാണ്. അവരെ പോലെ അവര് എഴുതട്ടെ….എല്ലാവരും അവരെ പോലെ എഴുതുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ഓരോരുത്തരും അവരുടെ രീതിയിൽ ആണ് എഴുതേണ്ടത്. ആ തരത്തിൽ സ്നോയുടെ രീതി അവനു മാത്രമുള്ളതാണ്…
എന്റെ അപിപ്രായം പറയുന്നു… ബഹുസ്വരതയുടെ ശബ്ദത്തെ ഇഷ്ടപെടുന്നുവെങ്കിലും
Flokki macha nxt part thadoooooooooooo…..
//നിർത്തിക്കൂടെ ഈ പറഞ്ഞുപരിപാടി// – ഇത് തന്നെ അങ്ങോട്ടും ചോദിക്കുന്നു. ഇങ്ങനെ ദുരന്തം കമന്റ് ഇടൽ നിർത്തിക്കൂടെ.
// ഇന്നേ വരെ ഇയാൾ നല്ല കഥ എഴുതിയിട്ടുണ്ടോ// – ഞാൻ സ്വയം എന്റെ കഥകൾ നല്ലതാണ് എന്ന് പറയില്ല. അത് മോശം പരിപാടി ആണ്. എന്നാൽ കിട്ടിയ comments ഒക്കെ 95% പോസിറ്റീവ് ആണ്. അതുകൊണ്ട് മോശം അല്ല എന്ന് സ്വയം വിശ്വസിക്കുന്നു.
//സിമോണയുടെ കഥകൾ വായിച്ചിട്ട് എഴുതാൻ ഇരിക്ക്// – അവര് വേറെ ഞാൻ വേറെ. അവരുടെ രുചി അല്ല എന്റെ രുചി. അവർ നല്ല എഴുത്തുകാരി തന്നെ ആണ്. എന്ന് കരുതി ഞാൻ അവരെ അനുകരിക്കണ്ട കാര്യമില്ല.
//ചുമ്മാ കൊറേ ചോക്ലേറ്റ് ലെവൽ എഴുതാതെ// – ചേട്ടാ എഴുതിയത് മോശം എന്ന് പറയാം. എഴുതാതെ എന്ന് പറയരുത്. പിന്നെ എന്താണ് ഈ ചോക്ലേറ്റ് ലെവൽ. അത് ഒന്ന് define ചെയ്യുക.
ഇനി ഒരു കാര്യം. ഈ സൈറ്റ് കടപ്പാട് കൊണ്ട് എഴുതുന്ന സ്ഥലം അല്ല. നിങ്ങളുടെ ഇഷ്ടത്തിന് അല്ല ഞാൻ എഴുതുന്നത് എന്റെ ഇഷ്ടത്തിനാണ്. എന്റെ അതെ ഇഷ്ടങ്ങൾ ഉള്ള ആളുകൾക്ക് അത് ഇഷ്ടപ്പെടും. അല്ലാത്തവർക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ട് എല്ലാവരും ഇഷ്ടപ്പെടണം എന്ന് എനിക്ക് നിർബന്ധം ഇല്ല. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം. പക്ഷെ ഇത് തളർത്തുന്ന രീതിയിൽ ആണ്. അർജുൻ ദേവ് എത്രയോ പോരായ്മകൾ കഴിഞ്ഞ ഭാഗത്ത് ചൂണ്ടിക്കാട്ടി. അത് മാന്യമായ രീതിയിൽ ആയിരുന്നു. ഇത് കളിയാക്കൽ പോലെയും.
ഇനി ഒരു അപേക്ഷ. ഇനിയും ഇതുപോലെ ഒക്കെ എഴുതാൻ ആണ് എന്റെ തീരുമാനം. കാരണം എന്റെ creativity ഈ രീതിയിൽ ആണ്. താങ്കൾക്ക് അത് ഇഷ്ടപ്പെടില്ല എന്ന് ഉറപ്പുമാണ്. അതുകൊണ്ട് author എന്റെ പേര് കണ്ടാൽ താങ്കൾ വിട്ടു കള. വായിച്ചിട്ട് നിരാശപ്പെടേണ്ട
നുമ്മ ഉണ്ട് മച്ചാനെ
Nice broi
Thanks
Avale vittu kodukkalle….😰😥😥😥😥😥😥 kollum panni…..
എന്റമ്മോ. ജീവനിൽ കൊതിയുണ്ട്.
Anda bhayam irukkattu luv u macha….🥰🥰🥰🥰
Thenga udakku Sami
തേങ്ങ നേരത്തെ ഉടച്ചാൽ പിന്നെ എന്ത് കഥ
😍😍
😍