“”…ആഹാ.! അതേതവനാടാ എന്റെ വണ്ടിയ്ക്കിട്ടു ചവിട്ടീത്..?? ഇന്നവനെ തീർത്തിട്ടുതന്നെ കാര്യം… അല്ലേലും കാശുള്ളോന്റെ വണ്ടികാണുമ്പോ സകലതിനുമുള്ളതാ ഈ കഴപ്പ്…!!”””_ സീറ്റിൽ ചടഞ്ഞുകിടന്ന് ജോക്കുട്ടൻപുലമ്പി…
“”…വിട്ടു കളയാശാനെ… ചീള് കേസ്..!!”””_ ശ്രീ ജോക്കുട്ടനെയൊന്നു സമാധാനിപ്പിയ്ക്കാനായി പറഞ്ഞതും,
“”…അതെന്താടാ എന്റെ വണ്ടിയായിട്ടാണോ നിനക്കിത് ചീളുകേസായത്..?? പറേടാ… ഡാ പറയാൻ..!!”””_ എന്നും ചോദിച്ചുകൊണ്ട് ശ്രീയുടെ കിറിയ്ക്കിട്ടു കുത്തിക്കൊണ്ട് ജോക്കുട്ടൻ പുതിയ മൊണ്ടിപിടിച്ചു…
“”…ഒന്നു മിണ്ടാണ്ടിരിയ്ക്കാവോ..?? അല്ലേത്തന്നെ മനുഷ്യനിവിടെ പൊളിഞ്ഞിരിയ്ക്കുവാ..!!”””_ ഇതെല്ലാംകേട്ട് ഡ്രൈവിങ്സീറ്റിലിരുന്ന അച്ചുവൊന്നു പൊട്ടിത്തെറിച്ചതോടെ ജോക്കുട്ടൻ പൊടിയ്ക്കടങ്ങി സീറ്റിലേയ്ക്കു വളയിട്ടു…
…ഉഫ്.! ഇവനെയൊക്കെ ഷെയറിട്ടടിയ്ക്കാൻ കിട്ടുന്നവനാണ് ഭാഗ്യവാൻ… ഒരടപ്പിലൊഴിച്ചിട്ട് തൊട്ടുതളിച്ചാമതി.!
അമ്മാതിരി സംഗതികൾക്കിടയിലും എന്റെ ചിന്തപോയത് ആ വഴിയ്ക്കായ്രുന്നു…
അപ്പോഴാണ് അടിച്ചസാനം മാമന്റെ വയറ്റിൽക്കിടന്ന് ഞെളിപിരികൊണ്ടത്…
അതോടെ പുള്ളി നിവർന്നിരുന്ന് അച്ചൂനെ തോണ്ടി;
“”…മോളേ… വണ്ടിതിരിയ്ക്കടീ… നമ്മടെ വണ്ടിയ്ക്കിട്ടിടിച്ചവനെ ഇന്നത്തോടെ തീർത്തുകൊടുത്തേക്കാം..!!”””_ വെള്ളത്തിന്റെമൂപ്പിൽ പുള്ളിയിരുന്ന് ഷോയിറക്കീതും,
അതുകേൾക്കാൻ കാത്തിരുന്നതുപോലെ അച്ചു വണ്ടിതിരിച്ചു…
“”…വണ്ടിയ്ക്കിട്ടിടിച്ചെന്നല്ല കെളവാ പറഞ്ഞത്…
വണ്ടിയ്ക്കിട്ട് ചവിട്ടീന്നാ..!!”””_ അതിനിടയിൽ ശ്രീ തിരുത്തുന്നുണ്ടായ്രുന്നു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo