ഹോ… നിന്റെ തൊലിയൊന്ന് നിർത്തെടാ മൈരേ…. അതും പറഞ്ഞ് ഞാൻ അവന്റെ പുറത്ത് ചാരി കണ്ണടച്ചിരുന്നു…….
വീട്ടിലെത്തിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്……ഞാൻ വണ്ടിയിൽ നിന്നിറങ്ങിയതും ഒരു കോട്ടുവായ വന്നു………
അവൻ ഗുഡ് നൈറ്റ് പറഞ്ഞതും ഞാൻ അവനെയൊന്ന് നോക്കി……….
എന്റെ നോട്ടം കണ്ടപ്പോതന്നെ അവൻ ഒരു ചിരിയോടെ തലതാഴ്ത്തികൊണ്ട് വേഗം ബൈക്കെടുത്ത്‌വിട്ടു……..
സമയം 3.30……….പയ്യെ വാതിൽ തുറന്ന് കേറി മുറിയിലെത്തി കിടന്നതും ഉറങ്ങിപ്പോയി…….
അമ്മ ചായയുമായി വിളിച്ചാൽ മാത്രം എണീക്കുന്ന ഞാൻ കൃത്യം 6 മണിക്ക് തന്നെ കണ്ണുതുറന്നു….
പല്ലുതേച്ചു വേഗം ഓടി കുളിക്കാൻ കേറി…..
ഷവർ തുറന്ന് വെളളത്തിൽ തൊട്ട് നോക്കിയതും തണുപ്പോട് തണുപ്പ്….
ഷവറിന്റെ അടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതോടെ തണുപ്പ് മാറിക്കിട്ടി?……..
പതപ്പിച്ചു തന്നെ കുളി പാസ്സാക്കി….
കിച്ചുപെണ്ണിനേം കൊണ്ട് അമ്പലത്തിൽ പോകുന്നതിന്റെ സന്തോഷത്തിലാണ് എന്റെ മനസ്സ്….
പാട്ടും പാടിക്കൊണ്ട് ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കണ്ടത് എനിക്കുളള ചായയുമായി വന്ന അമ്മയെയാണ്…..
എന്റെ പാട്ടും പാടിയുളള വരവ്വ് കണ്ട് അമ്മ കണ്ണുമിഴിച്ചൊരു ചിരിയോടെ എന്നെനോക്കി നിൽക്കുകയാണ്…
ഞാനും അമ്മയെനോക്കിയൊന്ന് ചിരിച്ചുകൊടുത്തു…. ?
എന്താടാ ഭയങ്കര സന്തോഷത്തിൽ…….
ഏയ്യ് ഒന്നുല്ല ……. ?
നീ എന്താ നേരത്തേ എണീറ്റെ…. അല്ലേൽ ചായയും തന്ന് കുത്തിപ്പൊക്കിയലല്ലേ നിനക്ക് എണീക്കാൻ പറ്റു……
അല്ല… ഇന്ന് അമ്പലത്തിൽ കൊണ്ടുപോണമെന്ന് അമ്മയല്ലേ ഇന്നലെ പറഞ്ഞെ……അപ്പോ…
അടിപൊളി ❤ ?
സൂപ്പർ ബ്രോ
@യദുൽ
@അനു
@ റാംബോ
@ബോസ്
@aks
എന്ത് പറ്റീ? ആകെ ഒരു മൂകത. ?
നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?
ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?