എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

…എന്നിട്ടുകണ്ടതല്ലേ, ഇവനിറങ്ങിവന്നപ്പൊ അവര് വണ്ടീമെടുത്തിങ്ങ് പോന്നു… ആ നാട്ടുകാർടെമുന്നിൽ ഇവനാരായി..?? ഈ കെഴങ്ങന് ആ നാണക്കേടൊന്നും മനസ്സിലാവൂല… അതുപോലല്ലോ നീ… നീയാലോചിച്ചുനോക്ക്..!!”””_ നാക്കും പണയംവെച്ചുനിന്ന ജോക്കുട്ടനെ കൺവിൻസ്ചെയ്യാനെന്നോണം അത്രയുമ്പറഞ്ഞശേഷം ശ്രീ മാമന്റെനേരെ തിരിഞ്ഞു…

“”…എടോ… ഇവനിതൊന്നും പുത്തരിയല്ലാന്നുവെച്ച് ആളുകൂടുന്നിടത്ത് മുഴുവൻ ഇങ്ങനെ കാണിയ്ക്കുന്നത് തന്തയില്ലാത്തരമല്ലേ..?? ഒന്നൂല്ലേലും അവളെപ്പോലെതന്നെ ഇവനേമങ്ങേരൊണ്ടാക്കീതല്ലേ..??

…എന്നിട്ടിത്രേം നേരമായല്ലോ… ആരേലുമൊരാൾ ഇവനെയൊന്നുവിളിച്ചോ..?? ഇല്ലല്ലോ..?? എന്നാലെന്നെവിളിച്ചു… സ്വീകരണത്തിനു നേരമായി പെട്ടെന്നു വരാമ്പറഞ്ഞിട്ട്..!!”””_ അതുപറഞ്ഞു നിർത്തുമ്പോഴേയ്ക്കും അവനൊരു കൊളുവന്നു…

അവനതു കട്ടാക്കിവിടുന്നതും കണ്ടു…

“”…ഇവന്റെതന്ത ഇതല്ല, ഇതിനപ്പുറോം കാണിയ്ക്കും… പക്ഷെ അവളുമാരും ആ പറിയനു കൂട്ടുനിൽക്കുന്നല്ലോന്ന് ആലോചിയ്ക്കുമ്പോഴാ..!!”””_ ശ്രീയ്ക്കൊപ്പം കൂടി മാമനും പല്ലുകടിച്ചപ്പോൾ ഞാനെല്ലാം കേട്ടുനിന്നതേയുള്ളൂ…

“”…നീപറഞ്ഞതാ ശെരി… ഇമ്മാതിരി വേർതിരിവു കാണിയ്ക്കുന്നിടത്ത് നിങ്ങളെന്തിനാ വലിയ്ക്കാനാപോണേ..??”””_ എല്ലാംകേട്ടുനിന്ന ജോക്കുട്ടനും പ്ളേറ്റുമാറ്റി…

അതിനിടയിൽ അവനെന്നെയൊന്നു നോക്കി,

“”…എന്താടാ..?? നിനക്കൊന്നും പറയാനില്ലേ..??”””_ എന്നൊരു ചോദ്യംകൂടിയിട്ടപ്പോൾ,

“”…മ്മ്മ്.! അവനാ പെണ്ണിനെയിട്ട് ദ്രോഹിയ്ക്കാനല്ലേ കൗതുകമുണ്ടാവൂ… ബാക്കിയാര് എന്തുകാണിച്ചാലും അവനെന്താ..??”””_ ന്ന് ചോദിച്ച് ശ്രീയെന്നെയൊന്നു തളർത്തി…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *