“”…അവന്റച്ഛന്റെ പറിച്ചൊരുകോട്ട്..!!”””_ എന്നും കൂട്ടിച്ചേർത്തുകൊണ്ട് ഇട്ടിരുന്ന കോട്ടൂരി ഒറ്റയേറായ്രുന്നു മാമൻ…
അതുംകേട്ടൊരു ചിരിയോടെ ജോക്കുട്ടനും വണ്ടിയിലേയ്ക്കു കേറുമ്പോൾ പിന്നാലേ അച്ചുവുംചെന്നു…
“”…നീയിതെങ്ങോട്ടാ..?? പോയ് കല്യാണത്തിനു കേറടീ… പോടീ..!!”””_ പിൻസീറ്റിൽ ജോക്കുട്ടന്റടുത്തായി അച്ചുവും വലിഞ്ഞുകേറിയപ്പോൾ അവൻതന്നെയാണതു പറഞ്ഞത്…
“”…പിന്നേ… നിങ്ങളില്ലാതെ അവടെപ്പോയിരുന്നു പോസ്റ്റടിയ്ക്കാൻ എന്റെതലയ്ക്കോളമല്ലേ..??”””_ കേട്ടപാടെ അവളവനെ പുച്ഛിച്ചു…
ശേഷം,
“”…അല്ലേലും എന്നെയീ കല്യാണത്തിനു ക്ഷണിച്ചത് സിദ്ധുവാ… അപ്പോളവനില്ലാതെയാ കല്യാണങ്കൂടാൻ അവടെനടക്കുന്നത് എന്റച്ഛന്റെ രണ്ടാങ്കെട്ടൊന്നുവല്ല..!!”””_ എന്നുകൂടി കിലുത്തീതും ലെവന്റെതൊള്ള ഷട്ടറിട്ടു…
“”…എടാ… നീ കേറുന്നുണ്ടോ..?? വന്നാൽ രണ്ടെണ്ണമടിച്ച് ഒന്നോണായ്ട്ട് തിരിച്ചിങ്ങുപോരാം… അല്ലാതെങ്ങനാടാ അതിന്റെയൊക്കെ മുഖത്തുനോക്കുന്നത്..??”””_ ഡ്രൈവിങ്സീറ്റിലിരുന്ന് ശ്രീ ഒരിയ്ക്കൽക്കൂടിയതു പറഞ്ഞപ്പോൾ പിന്നെ ഞാനുമതിനെയെതിർത്തില്ല…
…എന്റടുക്കെ ഊമ്പിത്തരം കാണിച്ചൂന്നപേരിലാണ് ഇവന്മാര് കല്യാണത്തിനുകൂടാതെ ഒഴിയുന്നത്… അപ്പോപ്പിന്നെ ആർടെ മുണ്ടുപൊക്കാനാണ് ഞാനങ്ങട് തൊലിച്ചോണ്ട് ചെല്ലുന്നത്..??!!
…നമ്മളെ വേണ്ടാത്തോരെ നമുക്കുംവേണ്ട.!
മനസ്സങ്ങനെ വാദിച്ചതും പിന്നൊന്നും നോക്കിയില്ല, വരും വരായ്കകളോർക്കാതെ ഒഴിഞ്ഞുകിടന്ന ഫ്രണ്ട്സീറ്റിലേയ്ക്ക് ഞാനും ചാടിക്കേറുവായ്രുന്നു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo