ഗൾഫിലെ മാലാഖമാർ 4 [Jon Snow] 20

പിന്നെ അവർക്ക് നേരെ തിരിഞ്ഞു.

“കൊള്ളാല്ലൊ ആരുടെ പണിയ ?”

ജെയ്സൻ സ്നേഹയെ ചൂണ്ടി. ആര്യ സ്നേഹയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചു.

“ഹാപ്പി വിഷു സ്നേഹെ ”

ഒരു നിമിഷം നോക്കി നിന്ന ജെയ്സനെ അവൾ കൈ കാട്ടി വിളിച്ചു അവൻ അടുത്ത് വന്ന് അവരെ രണ്ടു പേരെയും ചുറ്റിപ്പിടിച്ചു. ആര്യ അവൻ്റെ ചുണ്ടിൽ ഉമ്മ വെച്ചു

“ഹാപ്പി വിഷു ചെക്കാ ”

“ഹാപ്പി വിഷു”

“ആര്യേച്ചി കുളിച്ചിട്ട് വാ സർപ്രൈസ് ഇണ്ട് ”

“ആദ്യം ഞാനൊന്ന് കുളിച്ച് ഒന്ന് കിടക്കട്ടെ , വയ്യെടി ഉറങ്ങീട്ടില്ല ”

” ആ എന്തായി ”

” എന്താവാൻ ടോമിച്ചായനെ അവർ നാട്ടിലേക്ക് കൊണ്ടു പോയി , അവരെ വിട്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നെ ക്ഷീണം ഞാനൊന്ന് കിടന്നെണീക്കട്ടെ ”

ആര്യ പോയി കുളിച്ച് കിടന്നു. ജെയ്സനും സ്നേഹയും അടുക്കളയിൽ ബഹളം തുടർന്ന്.

 

” ആര്യേച്ചി ….. ആര്യേച്ചി എന്ത് ഉറക്കമാണ് ഉച്ചയായി എഴുന്നേൽക്ക് കഴിക്കണ്ടെ ”

ഉറക്കം വിട്ട് മാറാത്ത കണ്ണുമായി ആര്യ എഴുന്നേറ്റു. പിന്നെ മുഖം കഴുകി ഡയനിംഗിൽ എത്തിയ ആര്യയുടെ കണ്ണ് വിടർന്നു. തൻ്റെ മുന്നിൽ വിഭവ സമൃദ്ധമായ സദ്യ രണ്ട് കൂട്ടം പായസമടക്കം ഉണ്ടാക്കി വച്ചിരിക്കുന്നു.

“ഇത് നിങ്ങൾ ഉണ്ടാക്കിയതാണോ ”

” അല്ല പിന്നെ …. ഞാൻ പറഞ്ഞില്ലെ ഇവനാള് പുലിയാന്ന് ”

അവർ ടേബിളിലേക്കിരുന്നു സ്നേഹ എല്ലാവർക്കും ചോറ് വിളമ്പി  ആര്യ ആവേശത്തോടെ ഓരോന്നും രുചിച്ച് കഴിക്കുന്നത് കണ്ട് സ്നേഹ

“അതങ്ങിന ഊണെന്ന് പറഞാൽ പ്രാന്താണ്, എന്തായാലും  ഇനി പുറത്ത് പോകണ്ടല്ലൊ ഷെഫിനെ തന്നെ വളച്ചെടുത്തല്ലോ “

The Author

Jon Snow

King in the north

Leave a Reply

Your email address will not be published. Required fields are marked *