എന്നെ കണ്ടപ്പോൾ ഷഹാനയുടെ കണ്ണുകൾ തിളങ്ങി.. അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി ആരും കാണാതെ ചുണ്ട് കൂർപ്പിച് കിസ്സ് ചെയ്യും പോലെ കാണിച്ചു… കാലിന്റെ വിരൽ മുതൽ തല വരെ ഒരു തരിപ്പ് ആയിരുന്നു എനിക്ക്….പടച്ചോനെ ഏ ഷാഹി എന്താ ഓരോ ദിവസവും മൊഞ്ച് കൂടി വരികയാണല്ലോ.. ഇനി പ്രേമത്തിന്റെ ആവുമോ
പക്ഷെ അടുത്ത നിമിഷം ഫൈറു വിനെ കണ്ടപ്പോൾ എന്തോ പോലെ അവൾ ഒറ്റ ദിവസം കൊണ്ട് പകുതി ആയ പോലെ.. ആകെ തളർന്ന മുഖം മരണ വീട്ടിലേക്ക് വിഷമത്തിന്റെ ആയിരം ഇരട്ടി അവളുടെ കണ്ണിൽ കാണാമായിരുന്നു….
കുറച്ച് കഴിഞ്ഞ് ഉമ്മ വന്നു പറഞ്ഞു നീ ഫൈറു വിനെ ഒന്ന് വീട്ടിൽ കൊണ്ട് ചെന്നാക്ക് അവൾക് എന്തോ വയ്യെന്ന് തോനുന്നു…
ഞാൻ ഫൈറു വിനോട് വരാൻ പറഞ്ഞു..
ഞാൻ ഓട്ടോയിൽ പോയ്കോളാം.. എന്തിനാ നീ വെറുതെ…
😳
നിന്റെ തല.. വാടി ചെലക്കാതെ…
ഞാൻ അവളേം കൂട്ടി കാറിൽ കയറി… നേരെ കഫെയിലേക്ക് പോയി…
ടാ നീ എങ്ങോട്ടാ….ഓഹ് എങ്ങോട്ട് ആണെന്ന് അറിയണം സാധാരണ കേറിയാൽ നീ എങ്ങോട്ടെങ്കിലും വണ്ടി വിട് എന്ന് പറയുന്ന ആള് ആണല്ലോ
കഫെയിൽ പോകാം നിന്റെ ഇഷ്ടപ്പെട്ട latte കുടിക്കാം എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…
അവിടെ ചെന്നപ്പോൾ couple ക്യാബിൻ ഫ്രീ ആയിരുന്നു നേരെ അവിടെ ചെന്ന് ഇരുന്നു
ഫൈറു എന്നെ നോക്കാതെ ഫോണിൽ നോക്കി ഇരുന്നു
ഇവിടെ എന്താണ് വേണ്ടത് സർ
രണ്ട് iced latte… രണ്ട് ബീഫ് ബർഗർ..
എനിക്ക് ക്യാപ്പുച്ചിനോ മതി….
ഏ… നിനക്ക് latte അല്ലെ ഇഷ്ടം latte ഇഷ്ടം പോയോ
പല ഇഷ്ടങ്ങളും ഞാൻ മാറ്റാൻ പഠിക്കുകയാണ് ഇതും അതിൽ ഒന്ന്… അത്രേ ഉള്ളു..

nannayittund iniyum ithupole munnott povuka
❤️🔥❤️🔥❤️🔥❤️🔥❤️🔥
അടിപൊളി….
നല്ല ഒഴുക്കാണ് സ്റ്റോറിക്കു… മ്മടെ ചെക്കന് ന്താണ് പറ്റിയത്… ഒന്നും മനസ്സിലാവണില്ല..
ഫൈറു വിന്റെ ജീവിതത്തിലെ കരടിനു ഏറ്റം നല്ല പണിയാണ് കൊടുത്തത്…. അത് അവനു വേണ്ടത് തന്നായിരുന്നു….
ഇനിയും താമസിച്ചിട്ടില്ല…. ഒരു കൈ കൊടക്കാട്ടോ ഫൈറുവിനു…..
തുടരൂ….
നന്ദുസ്….