അവളവന്റെ കഴുത്തിൽ കടിച്ചില്ലന്നേയുള്ളൂ…
“”…ഏയ്.! നീയുങ്കൂടടിച്ചാൽ ശെരിയാവില്ല… തിരിച്ചു ഡ്രൈവ്ചെയ്യാൻ ഒരു പച്ചമനുഷ്യൻ വേണം… നിനക്കുള്ളത് ഞാൻ അവിടെചെന്നിട്ട് മേടിച്ചുതരാം… തൽക്കാലം നീയങ്ങോട്ടു തിരിഞ്ഞിരിയ്ക്ക്..!!”””_ ജോക്കുട്ടൻ അവളെ ആശ്വസിപ്പിയ്ക്കാനായി ശ്രെമിച്ചു…
“”…സൗകര്യമില്ല… എനിയ്ക്കുമ്മേണം..!!”””_ നാരങ്ങയുടെ മുറിച്ചുവെച്ച പീസെടുത്ത് നാലുഗ്ലാസ്സിലുമായി പിഴിഞ്ഞൊഴിയ്ക്കുന്ന എന്നെനോക്കി അവള് കെറുവിച്ചു…
അതിന്,
“”…അങ്ങനെ പറയല്ലേ മുത്തേ… മക്കളെന്റെ മുത്തല്ലേ… പൊന്നല്ലേ… ചക്കരയല്ലേ… നീയൊന്നു കൺട്രോള് ചെയ്യടീ… നിനക്കറിയത്തില്ലേ നിന്റെ ചേച്ചീടെസ്വഭാവം..??അടിച്ചൂന്നറിഞ്ഞാ ഇന്നു തിരുവാതിരയായ്രിയ്ക്കും… ഇനി അടിച്ചിട്ട് വണ്ടിയോടിച്ചൂന്നും കൂടറിഞ്ഞാൽ ഇന്നത്തോടെന്റെ കച്ചോടംതീരും… അതോണ്ടല്ലേ… പ്ലീസ്… നിനക്കുള്ളത് ഞാനവടെച്ചെന്നിട്ട് മേടിച്ചുതരാം… ഉറപ്പ്… തൽക്കാലം നീയൊന്നഡ്ജസ്റ്റ് ചെയ്യ്..!!”””_ അവനവളെ സമാധാനിപ്പിയ്ക്കാനായി അത്രയുമ്പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെയാണെങ്കിൽ കൂടി അവളൊന്നടങ്ങുവായ്രുന്നു…
“”…ഇവളടിയ്ക്കുന്നില്ലേൽപ്പിന്നെ ഞാനെന്തിനാ ഇവടിരിയ്ക്കുന്നത്..?? എന്നാ നീയിങ്ങോട്ടിരിയ്ക്ക്… ഞാനങ്ങുവരാം..!!”””_ പറഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ അച്ചുവിനെ ഡ്രൈവിങ്സീറ്റിലിരുത്തിയിട്ട് ഞങ്ങടടുത്തേയ്ക്കു വന്നു…
ഞാനപ്പോഴേയ്ക്കും നാരങ്ങപിഴിഞ്ഞൊഴിച്ച ഗ്ലാസ്സിലേയ്ക്ക് മിന്റ്ലീഫും നന്നായിഞെരടി വീതിച്ചശേഷം കട്ട്ചെയ്ത പച്ചമുളകും ചേർത്തിട്ട് കുപ്പിപൊട്ടിച്ച് അരവീതമൊഴിച്ചു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo