ഞാൻ അവളെ നോക്കി അവൾ ആ മുറിവ് ശരിക്കും എനിക്ക് കാണിച്ചു തന്നു… എനിക്ക് വല്ലാതെ സങ്കടം വന്നു…. മുറിവും ഇപ്പുറത്തെ ഇടത്ത് ഭാഗത്തെ മുലയുടെ ഒരു ഭാഗം ചുവന്ന് തിണർത്ത് നിൽക്കുന്നു ഒന്നേ നോക്കിയുള്ളു പിന്നേ എനിക്ക് തോന്നിയില്ല നോക്കാൻ……
കണ്ടോ ഫാരിസ്ക ഇത്രയൊക്കെ വേദനിച്ചപ്പോളാ ഞാൻ ആകെ നില വിട്ട് പോയത്…
സോറി ഷാഹി… ഞാനും നിന്നെ വേദനിപ്പിച്ചു പക്ഷെ പടച്ചവൻ സത്യം ജാഫർ ഇതിന് അനുഭവിക്കും ഞാൻ കൊടുത്തിരിക്കും…
വേണ്ട… ഒന്നും വേണ്ട ഈ വേദന ഞാൻ സഹിക്കും കാരണം അത് കൊണ്ടാണ് എനിക്ക് ഫാരിസ്കയെ ഇങ്ങനെ കിട്ടിയത്….
ഷാഹി… നീ എന്താ ഇങ്ങനെ സംസാരിക്കുന്നത് ഈ ഒരു ടോൺ ശരിയല്ല കേട്ടോ…
അറിയില്ല ഞാൻ പറയുന്നത് ശരിയാണോ അല്ലെ എന്ന്…
പക്ഷെ ഇനി ഈ ഫാരിസ്ക ഇല്ലാതെ എനിക്ക് ആലോചിക്കാൻ വയ്യ … ഈ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എന്റെ ഫാരിസ്കയെ ആണ്…. എന്റെ മാത്രം…. അതും പറഞ് അവൾ എന്നെ ഹഗ്ഗ് ചെയ്തു..
ഷാഹി മാറ്…. ഇത് ശരിയല്ല നമ്മൾ ബന്ധുക്കൾ ആണ്… ഇങ്ങനെ ഉള്ള സംസാരം ഇനി വേണ്ട..നാളെ നല്ല ഒരുത്തന്റെ ഭാര്യ ആവേണ്ട പെണ്ണാ നീ…
ഭംഗി ഇല്ലാത്തത് കൊണ്ടാണോ അതോ മറ്റൊരുത്തൻ തൊട്ട പെണ്ണായത് കൊണ്ടാണോ…
.കണ്ണ് രണ്ടും നിറഞ് ഒഴുകുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ട്…
ഷാഹി ഇവിടെ വാ… നമ്മൾക്ക് ഒന്ന് നടക്കാം കാന്റീനിൽ പോയി വരാം…
വേണ്ട എനിക്കൊന്നും വേണ്ട…
ഷാഹി വാ… നീ ഇപ്പോൾ ഒരുപാട് ടെൻഷനും.. സങ്കടവും… ഒക്കെ ആയി ഉള്ള ഒരു സമയം ആണ് നീ കേട്ടിട്ടില്ലേ..സന്തോഷിക്കുന്ന സമയത്ത് ഒന്നും കേറി ഏൽക്കരുത് സങ്കടപ്പെടുന്ന സമയത്ത് തീരുമാനം എടുക്കരുത് എന്ന്..

ഓരോ പാർട്ട് കഴിയുമ്പോഴും കൂടുതൽ അടിപൊളി ആവുന്നുണ്ട്, പ്ലീസ് ആ പേജ് കൂട്ടുന്ന കാര്യം കൂടി ഒന്ന് പരിഗണിക്കണം 🥰
ജോർജ് സാറേ ഇതിപ്പോ ടെൻഷൻ ആയല്ലോ…
ഒരു സൈഡിൽ ഫൈറു മറ്റൊരു സൈഡിൽ ഷാഹി.. ഇതിപ്പോ രണ്ടിന്റേം ഇടയ്ക്കു മ്മടെ ചെക്കൻ പെട്ടിരിക്കുവാണല്ലോ….
ഫൈറു അവനെ മനസ്സിലാക്കുന്ന പെണ്ണ്… എല്ലാം അറിഞ്ഞും കേട്ടും കണ്ടും, കൂടെ നിന്നും…. ബട്ട് ഷാഹി ഒരു കുറ്റബോധത്തിന്റെ പേരിൽ അവനെ ഇഷ്ടപ്പെടുന്നു… ഇതിലിപ്പോ ആരാ മ്മടെ ചെക്കന്റെ ഹാലിളക്കാൻ പോകുന്നത്….
കണ്ടറിയാം ല്ലേ… ല്ലാം ങ്ങടെ കയ്യിലാണ്….
കാത്തിരിക്കുന്നു….
നന്ദുസ്….
George sireee katha korach kudi page mutti tharumo pinne ith pettan kazinjapolle ayyipoyii atha katha kollam but evarill randuperill aran enne arayan ullu fyru annell adhyam thotte avane arayunna avante kude ulla alla alle shahi anell anell avanod ulla regret moolam manasumariyathum avan aran enn manasilakkitt ishtta petta allum evari are ayirikkum avan sweekarikka eni ippo ramdu pereyum ketto 🤩 ennallum set ayirunnn enthayalum next part korachu pages kuttane please 🥺
athupolle thanne next part ethrayum pettan. predhikshikkunnu 😁😙
ത്രികോൺ ആണോ..ഒന്നുമറിയാത്ത പാവം ചെക്കൻ