അതിനും ജോക്കുട്ടൻ വളവളാ ശബ്ദത്തിലെന്തൊക്കെയോ മൊഴിഞ്ഞപ്പോൾ മുറിഞ്ഞുകിടന്ന പച്ചമുളകിന്റെയൊരു പീസെടുത്തുടച്ച് ഞാനവന്റെ നാവിൽ തേച്ചുകൊടുത്തു…
അതോടവൻ കിടന്നു കീറാൻതുടങ്ങിയെങ്കിലും ചെയ്സിങ്മൂഡിൽ അതാരും ശ്രെദ്ധിച്ചില്ല…
ശ്രീയാണെങ്കിൽ അതിനിടയിൽ ഫ്രണ്ട്സീറ്റിലേയ്ക്കു മാറുവേംചെയ്തിരുന്നു…
ഒരുത്തൻ അടിച്ചു താമരവിരിഞ്ഞ് കിടപ്പായി…
ബാക്കിമൂന്നെണ്ണം ലെവനെ പിടിയ്ക്കാനുള്ള തിടുക്കത്തിൽ ഗ്ലാസ്സിലൂടെ തലയൊക്കെപ്പുറത്തിട്ട് സിനിമാസ്റ്റൈൽ ഷോയും…
അതിനിടയിൽ ബാക്കിവന്ന കുപ്പിയിലേയ്ക്ക് നാരങ്ങയും ബാക്കികൂട്ടുമൊക്കെ ചേർത്തിട്ട് സ്പ്രൈറ്റുംപകർത്തി വാവട്ടം പൊത്തിപ്പിടിച്ച് ഞാനൊന്നങ്ങടു കുലുക്കി…
ശേഷം കുഞ്ഞിപ്പിള്ളേര് കുപ്പിപ്പാല് നുണയുമ്പോലിരുന്ന് ചപ്പാനുംതുടങ്ങി…
…ഒരു നിപ്പിളുകൂടി കിട്ടിയിരുന്നേൽ കലക്കിയേനേ.!
അപ്പോഴേയ്ക്കും വണ്ടി കുറച്ചങ്ങട് നീങ്ങിയിരുന്നു…
അതിനിടയിലാണ്,
“”…ദോണ്ടേ അവൻ പോകുന്നു..!!”””_ ന്ന് അച്ചു വിളിച്ചുപറഞ്ഞത്…
കേൾക്കേണ്ട താമസം,
“”…പിന്നീന്നിടിച്ചിടടീ അവനെ… നെഞ്ചത്തോടെ കേറ്റിയിറക്ക്… അവനെന്റെ വണ്ടിയ്ക്കിട്ട് തൊഴിയ്ക്കാറായോ..??”””_ എന്നും ചോദിച്ചുകൊണ്ട് തലയുയർത്തി നോക്കാമ്പോലും കഴിയാത്തവസ്ഥയിലും ജോക്കുട്ടനവളെ പ്രോത്സാഹിപ്പിച്ചു…
“”…ങ്ഹേ..?? ഈ നാറിയായ്രുന്നോ..??”””_ ഗ്ലാസിനിടയിലൂടെ തല മുന്നോട്ടിട്ട് നോക്കിക്കൊണ്ട് ശ്രീകുട്ടൻ പറഞ്ഞപ്പോഴാണ് ഞാൻ ചുണ്ടിൽനിന്നും കുപ്പിമാറ്റീത്…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo