പിന്നതിലേയ്ക്ക് സ്പ്രൈറ്റുകൂടിചേർത്ത് മിക്സാക്കീതും എല്ലാംകൂടി പതഞ്ഞുപൊന്തിവന്നു…
“”…എടുത്തോ… എന്നിട്ടൊറ്റവലിയ്ക്കങ്ങ് കീച്ചിയ്ക്കോ..!!”””_ പറഞ്ഞിട്ട് ഞാനതീന്നൊരെണ്ണമെടുത്ത് ഒറ്റക്കീച്ച്..
…ഉഫ്.! സ്വർഗ്ഗംകണ്ടു.!
“”…ഈ നാറിപറഞ്ഞപോലെ ഐസ്ക്യൂബ്സ് കൂടുണ്ടായ്രുന്നേൽ തകർത്തേനേല്ലേ..??”””_ ആദ്യത്തെ ഗ്ലാസ്സ് പിടിപ്പിച്ചശേഷം ശ്രീ അഭിപ്രായപ്പെട്ടതും,
“”…എന്തേയ്..?? ഇപ്പൊ നിന്റെതന്ത മൂന്നാറിൽ റൂമെടുത്തുതന്നോ..??”””_ ഞാനുംവിട്ടില്ല…
അങ്ങനെ നാരങ്ങയും മിന്റും പിഴിഞ്ഞൊഴിച്ച് മത്സരിച്ചിരുന്നടിയ്ക്കുമ്പോൾ അച്ചുവിരുന്ന് കൊതി നോക്കുവായ്രുന്നു…
അവൾക്കു സ്പ്രൈറ്റ്കൊടുത്ത് സൈഡാക്കിയെങ്കിലും സാധനത്തീന്നൊന്ന് കൊടുക്കാത്തതിന്റെ കലിപ്പിലായ്രുന്നു പെണ്ണ്…
പെട്ടെന്നാണ് വണ്ടിയൊരു ശബ്ദത്തോടെ കുലുങ്ങിയത്… കൂട്ടത്തിൽ പുറത്തുനിന്നാരോ എന്തോ പറയുന്നപോലൊരു തോന്നലുമുണ്ടായി…
ഇതെന്താപ്പൊ പറ്റിയേന്നമട്ടിൽ ചാടിയെഴുന്നേൽക്കുമ്പോൾ അച്ചു ഡോറുംതുറന്ന് പുറത്തിറങ്ങിയിരുന്നു…
“”…ഇതെന്റെവണ്ടി… ഞാൻ ഡോറടയ്ക്കും.. അടയ്ക്കാതിരിയ്ക്കും… അതിനു നിനക്കെന്താടാ നാറീ..??”””_ പിന്നാലേ അച്ചുവിന്റെ സ്വരംകൂടി കേട്ടപ്പോഴാണ് ശ്രീക്കുട്ടൻ തല പുറത്തേയ്ക്കിട്ടത്…
“”…എന്താടീ..?? എന്താപ്രശ്നം..?? ആരാത്..??”””_ അതിനിടയിൽ അടിച്ചുപൂക്കുറ്റിയായി കിടന്നുകൊണ്ട് ജോക്കുട്ടൻതിരക്കി…
“”…അറിയില്ല… ഏതോരുത്തൻ ഡോറടിച്ചിരിയ്ക്കടീന്നുമ്പറഞ്ഞ് ഡോറിന്മേൽ ചവിട്ടീട്ട് പോയതാ..!!”””_ അച്ചു തിരിച്ചുകേറി കാര്യം വിശദീകരിച്ചു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo