ഫാരി… നീ അത് എടുക്ക് നിന്റെ പ്രശ്നങ്ങൾ തീർക്..
അതിന് നീ ആരാ എന്റെ കാര്യം നോക്കാൻ… ഏ . ആരാ എന്ന്..
ഫാരി… ഒത്തിരി നോവ് തിന്ന് എനിക്ക് മതിയായി എനിക്ക് ആകെ 23 വയസ്സേ ആയുള്ളൂ പക്ഷെ 56 വയസ്സിന്റെ വേദന ഞാൻ അനുഭവിച്ചു ഇനി നീ കൂടെ ചെയ്യല്ലേ…
എന്ത് ചെയ്തു എന്താടി കോപ്പേ നിന്നെ ഞാൻ ചെയ്തേ പറ…
അത് പറഞ്ഞ ശരിയാവില്ല… ഫാരി നീ ആ പൈസ കൊണ്ട് പോ
നിന്റെ ഒരു പൈസ… അത് കിട്ടിയാൽ എല്ലാം ആയോ ഞാൻ ഈ കണ്ട കാലം അത്രയും ജീവിച്ചത് പൊരുതി തന്നെ ആണ് ഈ ശ്രമം വിജയിച്ചില്ല എങ്കിൽ അടുത്തത് അത്രേ ഉള്ളു നീ നിന്റെ കാര്യം പറ എന്തിനാ നിന്റെ ഈ നാടകം ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവൽ എന്നെ ബ്ലോക്ക് ആകൽ ഇതൊക്കെ ചീപ് ആണ് എനിക്ക് അറിയുന്ന ആ ഫൈറുവിന് ചേർന്നത് അല്ല…..
നിനക്ക് അറിയാത്ത ഒരു ഫൈറു ഉണ്ട് ഫാരി…. എല്ലാരും കൂടി പക്വത ഉള്ളവൾ bold ആയവൾ എന്നൊക്കെ വിളിച് ഞാൻ തന്നെ മറന്ന് പോയ ഒരു പാവം പെണ്ണ് എന്റെ ഉള്ളിലും ഉണ്ട് ആ പെണ്ണ് മോഹിച്ചു പലതും മോഹിക്കാൻ പാടില്ലാത്ത പലതും… ഞാൻ എന്നെ തിരുത്താൻ ശ്രമിക്കുകയാണ് പക്ഷെ അതിന്റെ വേദന എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ് ഞാൻ ഒന്ന് നോർമൽ ആവും വരെ എല്ലാം മറന്ന് വീണ്ടും ആ പക്വത ഉള്ള പെണ്ണിന്റെ മുഖം മൂടി അണിയാൻ എനിക്ക് കുറച്ച് സമയം താ…
ഫൈറു ഞാൻ വീണ്ടും ചോദിക്കുന്നു are you in love with me….
അവൾ അതിന് മറുപടി പറഞ്ഞില്ല…
നിനക്ക് ഒന്നും പറയാനില്ലേ…
അവളുടെ കണ്ണ് നിറഞ് ഒഴുകാൻ തുടങ്ങി… അതൊരു തേങ്ങലായി കൊച് കുട്ടികൾ എങ്ങി കരയും പോലെ ഉള്ള കരച്ചിൽ ആയി…

nannayittund iniyum ithupole munnott povuka
❤️🔥❤️🔥❤️🔥❤️🔥❤️🔥
അടിപൊളി….
നല്ല ഒഴുക്കാണ് സ്റ്റോറിക്കു… മ്മടെ ചെക്കന് ന്താണ് പറ്റിയത്… ഒന്നും മനസ്സിലാവണില്ല..
ഫൈറു വിന്റെ ജീവിതത്തിലെ കരടിനു ഏറ്റം നല്ല പണിയാണ് കൊടുത്തത്…. അത് അവനു വേണ്ടത് തന്നായിരുന്നു….
ഇനിയും താമസിച്ചിട്ടില്ല…. ഒരു കൈ കൊടക്കാട്ടോ ഫൈറുവിനു…..
തുടരൂ….
നന്ദുസ്….