Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഫെമിനിസം [Jon snow] 321

Kambi Views 273997

അവൾ ഒരു നിമിഷം എന്നെ ഒന്ന് നോക്കി. ചെറിയ പുഞ്ചിരി ഉണ്ട് ചുണ്ടിൽ. വലിയ മേക്കപ്പ് ഒന്നും ഇല്ല. ഞാനും ഒന്ന് ചിരിച്ചു. പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്ത അവൾ അടുത്തിരുന്ന സ്വാതിയ്ക്ക് ചായ കൊടുത്തു. സ്വാതി പല്ലെല്ലാം പുറത്തു കാട്ടി ഒരടിപൊളി കോൾഗേറ്റ് ചിരിയോടെ ചായ വാങ്ങി. പിന്നീട് അവൾ എല്ലാവർക്കും ചായ കൊടുത്തു. എന്നിട്ട് ട്രേയും കയ്യിൽ പിടിച്ച് ഒരു മൂലയിൽ അവളുടെ അമ്മയുടെ അടുത്ത് നിന്നു. എന്നേ തന്നെയാണ് അവൾ നോക്കുന്നത് അവൾ എന്നെ നോക്കി ചിരിക്കുന്നും ഉണ്ട്.

പുല്ല് സാധാരണ പറയാറുള്ള “ഇനി കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ” എന്ന ക്ളീഷേ ചോദ്യം ആരും പറയുന്നില്ലല്ലോ. ഞാൻ അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഒടുവിൽ എന്റെ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് അവളുടെ അച്ഛൻ അത് പറയാൻ തുടങ്ങി.

നയന : ” അച്ഛാ ഒരു മിനിറ്റ് ” അവളുടെ അച്ഛനെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു. എല്ലാവരും ഒന്ന് ഞെട്ടി. ഈ മിണ്ടാപ്പൂച്ച പോലത്തെ പെണ്ണ് അവിടെ വച്ചു അങ്ങനെ അവളുടെ അച്ഛനെ തടഞ്ഞു സംസാരിക്കും എന്ന് ആരും കരുതിയില്ല. എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി.

നയന : ” അച്ഛാ ഒറ്റയ്ക്ക് സംസാരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ കുടുംബം കൂടി കേൾക്കേണ്ട ചില കാര്യങ്ങൾ എനിക്ക് പറയാൻ ഉണ്ട്. അത് ഇപ്പോൾ പറയാം”

വളരെ ഭവ്യതയോടെയും വിനയത്തോടെയും ആണ് അവളുടെ സംസാരം. അത് അവളുടെ സ്മാർട്നെസ്സ് ആയിട്ട് എല്ലാർക്കും തോന്നി. അവളുടെ അച്ഛൻ അന്തം വിട്ട് ഇരുന്നപ്പോൾ എന്റെ അച്ഛന് അവളുടെ പെരുമാറ്റം ശെരിക്കും ഇഷ്ടപ്പെട്ടു

“പറഞ്ഞോ മോളെ ” എന്റെ അച്ഛൻ പറഞ്ഞു.
സത്യത്തിൽ അവൾ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ എല്ലാവർക്കും ആകാംഷ ആയി.

നയന : ” ഞാൻ bcom കഴിഞ്ഞ് നിക്കുവാ. എനിക്ക് പക്ഷേ കൂടുതൽ പഠിക്കാൻ താല്പര്യം ഉണ്ട്. കല്യാണം കഴിഞ്ഞാലും അത് തുടരണം എന്നാണ് എന്റെ ആഗ്രഹം അപ്പോ അത് ഒരു ബുദ്ധിമുട്ട് ആകുമോ നിങ്ങൾക്ക്? പണത്തിന്റെ കാര്യത്തിൽ ഭർത്താവിനെ ആശ്രയിക്കാതെ സ്വയം പര്യാപ്തത ഉള്ള ഒരു സ്ത്രീ ആവാൻ ആണ് എനിക്ക് താല്പര്യം. അതിന് നല്ല ജോലി വേണം അതിന് ഇനിയും പഠിക്കണം. എന്റെ പഠനം ഒരു പ്രശ്നം ആകുമോ? ”

പ്രധാനമായും എന്റെ അമ്മയെ നോക്കി ആണ് അവൾ പറഞ്ഞത്. മരുമകൾ പഠിക്കാൻ പോയാൽ അമ്മായിയമ്മ പ്രശ്നം ഉണ്ടാക്കുമോ എന്നതാണ് അവളുടെ ആശങ്ക. അവളുടെ അച്ഛൻ അവളെ രൂക്ഷമായി ഒന്ന് നോക്കി.

