ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan] 159

“എന്നാൽ ബെന്നിയേക്കാളും, ജെറിയെക്കാളും എനിക്കിഷ്ടം നിന്നെയാണ്..” അവർ അവനോട് സ്വൽപ്പം അടുത്തിരുന്ന് കഴുത്തും തലയും അവനോട് അടുപ്പിച്ച് ആണത് പറഞ്ഞത്.

അവൻ ചെറുതായി ചിരിച്ചു എന്ന് വരുത്തി. അവർ ഉദ്ദേശിക്കുന്ന ആ ഇഷ്ടം എന്താണെന്ന് അവന് ശരിയായി മനസിലായി.

“പക്ഷേ നിനക്ക് എന്നോട് അങ്ങിനൊന്നും ഇല്ലാ എന്ന് എനിക്ക് തോന്നുന്നു.”

“ഒരു ആങ്ങളയോടെന്ന പോലെയൊ?” അവൻ എടുത്തടിച്ചതുപോലെ ചോദിച്ചു.

അതിൽ അവർ വീഴും എന്ന് അവന് അറിയാമായിരുന്നു.

അവർ മറ്റെങ്ങോട്ടോ മുഖം തിരിച്ചു. മറുപടി പറയാൻ സാധിക്കാത്ത അവരുടെ മുഖത്ത് ജാള്യതയും, വൈഷമ്യവും ഉണ്ടായിരുന്നു. മുഖം തിരിച്ചതിനാൽ അത് ശരിയായി കണ്ടില്ലെങ്കിലും അവനത് മനസിലായി.

“അപ്പോൾ ആ ഇഷ്ടം അല്ല.”

അവർ ചിരി മായതിരിക്കാൻ ബന്ധപ്പെട്ടു

“എനിക്കറിയാം എന്താണ് ആ ഇഷ്ടം എന്ന്.”

“എന്നാൽ നീ പറ” അവർ വിക്കി..

“ഞാൻ പറയുന്നില്ല, പക്ഷേ എനിക്ക് അറിയാം.”

അവർ എതിർക്കാതെ എല്ലാം സമ്മതിക്കുന്ന മാനസീകാവസ്ഥയിലെത്തിയിരുന്നു. ആ ശരീരം അടുത്ത നിമിഷം തന്റേതാകും എന്ന് ശരീരഭാഷയിൽ തന്നെ വ്യക്തമായിരുന്നു.

ആ സമയം തന്നെ അവർ യാന്ത്രീകമായി അവന്റെ വലത്തെ കൈ എടുത്ത് അവരുടെ കൈകളിൽ അമർത്തി പിടിച്ചു.. പിന്നെ സാവധാനം ആ കൈ പതിയെ വലിച്ചടുപ്പിച്ച് അവരുടെ മുഖത്തോട് ചേർത്ത് അവർ പറഞ്ഞു

“…വേറൊരു കുട്ടിയുള്ളതിനാലാണ് എന്ന് എനിക്കറിയാം..” അറ്റവും മുറിയുമില്ലാതെ, ബന്ധമില്ലാത്ത, സംസാരിക്കാത്ത വിഷയത്തിലേയ്ക്കാണ് അവർ പോകുന്നത് എന്ന് ശ്യാമിന് മനസിലായി.

ഇവർ പറഞ്ഞുവരുന്നത് അസംബന്ധമാണ് എന്ന് അറിയാമായിട്ടും ശ്യാം വികാരവിഭ്രിംജിതനായി അനങ്ങാതെ ഇരുന്നു പോയി.

എന്താണിനി അടുത്ത നിമിഷം സംഭവിക്കുക? ഒരു സാധാരണ സ്ത്രീ ആയിരുന്നെങ്കിൽ ഈ നിമിഷം അവരെ താൻ കരവലയത്തിൽ ആക്കുമായിരുന്നു, പക്ഷേ ഇത് ഒരു കന്യാസ്ത്രിയാണ് എന്ന ചിന്ത അവനെ അതിൽ നിന്നും വിലക്കി.

ആ നിമിഷം തന്നെ അവർ അവന്റെ കൈപ്പത്തി വിടർത്തി അവരുടെ മുഖത്ത് അമർത്തിപ്പിടിച്ചു. ആ മുഖം ചൂടുകൊണ്ട് പൊള്ളുന്നുണ്ടായിരുന്നു.

ശ്യാം ഒന്നുകൂടി അനങ്ങി ഇരുന്നു. അവൻ അവരുടെ കണ്ണുകളിലേയ്ക്കും അധരങ്ങളിലേയ്ക്കും മാറിമാറി നോക്കി. അത് അവർ മനസിലാക്കുന്നുണ്ടായിരുന്നു.

