“അത് “..!!
അവളൊരു പുഞ്ചിരിയോടെ ആലോചിച്ചു നിന്നു….!
“ജയിച്ചാ…ജയിച്ചാ ഞാൻ നിന്നെ ഒന്നു കെട്…ട്ടി….കെട്ടിപ്പിടിച്ചോട്ടെ..??!
നേരിയൊരു സംഭ്രമത്തോടെ പറഞ്ഞു തീരുമ്പോഴേക്കും എന്റെ തലച്ചോറിനെ വരെ ഉഷ്ണം മൂടിക്കളഞ്ഞിരുന്നു.. നനഞ്ഞൊട്ടിയ മുടിയിഴകളിലെ നീർമണികൾ വരെ ആവിയായി മാറി….!
അവളൊരു ഞെട്ടലോടെ എന്നെ നോക്കി പെട്ടെന്ന് തന്നെ ആ കണ്ണുകൾ പിടഞ്ഞു താണു….!
“മെല്ലെ മതി ഒരു സെക്കന്റ് മാത്രം…ഗോ.. ഗോൾഡണേൽ പേടിക്കണ്ടല്ലോ…തോൽക്കില്ലേ !! ജയിച്ചാൽ മാത്രല്ലേ ചോദിക്കുന്നുള്ളൂ.”..!!
എന്റെ സ്വരം പതിഞ്ഞു….!
എനിക്കീ കളിയിൽ ജയിക്കാൻ പറ്റില്ലെന്നുറപ്പാണ്. കാരണം അത് ശരിക്കും സ്വർണ്ണം തന്നെയാണ്..! അതവളെ ഓർമ്മപ്പെടുത്താൻ ആ ധൈര്യമവളിലേക്ക് പകർന്നു നൽകാൻ ഞാൻ മനപ്പൂർവ്വം തന്നെ ശ്രമിക്കുകയായിരുന്നു ആ ധൈര്യത്തിൽ അവൾ വെറുതെയാണെങ്കിലും സമ്മതിച്ചാൽ അത് മാത്രം മതി..!
എന്തെന്നാൽ….ആ തോൽവിയിലും മറ്റൊരു കാര്യത്തിൽ ഞാൻ വെന്നിക്കൊടി പാറിച്ചുകൊണ്ട് ജയിക്കുകയാണ്….!
കെട്ടിപ്പിടുത്തം..!! ആ വാക്കും ആ ഫീലും അവളിലേക്ക് ഇഞ്ചെകറ്റ് ചെയ്യപ്പെടും..! രണ്ടുപേർക്കുമിടയിലുള്ള മറ സുതാര്യമാക്കപ്പെടും. പരസ്പരം ആ തൃഷ്ണ പകർത്തപ്പെടും….! സർവ്വോപരി ഞാനവളെ കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നെന്ന കാര്യം ഒരു നെഗറ്റിവിറ്റിയ്ക്കും സാധ്യത കൊടുക്കാതെ അവളെ അറിയിക്കാനും കഴിയും..!!!
“പറ…ജയിച്ചാൽ മാത്രം ഒറ്റത്തവണ…ഒന്ന് കെട്ടിപ്പിടിച്ചോട്ടെ..?”
ഞാനറിയാതെ തന്നെ എൻ്റെ ശബ്ദം കൊതിമുറ്റിയ യാചനപോലെ വല്ലാതെ താണുപോയിരുന്നു….!

👍
ലാൽ നിർത്തിപ്പോയതുപോലെ പെട്ടെന്ന് എല്ലാമുപേക്ഷിച്ചു പോകല്ലേ, പ്ലീസ്.
ഇപ്പോൾ വീണ്ടും മേമ വായിക്കുമ്പോൾ അന്നത്തിലുമേറെ ആസാദ്യമായി തോന്നുകയാണ്. ഒരു ഇരുപതുകാരൻ്റെ എല്ലാ കുരങ്ങൻ സ്വഭാവങ്ങളും അവനെ കാമിക്കുന്നവരുടെ വശ്യതയും തീവ്രതയും ആ നാട്ടിൻപുറത്തിൻ്റെ പ്രശാന്തതയും ഒരുതരത്തിലുള്ള നിഷ്‌ക്കളങ്കതയും..ഇതൊരു classic piece ആണ്
അടിപൊളി നന്നായിട്ട് ഉണ്ടോ അടുത്ത പാർട്ട് ഇത്രയും താമസിക്കരുത്
കാത്തിരിപ്പിന് വിരാമം 😀