ഗൾഫിലെ മാലാഖമാർ 2 [Jon Snow] 1054

അവൻ മെല്ലെ നടന്നു ചെന്ന് അവൾക്ക് മുന്നിലായി സോഫയ്ക്ക് താഴെ ഇരുന്നു. അവൾ മെല്ലെ തോർത്ത് വാങ്ങി അവരോട് സംസാരിച്ചുകൊണ്ട് തന്നെ അവൻ്റെ തല തുവർത്തി. പിന്നെ അവൻ്റെ മുഖം കൈക്കുമ്പിളിൽ എടുത്ത് കണ്ണുകളിൽ ഉറ്റു നോക്കിക്കൊണ്ട് അവൻ്റെ നെറുകയിൽ ഉമ്മവെച്ചു.

“ആരാ മോളെ അത് ”

“ഇതാണമ്മേ ഞാൻ പറഞ്ഞ ജെയ്സൺ ”

അവൻ മൊബൈലിലേക്ക് നോക്കി അത്യാവശ്യം പ്രൗഡിയുടെ പ്രതിരൂപങ്ങളായി വിർദ്ധക്യത്തെ തോൽപിക്കാൻ ശ്രമിക്കുന്ന അച്ഛനും അമ്മയും. ആ കണ്ണുകളിൽ ആകാംഷ നുരഞ്ഞു പൊന്തുന്നത് അവന് കാണാമായിരുന്നു, അവൻ്റെ ഹൃദയം പിടഞ്ഞു ഒരു രീതിയിലും അവർക്ക് ഒപ്പം പിടിക്കാൻ തനിക്ക് സാധിക്കില്ല എന്ന ചിന്ത അവനെ അലട്ടി,

പക്ഷെ അവളുടെ കണ്ണുകളിലെ കത്തുന്ന പ്രണയം അതിനെല്ലാം മുകളിലാണെന്ന് അവന് തോന്നി, അതൊരു ധൈര്യം തന്നെയായിരുന്നു. സ്ക്രീനിലേക്ക് നോക്കി  അച്ഛനും അമ്മയോടും അവൻ നമസ്കാരം  പറഞ്ഞു.പക്ഷെ അവനെ അവർ ഞെട്ടിച്ചു കളഞ്ഞു.

” മോനെ  നീ ആരാണെന്നൊ , ഏതാണെന്നോ ഞങ്ങൾക്കറിയില്ല പക്ഷെ നീ ഞങ്ങളുടെ ഒരുപാടു നാളത്തെ കണ്ണീരകറ്റി , നിങ്ങൾ രണ്ടു പേരും നന്നായിരിക്കണം എന്നു മാത്രമെ അമ്മയ്ക്ക് പറയാനുള്ളു. ”

ചിരിച്ചുകൊണ്ട് അവൻ അതേന്ന് തലയാട്ടി. അവൾ മെല്ലെ കക്ഷത്തിലൂടെ അവൻ്റെ തല ചുറ്റിപ്പിടിച്ചുകൊണ്ട്

, “ഇവൻ വല്ല്യ നാണക്കാരനാ അമ്മേ  ഇത്രയും പ്രായായിട്ടും ഇവൻ്റെ നാണമൊന്നും മാറീട്ടില്ല ”

അവൻ അളിഞ്ഞ ചിരിയോടെ അവരെ നോക്കി. രണ്ടുപേർക്കും തെല്ലൊരു നാണം മുഖത്ത്  കാണാനുണ്ട് പക്ഷെ രണ്ടുപേരും മനസ്സ് നിറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. അതിലുപരി തങ്ങളുടെ മകൾ സന്തോഷമായി ഇരിക്കുന്നു എന്ന നിർവൃതിയും. അവൾ മെല്ലെ അവൻ്റെ കവിളിൽ കടിച്ചു. അവൻ പതിയെ കുതറി മാറി.അവളെന്ത കാണിക്കുന്നേന്ന മട്ടിൽ അച്ഛനും അമ്മയേയും ചൂണ്ടി.

The Author

Jon Snow

King in the north

128 Comments

Add a Comment
  1. Jishnu S krishnan

    നല്ല കഥ🙂

Leave a Reply

Your email address will not be published. Required fields are marked *