The Author

Sojan

8 Comments

Add a Comment
  1. ഇതിലെ ശ്യാം കഥാകൃത്ത് തന്നെയാണ്. എന്റെ ഒരു ബന്ധുവിനാണ് ആക്സിഡെന്റായി ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നത്. കഥയിലെ പല കാര്യങ്ങളും സത്യം തന്നെയാണ്. സംഗതികൾ മനസിലാക്കാതിരിക്കാനായി പലതരത്തിൽ കഥയിൽ മാറ്റം വരുത്തിയതിനാൽ ഭംഗി നഷ്ടപ്പെട്ടുപോയി. ഈ കന്യാസ്ത്രി എന്റെ മുറിയിൽ വന്ന്‌ തുടയിൽ കൈ വച്ച് എന്നെ ട്രൈ ചെയ്തതാണ്, പക്ഷേ ഞാൻ വഴങ്ങിയില്ല. അതാണ് സത്യം.

  2. ഈ കഥ മറ്റൊരു സൈറ്റിൽ കുറച്ച് വർഷങ്ങൾക്ക് മുന്നേ വായിച്ചിട്ടുണ്ട്.

    1. മറ്റൊരു സൈറ്റ് എന്ന് പറയണ്ട ബ്രോ അതും നമ്മുടെ കമ്പിക്കുട്ടന്റെ തന്നെയാണ് സംശയം ഉണ്ടെങ്കിൽ അതിൽ കയറി ഒരു പേര് സേർച്ച്‌ ചെയ്താൽ ഇതിലും കാണാം ഈ ശ്യാം കഥകൾ കുറെ ഉണ്ട്

      1. ഇതിപ്പോൾ എനിക്കാണല്ലോ കൺഫ്യൂഷൻ? എന്റെ ഓർമ്മയിൽ ഈ കഥ ഇവിടാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്, മാത്രവുമല്ല ഇതിന്റെ അവസാന ഭാഗം കഴിഞ്ഞ ദിവസമാണ് ഞാൻഎഴുതി തീർത്തത്.!! എന്തരോ എന്തോ?

  3. പ്രിയ സോജൻ,
    എത്രയെല്ലാം എങ്ങിനെയെല്ലാം സങ്കല്പിച്ച് എഴുതിയാലും എവിടെയെങ്കിലും എപ്പൊഴെങ്കിലുമൊക്കെ നടക്കാനിടയുള്ളതോ എത്രയോ തവണ നടന്നു കഴിഞ്ഞതോ ആണ് ഈ സന്ദർഭങ്ങളും സംഭവങ്ങളും. എല്ലാം തന്നെ.
    പുരുഷനും സ്ത്രീയ്ക്കും പരസ്പരമുള്ള ലൈംഗികാകർഷണം ഉള്ളിടത്തോളം കാലം ഇതൊക്കെ നാം വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടും.

    സോജന്റെ വ്യാഴദശയാണിപ്പൊ…എഴുതാനുള്ളതൊക്കെ കുത്തിയൊലിച്ച് വരും. അണ കെട്ടണ്ട ഒന്നിനും..വന്ന് വാർന്ന് വീഴട്ടെ ഓരോന്നായി..ഓറഞ്ച് മിഠായി പോലെ…

    കൊതിയോടെ ഞങ്ങളുണ്ട് കാത്തിരിക്കാൻ…

    1. ഞാൻ കുറെ കഥകൾ എഴുതി വച്ചിരുന്നു. പ്രസിദ്ധീകരിക്കാൻ വേണ്ടിയാണോ എന്നു പോലും അറിയാൻ വയ്യാതെ. പിന്നീട് പലപ്പോഴായി അതെല്ലാം ഇടയ്ക്ക് എഡിറ്റ് ചെയ്തു. ആ സമയത്ത് അത് ML ഫോണ്ടിലാണ് ചെയ്തിരുന്നത്. ഈ അടുത്ത കാലത്ത് നേരിട്ട് യുണീക്കോഡിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ആരംഭിച്ചു. അപ്പോൾ പഴയ കഥകളും യുണിക്കോഡിലേയ്ക്ക് കൺവെർട്ട് ചെയ്ത് സേവ് ചെയ്തു. ഇപ്പോൾ എഡിറ്റിങ്ങ് എളുപ്പമായി. അതാണ് കഥകൾ ഒന്നിച്ച് വന്നത്. ഇനി അധികമൊന്നുമില്ല. ഇതൊരു ഫ്ലോ ആണ്, ആ ത്രില്ല് കഴിഞ്ഞാൽ പിന്നെ എഴുതുമെന്ന്‌ തോന്നുന്നില്ല.

  4. Next part pattannu edu broo page kuttu broo

  5. അടിപൊളി നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *