ഒന്നുല്ലെടാ എന്തോ … ഷാഹിനക്ക് പകരം ആ ബെഡിൽ ഞാൻ ആയിരുന്നെങ്കിൽ എന്ന് ആശിച് പോയി…
എന്തോ ഇന്ന് പെട്ടെന്ന് നിനക്ക് ഒരു അവകാശി വന്ന പോലെ….
അതും പറഞ് അവളുടെ കണ്ണ് നിറയാൻ തുടങ്ങി…
എന്താ ഫൈറു നിനക്ക് പറ്റിയെ അവകാശിയോ എന്ത് അവകാശി…. നീ എന്തൊക്കെയാ ഈ പറയുന്നേ അവൾക് കൂട്ടിരിക്കാൻ വന്ന ഒരുത്തൻ ഉമ്മാ പറഞ്ഞ പോലെ ഒരു കാവൽ കാരൻ
അറിയില്ല ഫാരി… നിന്നെ നഷ്ടപ്പെടുന്നത് ഓർക്കാൻ വയ്യ….
ഫൈറു എന്റെ കൈ പിടിച് അവളുടെ കവിളിൽ ചേർത്തു എന്റെ കയ്യിൽ കിസ്സ് ചെയ്ത് കൊണ്ട് അവൾ കരയാൻ തുടങ്ങി…
എന്റമ്മോ എന്തൊക്കെയാണ് ഈ കൊച് കേരളത്തിൽ നടക്കുന്നത് എന്നായി എന്റെ മനസ്സിൽ….
ഫൈറു നീ വല്ലാതെ മൂഡ് ഓഫ് ആണ് അതാ ഇങ്ങനെ ഒക്കെ നീ കരച്ചിൽ നിർത്ത്
പെട്ടെന്ന് അവൾ എന്റെ കൈ വിട്ട് സോറി സോറി
ഞാൻ അറിയാതെ.. ബൈ രാവിലെ വരാം
ഫൈറു…ടാ…
അവൾ ഒന്നും പറയാതെ വണ്ടി എടുത്ത് പോയി…
ഞാൻ കുറേ നേരം ഒന്നും മനസ്സിലാവാതെ. അവിടെ നിന്നു…
ഇവൾക്ക് എന്താ പറ്റിയത്… ഇതെന്താ പ്രണയം ആണോ അതോ കെയർ കണ്ടപ്പോൾ തോന്നിയ ഒരു….
വീണ്ടും റൂമിലേക്കു നടന്നു ഷഹാന മെല്ലെ കിടന്നിട്ടുണ്ട്…
ഫാരിസ്ക ഡോക്ടറോട് എപ്പോള ഡിസ്ചാർജ് ചെയ്യാ എന്ന് ചോദിക്കോ…
എന്തെ പോകാൻ തിരക്കായോ നാളെ നോക്കിയിട്ട് നമ്മൾക്ക് പറയാം ഡിസ്ചാർജ് ചെയ്യാൻ…
മ്മ്..
ഉറങ്ങിക്കോ ഇനി രാവിലെ പറയാം ഞാൻ മെല്ലെ ലൈറ്റ് ഓഫ് ചെയ്ത് താഴെ കിടന്നു….
ഞാൻ കാരണം നിലത്ത് കിടക്കേണ്ടി വന്നല്ലേ…
യേ എനിക്കിതൊക്കെ ശീലം ആണ്….ഞാനാ പണ്ട് മുതലേ നമ്മള കുടുംബത്തിലെ ഡ്രൈവർ പ്ലസ് കാവൽക്കാരൻ..

ഓരോ പാർട്ട് കഴിയുമ്പോഴും കൂടുതൽ അടിപൊളി ആവുന്നുണ്ട്, പ്ലീസ് ആ പേജ് കൂട്ടുന്ന കാര്യം കൂടി ഒന്ന് പരിഗണിക്കണം 🥰
ജോർജ് സാറേ ഇതിപ്പോ ടെൻഷൻ ആയല്ലോ…
ഒരു സൈഡിൽ ഫൈറു മറ്റൊരു സൈഡിൽ ഷാഹി.. ഇതിപ്പോ രണ്ടിന്റേം ഇടയ്ക്കു മ്മടെ ചെക്കൻ പെട്ടിരിക്കുവാണല്ലോ….
ഫൈറു അവനെ മനസ്സിലാക്കുന്ന പെണ്ണ്… എല്ലാം അറിഞ്ഞും കേട്ടും കണ്ടും, കൂടെ നിന്നും…. ബട്ട് ഷാഹി ഒരു കുറ്റബോധത്തിന്റെ പേരിൽ അവനെ ഇഷ്ടപ്പെടുന്നു… ഇതിലിപ്പോ ആരാ മ്മടെ ചെക്കന്റെ ഹാലിളക്കാൻ പോകുന്നത്….
കണ്ടറിയാം ല്ലേ… ല്ലാം ങ്ങടെ കയ്യിലാണ്….
കാത്തിരിക്കുന്നു….
നന്ദുസ്….
George sireee katha korach kudi page mutti tharumo pinne ith pettan kazinjapolle ayyipoyii atha katha kollam but evarill randuperill aran enne arayan ullu fyru annell adhyam thotte avane arayunna avante kude ulla alla alle shahi anell anell avanod ulla regret moolam manasumariyathum avan aran enn manasilakkitt ishtta petta allum evari are ayirikkum avan sweekarikka eni ippo ramdu pereyum ketto 🤩 ennallum set ayirunnn enthayalum next part korachu pages kuttane please 🥺
athupolle thanne next part ethrayum pettan. predhikshikkunnu 😁😙
ത്രികോൺ ആണോ..ഒന്നുമറിയാത്ത പാവം ചെക്കൻ