?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax] 397

ഹരിത :ചൈതു പ്ലീസ് അവൻ ഇവിടെ ഇല്ല പുറത്ത് പോയേക്കുവാ. എനിക്ക് നിന്നോട് സംസാരിച്ചു സമയം കളയാനും നേരം ഇല്ല. അവൻ വരുമ്പോൾ ഞങ്ങൾ പുറത്ത് പോകാൻ തീരുമാനിച്ചിരിക്കുവാ. സംസാരിച്ചു നിന്നാൽ വൈകും..

ചൈതന്യ : എന്ത് എവിടെ പോകാൻ…

ഹരിത :അവൻ വിളിച്ചു പറഞ്ഞത് ആണ് ഒരു പാർട്ടി ഉണ്ട് പോണം..

ചൈതന്യ :ഹരിത നിന്റെ നല്ലതിന് വേണ്ടി ആണ് പറയുന്നത് ആ പാർട്ടിക്ക് പോകരുത്..

ഹരിത :മതി മതി നീ ഒരുപാട് പറഞ്ഞു ഇനി ശ്യാമിന്റെ മേലിൽ കുറ്റം ചുമത്തേണ്ട..കുറെ ആയി നിന്നോടുള്ള ഫ്രണ്ട്ഷിപ്പ് കൊണ്ട് ആണ് ഇത്രയും നാളും ഞാൻ ഇതെല്ലാം കേട്ടിട്ട് ഇരുന്നത്. ഇനി എനിക്ക് പറ്റില്ല ഒരാളെ പറ്റി അനാവശ്യം പറയുന്നതിന്ന് ഒരു മര്യാദ ഉണ്ട്. ഇനി ഈ കാര്യം പറഞ്ഞു നീ എന്നേ വിളിച്ചേക്കല്ല്.

ഹരിത ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്തു.. നിസ്സഹായ ആയി ചൈതന്യ അവിടെ തന്നെ നിന്നു. എന്ത് ചെയ്യും നന്ദൻ ഇപ്പോഴും വന്നു കൊണ്ട് ഇരിക്കുന്നതേ ഉള്ളു. അവൾ കാറിന്റെ കീ എടുത്തു ഇറങ്ങാൻ ഒരുങ്ങിയപ്പോളേക്കുയും ഡോർ നോക് ചെയ്യുന്ന ശബ്ദം മുഴങ്ങി കേട്ടു. വേഗം പോയി ഡോർ തുറന്നപ്പോൾ അവശനായി നിൽക്കുന്ന അരുണിനെ കണ്ടു. അവന്റെ ഒരു കൈ തലയുടെ പിറകിൽ ചേർത്ത് പിടിച്ചിരിക്കുക ആണ്. തലയുടെ പിറകിൽ അടി കൊണ്ടത് ആണ് കാരണം എന്ന് ആദ്യം അവൾക്ക് മനസ്സിൽ ആയില്ല..

ചൈതന്യ :എന്ത അരുൺ എന്ത്പറ്റി..

അരുൺ :ഞാൻ പറഞ്ഞില്ലേ കാര്യങ്ങൾ കൈ വിട്ടു പോയി താമസിക്കാൻ സമയം ഇല്ല അവർ എല്ലാരും ഇറങ്ങും മുൻപ് നമുക്ക് അവിടെ തിരിച് എത്തണം..

ചൈതന്യ :ഈ ഒരു അവസ്ഥയിൽ അരുൺ എങ്ങനെ… തല കാണിക്ക് മുറിവ് ഉണ്ടോ…!

അരുൺ :ഇല്ല മുറിവ് ഇല്ല പക്ഷേ തല നന്നായി വേദന എടുത്തു ഒഹ്ഹ്ഹ്ഹ് കുഴപ്പമില്ല വേഗം കാർ എടുക്ക്.

അരുൺ ചൈതന്യയോട് കാർ എടുക്കാൻ പറഞ്ഞു. ആദ്യം വീടിന്റെ മുൻപിൽ കൂടെ ഒരു തവണ പാസ് ചെയ്ത് പോയപ്പോൾ അകത്തു സലീമിന്റെ ബൈക്കും ജോണിന്റെ കാറും കിടക്കുന്നത് അവർ കണ്ടു. അപ്പോൾ ഇപ്പോഴും അവർ ഇറങ്ങിയിട്ടില്ല. അരുൺ സമയം നോക്കി ഒൻപതു അര കഴിഞ്ഞു സമയം നീങ്ങി കൊണ്ട് ഇരിക്കുന്നു. പെട്ടെന്ന് ഗേറ്റ് തുറന്നു കാർ പുറത്തേക്ക് ഇറങ്ങി. കാറിന്റെ മുൻപിൽ രണ്ട് പേര് ഇരിപ്പുണ്ട് അത് രണ്ടും ആണുങ്ങൾ ആണ് ഒന്ന് ജോണും മറ്റത് സലീം ആണെന്നത് വ്യക്തം. അതുപോലെ പിൻ സീറ്റിൽ രണ്ട് സ്ത്രീകൾ ഇരിപ്പുണ്ട് അത് ഒന്ന് ഗ്ലോറിയും മറ്റൊന്ന് അവന്റെ പ്രിയപ്പെട്ട ഭാര്യ ഗോപികയും ആണ്.. ചൈതന്യയും അരുണും അവരെ പിന്തുടർന്ന് പോയി കൊണ്ട് ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ ഹൈവേയിൽ നീന്നും വണ്ടി മറ്റൊരു ചെറിയ റോഡിൽ കയറി. ദൂരെ പോകുന്നതിനു അനുസരിച്ചു ആൾ താമസം കുറഞ്ഞു വരുന്ന സ്ഥലത്തേക്ക് ആണ് വണ്ടി പോയി കൊണ്ട് ഇരുന്നത്. അത് കുറേ കഴിഞ്ഞപ്പോൾ ഒരു വലിയ ഗേറ്റ് ഉള്ള വീട് പോലെ എന്തോ ഒന്നിന്റെ മുൻപിൽ നിന്നു. സെക്യൂരിറ്റി അവരെ കയറ്റി വിട്ടു. കാര്യം ഇനീ അങ്ങോട്ട്‌ പോകുന്നത് വളരെ റിസ്ക് ആണ് എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ മറ്റൊരു കാർ അവിടേക്ക് തങ്ങളെ ഓവർ ടേക്ക് ചെയ്തു കേറി വന്നു. അതിന്റെ ഇടത് വശത്ത് ഇരിക്കുന്ന പെൺകുട്ടി ഹരിത ആണെന്ന് ചൈതന്യക്ക് മനസ്സിൽ ആയി. അവൾ കൈ ചൂണ്ടി കാണിച്ചു പറഞ്ഞു..

The Author

അജിത് കൃഷ്ണ

Always cool???

104 Comments

Add a Comment
  1. നടൻ പെണ്കുട്ടി സുമിത്രയെ wait ചെയുവ adimine ഒന്ന് പെട്ടെന്ന് പബ്ലിഷ് cheythude.. kuttanchetta ഒന്ന് പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *