“നീയെങ്ങനെ എപ്പോഴും ഓടിവരുന്നും വേണ്ട. ഇപ്പോൾ ഏതായാലും നിനക്ക് ഒരു മാസം കഷ്ടിച്ച് കഴിഞ്ഞാൽ ക്ലാസ്സ് ഒക്കെ തുടങ്ങില്ലേ. എന്നിട്ട് പിന്നെ സമാധാനം പോലെ മീറ്റ് ചെയ്യാം”
ഇങ്ങനെയൊക്കെ പറഞ്ഞ് പുള്ളിക്കാരൻ ഫോൺ വെച്ചു. ഞാൻ പക്ഷേ ഈ കഥ ആരോടും പറഞ്ഞില്ല. അങ്കിളിനോടും പറഞ്ഞില്ല, ടീച്ചറോടും പറഞ്ഞില്ല
അങ്ങനെ പറഞ്ഞതുപോലെ ഒരു മാസം കഴിഞ്ഞു. എന്റെ എൻട്രൻസ് റിസൾട്ട് വന്നു .
കുഴപ്പമില്ലാത്ത മാര്‍ക്ക് ഒക്കെ ഉണ്ടെങ്കിലും പല സ്ഥലത്തും മാനേജ്മെന്റ് സീറ്റ് വേണ്ടിവരും എന്ന അവസ്ഥ ആയിരുന്നു.
വാഗമണ്ണിൽ ഒരു ഗംഭീര കോളേജ് ഉള്ളടത്ത് അഡ്മിഷൻ കിട്ടും. പക്ഷേ മാനേജ്മെന്റ് രണ്ടോമൂന്നോ ലക്ഷം പോരാതെ വരും.
അത് വീട്ടിൽ നിന്ന് എന്തായാലും സമ്മതിക്കത്തില്ല. എനിക്ക് ഇഷ്ടം അതായിരുന്നു ഇഷ്ടം.
ക്യാമ്പസും നല്ലത് മൊത്തത്തിൽ നല്ല അന്തരീക്ഷവും.
വീട്ടിൽനിന്ന് ഡാഡിയുടെയും മമ്മിയുടെയും കുറ്റപ്പെടുത്തലും കുറെ കേട്ടു എന്നല്ലാതെ അഡ്മിഷന് പ്രത്യേകിച്ച് വേറെ രണ്ടാമത്തെയോ മൂന്നാമത്തെയോ അലോട്ട്മെന്റ് നോക്കേണ്ട അവസ്ഥ ആയി.
അതെല്ലാം ആലോചിച്ചു ഇരിക്കലെ ഒരു ദിവസം ഈ ബാലചന്ദ്രൻ അങ്കിളിന്റെ ഒരു വാട്സ്ആപ്പ് മെസ്സേജ് ഫോട്ടോ വന്നു.
ഞാനാണെങ്കിൽ ഇങ്ങേരുടെ കാര്യം മറന്ന് ഇരിക്കുവായിരുന്നു.
ഞാനത് തുറന്നു നോക്കിയപ്പോൾ ഈ വാഗമണ്ണിൽ ഉള്ള കോളേജിന്റെ അഡ്മിഷൻ അപ്ലിക്കേഷൻ നമ്പർ വെച്ചിട്ട് സീറ്റ് കൺഫർമേഷൻ മെസ്സേജ് ആയിരുന്നു അത്.
എനിക്ക് സംഭവം എന്താണെന്ന് മുഴുവനും മനസ്സിലായില്ല അപ്പോഴേക്കും അങ്ങേരുടെ ഫോൺ കോൾ വന്നു.