ഞാൻ : ” അത് ഒരു പ്രശ്നം അല്ല. കല്യാണം കഴിഞ്ഞാലും നയനയ്ക്ക് പഠിക്കാം. മാത്രമല്ല എന്റെ ഭാര്യ ആയിക്കഴിഞ്ഞാൽ നയനയുടെ പഠിത്തം ചെലവ് ഒക്കെ ഞാൻ നോക്കും. ഭാര്യയേ പഠിപ്പിക്കാൻ അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് പൈസ മേടിക്കാൻ മാത്രം ദുഷ്ടൻ അല്ല ഞാൻ. ”

എന്റെ മറുപടി നയനയ്ക്കും അതുപോലെ മറ്റുള്ളവർക്കും ഇഷ്ടപെട്ടത് പോലെ തോന്നി. അപ്പോൾ നയന അടുത്ത ആവശ്യം മുന്നോട്ട് വച്ചു.

നയന : ” പിന്നെ ഭർത്താവിന്റെ വീട്ടിൽ അടുക്കളയിൽ ഒതുങ്ങി കൂടി ജീവിതം മുഴുവൻ പാചകം ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല. ഭർത്താവിന് വേണ്ടി ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ മാത്രം ആണ് ഭാര്യ എന്നാണ് ചിലരുടെ വിചാരം. ഞാൻ അതിന് തയ്യാർ അല്ല. ഭർത്താവിനും പാചകം ചെയ്യാവുന്നതേ ഉള്ളു. ”

വളരെ വിനയത്തോടെ ആണ് അവളുടെ സംസാരം എങ്കിലും ഇത് എല്ലാവരെയും ഞെട്ടിച്ചു. അവളുടെ അച്ഛന്റെ മുഖത്ത് എല്ലാം തീർന്നു എന്നൊരു ഭാവം ആണ്. അവളുടെ അമ്മ ആകട്ടെ അന്തം വിട്ട് നിൽക്കുന്നു. ഞാനും ഒന്ന് ഞെട്ടി. എങ്കിലും സംയമനം വീണ്ടെടുത്ത് ഞാൻ ചോദിച്ചു.

The Author

Jon Snow

King in the north

79 Comments

Add a Comment
  1. Best feel good story in the site

  2. ഫെമിനിസം നല്ലതിനാണെന്ന് താങ്കൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ? പക്ഷെ ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യങ്ങൾ പഠിപ്പിച്ച പാഠമാണ്. കണ്ണിൽ കിടക്കുന്ന കരട് എടുത്തു മാറ്റിയാലേ കാഴചകൾ വ്യക്തമാകൂ. സ്ത്രീ പക്ഷത്തു നിന്ന് ചിന്തിക്കാതെ മനുഷ്യപക്ഷത്ത് നിന്ന് ചിന്തിച്ചാൽ ഫെമിനിസത്തിലെ കല്ലുകടികൾ മനസിലാവും. അതിനെ എത്രയൊക്കെ ചായം പൂശിയാലും വെളുക്കില്ല.

  3. കഥയൊക്കെ സൂപ്പരായിരുന്ന 👍. പക്ഷെ ഞാൻ ഫെമിനിസത്തിനെതിരാണ്. ഫെമിനിസം എന്ന ആശയം ഒരിക്കലും സ്ത്രീപുരുഷ തുല്യത കൊണ്ടുവരില്ല. അത് വേർതിരിവ് കൂട്ടുകയേ ഉള്ളൂ

  4. അത്യുജ്വലം സഹോ… വൈകിയാണ് വായിച്ചത്. ക്ഷമിക്കുക

  5. Femdom tag illayirunnu ankil ithilum like കിട്ടേണ്ട ഒരു underrated story

  6. ഇത്രയും നാൾ ഈ കഥ വായിച്ചില്ല. കഥയുടെ പേരും പിന്നെ “femdom” എന്ന വിഭാഗവും കണ്ടപ്പോൾ വായിക്കണ്ട എന്നു വച്ചു. പക്ഷെ ഇപ്പൊ വായിച്ചപ്പോൾ ഇത്രയും നാൾ ഇത് വായിക്കാതിരുന്നത് നഷ്ടമായിപ്പോയി എന്നു തോന്നുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: