?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1791

മുത്തേ… നീയൊന്ന് മുഖത്തേക്ക് നോക്ക്യേ…..

പട്ടിക്ക് നിന്നോട് നല്ല പരിചയമുണ്ട്… കൂടാതെ മോളിലേക്ക് കേറാനുളള വഴിവരെ നിനക്ക് കാണാപ്പാഠം ആയപോലെയാണല്ലോ നീ കേറി പോയത്……….

 

എടാ അത് പിന്നെ……..

 

ഞാൻ അവന്റെ കഴുത്തിനു പിടിച്ചിട്ട്…… സത്യം പറയെടാ…… നീ എത്രാമത്തെ പ്രാവശ്യമാട ഇങ്ങനെ വരുന്നത്…….. എന്റെ ചോദ്യം കേട്ട്

അവന്റെ മുഖത്തൊരു കളളചിരി തെളിഞ്ഞു……..

 

ഡാ കൊല്ലല്ലേ…പറയാം…വിട്…വിട്… പോകുന്ന വഴി പറയാം……

 

അപ്പോഴാണ് ദൂരെ നിന്നൊരു പോലീസ് വണ്ടിയുടെ ലൈറ്റ് കണ്ടത്..

വേഗം താക്കോൽ കൊടുത്ത് വണ്ടിയെടുത്തു വിട്ടു…..

 

ഡാ തെണ്ടി….ആ പട്ടിക്ക് നിന്നോടുളള സ്നേഹം കണ്ടപ്പോതന്നെ എനിക്ക് ഡൌട്ട് അടിച്ചതാ…… അവന്റെ തോളിൽ ചാരിയിരുന്നുകൊണ്ട് ഞാൻ പറഞ്ഞു…..

 

ഹിഹി…..ഡാ അച്ചു,  അത് ഞാനും ആ പട്ടിയും തമ്മിൽ നല്ലൊരു  ടൈഗർ ബന്ധമാടാ ഉളേള……ടൈഗർബന്ധം?

 

ഏഹ് ടൈഗർ ബന്ധമാ… അതെന്ത് ബന്ധം…….ഇവനിത് എന്തൊക്കെയാണ് പറയണത്…..

 

ആഹ്…… ഞാൻ ഇങ്ങനെ  വരുമ്പോഴൊക്കെ ഒരു പാക്കറ്റ് ടൈഗർ ബിസ്ക്കറ്റും കൊണ്ടുവരും ….

അങ്ങനെ ടൈഗർ  ബിസ്ക്കറ്റ് കൊടുത്ത് കൊടുത്ത് ഉണ്ടായ വളരെ ദൃഢമായൊരു ബന്ധമാ അത്….. അതും പറഞ്ഞ് അവൻ ചിരിതുടങ്ങി……

 

ഹോ എന്റ പൊന്നു മൈരേ…..

അതിന്റെ മുന്നിൽ പെട്ടപ്പോ എന്റ നല്ലജീവൻ അങ്ങ് പോയി ….. ഓർക്കുമ്പോ തന്നെ കയ്യും കാലും വിറക്കണ് ???എന്റെ പല്ലും നഖവും പോലും തിരിച്ചുകിട്ടില്ലെന്ന ഞാൻ കരുതിയത്…….

 

ഹിഹിഹി…….. എന്റെ ദൈവമേ…..

നീ ഇങ്ങനെ പേടിച്ചോ… ?

ഡാ ഇന്ന് അവിടെ അവളുടെ എളേപ്പമാരൊക്കെ ഉളളതുകൊണ്ടാടാ നിന്നെയും വിളിച്ചത്…….എന്നെ അവന്മാർ വല്ല വെടിവെച്ചു കൊന്ന എന്റെ ശവമെടുക്കാൻ എങ്കിലും  ആരെങ്കിലും വേണ്ടേ….  അതും പറഞ്ഞ് ആഷിക്ക് പിന്നെയും ചിരിയാണ്….

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *