ഗൾഫിലെ മാലാഖമാർ 4 [Jon Snow] 21

” നീ എടുക്കുന്നോ അതോ … ”

 

അവൾ കൈ കെട്ടി അവനെ നോക്കി.

ജെയ്സൻ ആ വലിയ ഷോപ്പിലൂടെ പരതി നടന്നു. പ്രൈസ് ടാഗുകൾ അവൻ്റെ വിരലുകളിലൂടെ മറിഞ്ഞ് മറിഞ്ഞ് പോയി. 45 എഇഡി അവൻ്റെ കൈയ്യിൽ ഒരു ഷർട്ട് തടഞ്ഞു.

 

” ഡോ ഇതുമതി ”

അവനാ ഷർട്ടെടുത്ത് അവൾക്ക് നേരെ കാണിച്ചു.

” എന്തോന്ന് സിലക്ഷനാട ഇത് ”

 

അവളാ ഷർട്ട് വാങ്ങി തിരിച്ച് ഹാങ്ങ് ചെയ്തു , പിന്നെ അവനെ അവിടിരുത്തി അവൾ ഒരു ട്രോളിയുമായി ആ ഷോപ്പിലൂടെ കറങ്ങി നടന്നു. ഏറെ നേരത്തിന് ശേഷം അവൾ കുറേ തുണിയുമായി വന്നു.

 

” ഡാ ഇതൊക്കെ ഒന്ന് ഇട്ടേ നോക്കട്ടെ ”

വേണ്ട എന്ന രീതിയിൽ അവൻ തലയാട്ടി.

” നിന്നോട് ഇട്ടു നോക്കാന പറഞ്ഞെ ഇല്ലേൽ മൊത്തം ബില്ലാക്കും .

 

അവൻ ആ തുണികൾ ഓരോന്നും വാങ്ങി ട്രയൽ റൂമിലേക്ക് നടന്നു. ഓരോന്നിൻ്റേയും പ്രൈസ് ടാഗ് അവനെ ആത്മസങ്കർഷത്തിലേക്ക് തള്ളി വിട്ടു. പക്ഷെ അവളുടെ പിടിവാശിക്ക് മുന്നിൽ അവൻ നിസഹായനായിരുന്നു. അവൻ ഓരോ ഡ്രസ്സും ഇട്ട് അവൾക്ക് മുന്നിൽ ഫാഷൻ ഷോ എന്ന രീതിയിൽ പോയി നിന്നു മെയിൻ ജഡ്ജ് സ്നേഹ ഓരോന്നും സ്കോർ ചെയ്തു.

അവസാനം ഒരു ഡ്രസ്സ് വല്ലാതെ ഇഷ്ടപ്പെട്ടപോലെ അവൾ പുഞ്ചിരിച്ചു. പിന്നെ അവനേയും കൊണ്ട് അടുത്ത കണ്ണാടിക്ക് മുന്നിൽ നിർത്തി. അവൻ്റെ കോളർ നേരയാക്കി അവനോടൊപ്പം ചേർന്ന് നിന്നു ഒരു ഭാര്യയെപ്പോലെ , പിന്നെ അവൻ്റെ തോളിൽ ഇരു കൈയ്യും വച്ച് ചരിഞ്ഞു നിന്നു. അവളുടെ കണ്ണുകൾ തിളങ്ങി

 

” കൊള്ളാം …”

അവൾ അവൻ്റെ തോളിലേക്ക് ചരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകൾ നിറയുന്നത് അവൻ ശ്രദ്ധിച്ചു.

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *