?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

അവനെ കണ്ടപാടെ അവൾ  ഓടിവന്ന്  കെട്ടിപിടിച്ചൊരു കരച്ചിലായിരുന്നു……

കുറച്ചുനേരം അവർ  അങ്ങനെതന്നെ നിന്നു…..  എന്തൊക്കെയോ പറഞ്ഞ് പിന്നെയും അവൾ  കരയുന്നുണ്ട്……. സീൻ ഒന്ന് നോർമലായതോടെ അവൻ എന്തോ പറഞ്ഞപ്പോ അവൾ ചിരിക്കുന്നത് കണ്ടതോടെ എനിക്കൊരു സമാധാനം… ?

 

ആഷിക്ക് എന്നെ തസ്നിക്ക് കാണിച്ചുകൊടുത്തതും തസ്നി  ചിരിച്ചുകൊണ്ട് എന്നെ കൈ വീശി കാണിച്ചു….

തിരിച്ചു കൈ കാണിക്കാൻ കൈ വിട്ടതും,  ഞാൻ വീഴാൻ പോയത് കണ്ട് തസ്നിയും ആഷിക്കും ചിരിക്കുകയാണ്…..

 

ചിരിക്കെടാ തെണ്ടി…… ആഷിക്കിനോടായി മനസ്സിൽ പറഞ്ഞ് കൊണ്ട് പോകാമെന്ന് ഞാൻ ആക്ഷൻ കാണിച്ചു……..

 

ആഷിക്ക്  ഒരു മിനിറ്റെന്നു കൈകൊണ്ടു കാണിച്ചു….. പിന്നെ ഞാൻ കാണുന്നത് അവൻ

തസ്‌നിയുടെ നെറ്റിയിലും കവിളിലും ഒക്കെ ഉമ്മ കൊടുക്കുന്നതാണ്….  എനിക്കത്‌ കണ്ട്  ചെറിയൊരു ചമ്മൽ വന്നു…….ഹിഹി…..ഞാൻ പിന്നെ കിച്ചുപെണ്ണിനു ഒന്നും  കൊടുത്തിട്ടേയില്ലാത്തത്‌ കൊണ്ടാവും ??….

 

അവൻ തസ്‌നിയോട് യാത്രപറഞ്ഞ് താഴേക്കിറങ്ങിയതും ഞാനും ഇറങ്ങി……

 

തിരികെ മതിലിനടുത്തെത്തിയതും പട്ടി വാലാട്ടിക്കൊണ്ട് ആഷിക്കിന്റെ അടുത്തെത്തി…. അവൻ അതിനെ പിന്നെയും  തലോടികൊടുത്തു….

അങ്ങനെ  ഞങ്ങൾ മതിൽ തിരിച്ചുചാടി….

 

ആഷിക്ക് വേഗം ബൈക്കിൽ കേറി താക്കോൽ ഇട്ടതും ഞാൻ ആ താക്കോൽ ഊരിയെടുത്തു……

 

ഡാ എന്താടാ അച്ചു………..

 

വണ്ടിയെടുക്കാൻ വരട്ടെ…….

ആ പട്ടിയെന്താ എന്നെ കൊല്ലാൻ  വന്ന പോലെ വന്നിട്ട് നിന്നെ കണ്ടപ്പോ ഒടുക്കത്തെ സ്നേഹം കാണിച്ചത്….. സ്വഭാവികമായി എനിക്ക് തോന്നിയ സംശയം അപ്പൊതന്നെ ഞാൻ ചോദിച്ചു……

 

അത്….അതുപിന്നെ … അതിന് ഞാൻ ബിസ്ക്കറ്റ് കൊടുത്തത് കൊണ്ട്……

ആഷിക്ക് കിടന്ന് പരുങ്ങുന്നുണ്ട്…..

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *