” മതി മതി വന്നേ പോകാം ”
അവൻ ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് പറത്തിറങ്ങുമ്പോഴേക്കും അവൾ ആ തുണികളുമായി കൗണ്ടറിൽ എത്തിയിരുന്നു. ഇനി എതിർത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായ അവൻ കൗണ്ടറിലേക്ക് നടന്നു കൈയ്യിലിരുന്നതും കൊടുത്ത് പുറത്തിറങ്ങി നിന്നു. എവിടേയോ ഒരു വേദന പോലെ സ്നേഹയെ കാണുമ്പോൾ തനിക്കെന്താണ് സംഭവിക്കുന്നത്. കുറച്ചു കഴിഞ്ഞ് സ്നേഹ കുറേ കവറുകളുമായി അവൻ്റെ അടുക്കൽ വന്നു.
” സാർ ഹാപ്പി വിഷു”
” വിഷുവോ ?”
” അതേ സാർ ബോധമൊന്നുമില്ലെ നാളെ വിഷുവാണ് ”
” എന്ത് വിഷു ഞങ്ങൾക്കങ്ങിനെ ഒന്നുമില്ലടോ ”
അവനാ കവറുകൾ കൈയ്യിൽ വാങ്ങി.
” പക്ഷെ ഞങ്ങൾക്കുണ്ടല്ലോ”
അവൻ്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു.
” അയ്യേ താൻ കരയുവാണോ ?”
” ഹേയ് ആദ്യമായ ഇങ്ങിനൊക്കെ ഒരാൾ എന്തെങ്കിലും വാങ്ങി തരുന്നത് ”
” ഈഹ് തനിക്ക് സെൻ്റി ചേരുന്നില്ല കേട്ടോ , ”
അവനേയും കൂട്ടി അവൾ താഴേക്ക് നടന്നു.
” ഇയാൾക്ക് സദ്യ ഉണ്ടാക്കാൻ അറിയോ ”
” അങ്ങിനെ എല്ലാമൊന്നും അറിയില്ല അത്യാവശ്യമുള്ളത് അറിയാം”
” നാളെ വിഷു ആയിട്ട് സദ്യ വച്ചാലോ ?”
” വേണോ ”
“ആ വേണം എത്ര നാളായി പായിസമൊക്കെ ഒന്ന് കുടിച്ചിട്ട് ഇയാള് വന്നെ ”
അവൾ കയ്യിലിരുന്ന കവറുകൾ റിസപ്ഷനിൽ ഏൽപിച്ച് ഹൈപ്പർ മാർക്കറ്റിൽ കയറി സദ്യക്കാവശ്യമുള്ള പച്ചക്കറിയും പഴങ്ങളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങി ,
” എല്ലാമായില്ലെ ?”
” ആആആ ഏകദേശം എല്ലാം ആയി ”
” ഇല്ല എന്തോ ഒന്ന് കുറവിണ്ട് ”
” അതെന്താ ?”
” നി ഇത് ബില്ലാക്ക് ഞാനിപ്പൊ വരാം “

brother next part idunundo…undenkil onn vegam upload cheyumo?
additha kadha epol varum
Really i am waiting for your new story man.
angeru veendum mungiyo .
wow really awesome