?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

ഓഹ് പിന്നെ, ഒരു 10 മിനിറ്റ് വൈകീന്ന് വെച്ച് ആരും വഴക്ക് പറയില്ല .. അമ്മക്കറിയാം ഞാൻ നോക്കിക്കോളുമെന്ന് ….. രണ്ടും വന്നേ എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി..അമ്മു ഞാൻ ഇറങ്ങിയപ്പോ തന്നെ എന്റെയൊപ്പം ഇറങ്ങി നടന്നു……. പിന്നാലെ കിച്ചുവും…..

 

ഒന്ന് പയ്യെ നടക്ക് അച്ചേട്ടാ എന്ന് പറഞ്ഞുകൊണ്ട്  കിച്ചു ഒടി എന്റെ  ഒപ്പമെത്തി……. ഞാൻ ചിരിച്ചുകൊണ്ട് കിച്ചുവിന്റെ കയ്യിൽ പിടിച്ചു…..ഇപ്പോ ഞാൻ രണ്ടുപേരുടെയും നടുക്കാണ്….

ഞങ്ങൾ പാലത്തിലൂടെ ഓരോന്ന് പറഞ്ഞു നടുക്കെത്തിയതും ഞാൻ  തിരിഞ്ഞു നിന്ന് അവിടേക്ക് നോക്കാൻ കൈ ചൂണ്ടി കാണിച്ചു……

 

ആകാശത്തെ കീറിമുറിച്ചെന്ന പോലെ ചുവപ്പിന്റെ അവസാനം എന്നൊക്കെ പറയാൻ പറ്റുന്ന അത്രേം ചുവപ്പോടെ സൂര്യൻ പയ്യെ താഴേക്കിറങ്ങുന്നു……

ആ വെയിലിനെ ഏറ്റുവാങ്ങുന്ന  എന്റെ പെണ്ണിനെ കണ്ടപ്പോ കുറച്ചൊന്നുമല്ല എനിക്ക് സന്തോഷം തോന്നിയത് …… പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുപാട് നിമിഷങ്ങളുണ്ട്…. അതിലൊന്നായി ഇതും ഞാൻ ആസ്വദിച്ചു നിന്നുപോയി……

അമ്മു ഫോണിൽ ഫോട്ടോയെടുക്കുമെന്ന് കരുതിയ എനിക്ക് തെറ്റി…. ഒരു കൊച്ചുകുട്ടിയെ പോലെ നോക്കി നിൽക്കയാണ് അവൾ

 

പാലത്തിന്റെ കൈവരിയിൽ പിടിച്ചുകൊണ്ടു ഒരു അത്ഭുതത്തോടെ നോക്കി  നിന്ന കിച്ചു പയ്യെ എന്റെ കൈയിലൂടെ അവളുടെ കൈ കോർത്തുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു…..

 

അച്ചേട്ടാ……

 

മ്മ് എന്തോ…. ഇഷ്ട്ടായോ…. ?

 

പണ്ടൊരു വൈകുന്നേരം  അച്ഛന്റേം അമ്മയുടേം കൂടെ ബീച്ച് കാണാൻ പോയത് ഓർമ വരണു….. അച്ഛൻ എന്നെ ചേർത്ത് പിടിച്ചു നിന്നതും, അമ്മ ഐസ്ക്രീം വായിൽ വെച്ച് തന്നതും  ഒക്കെ  നിക്ക് ഓർമ വരാ…..  ഇപ്പോ അച്ചേട്ടന്റെ കൂടെ ഇങ്ങനെ നിൽക്കുമ്പോ എനിക്ക് അന്ന് തോന്നിയ അതെ സന്തോഷം തോന്ന…

ഒക്കെ തിരിച്ചു കിട്ട്യ പോലെ……

നിക്ക് സന്തോഷം വരാ അച്ചേട്ടാ….

അത് കേട്ടതും ഞാൻ കിച്ചുവിനെയൊന്ന് നോക്കി…

 

എന്നെ പറ്റിച്ചേർന്നു നിന്ന് കണ്ണീരോഴുക്കുകയാ പെണ്ണ്….. കണ്ണീർ കവിളിലൂടെ ഒഴുകി എന്റെ കയ്യിലേക്ക് ഇറ്റു വീഴുന്നുണ്ട്…..

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *