തന്റെ ജീവിതത്തിലെ എല്ലാ വഴികളും അവൾക്ക് അറിയാവുന്നത് കൊണ്ട് കാഞ്ഞിരക്കാവിലെ ഒളിജീവിതവും താൻ അന്വേഷിച്ച് കണ്ടെത്തിയ തന്റെ ജീവിതസത്യങ്ങളും രമ്യയ്ക്ക് അറിയാം. എല്ലാ സന്ദേഹങ്ങളും ആത്മസംഘർഷങ്ങളും അതിജീവിച്ചു താൻ വീട്ടിലേക്ക് മടങ്ങി സ്വസ്ഥമായി ദിവസങ്ങൾ തള്ളി നീക്കുമ്പോളാണ് രമ്യയുടെ വിളിവരുന്നത്.
“മാഷേ, എല്ലാ രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്നില്ലേ. അതിന്റെ കലിപ്പും ആശ്വാസവും ഫ്രീഡവും ആ നൂറകൊച്ചിന്റെ കാലിടുക്കിൽ തീർത്തോണ്ട് ആ വീട്ടിൽ തന്നെ ചടഞ്ഞു കൂടാനാണോ പരിപാടി.? ആണുങ്ങൾ ആയാൽ പെണ്ണിന് പണിതു കൊടുത്താൽ മാത്രം പോര രാവിലെ എഴുന്നേറ്റ് പണിക്കും പോകണം മാൻ.”
അന്ന് അവൾ തമാശയായി പറഞ്ഞത് അതായിരുന്നു. താൻ തന്റെ ജീവിത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി കാഞ്ഞിരക്കാവ് ഗ്രാമത്തിൽ നിന്ന് തിരികെ വീട്ടിൽ എത്തിയപ്പോൾ രമ്യയുടെ കൂടെ നൂറ അവിടെയുണ്ടായിരുന്നു. താൻ വീട്ടിലേക്ക് മടങ്ങിയ വിവരം രമ്യയോട് പറഞ്ഞിരുന്നു, പക്ഷേ നൂറ നാട്ടിലെത്തിയ കാര്യം രണ്ടുപേരും തന്നോട് പറഞ്ഞില്ല. അവളെ തന്റെ വീട്ടിൽ കണ്ടതും ആ നിലാവെളിച്ചം പോലെ നിർമ്മലവും ശാന്തവും പ്രഭാമയവുമായ മുഖം കണ്ടപ്പോൾ തന്റെ മനസ്സിലെ ഭാരവും അസ്വസ്ഥതയും വിഷാദവും എവിടെയോ മാഞ്ഞുപോയി. വണ്ടിയിൽ നിന്നിറങ്ങി വരാന്തയിലേക്ക് കയറിയതും അത്രനേരവും സ്വന്തം ശരീരത്തിന്റെ ഭാരം താങ്ങി തളർന്നതുപോലെ നൂറ തന്നിലേക്ക് പടർന്നു കയറി കെട്ടിപ്പിടിച്ചു കരഞ്ഞു.
“ന്റിക്കാ.. കാണാതിരിക്കാൻ എനിക്ക് പറ്റുന്നില്ല.അതാ തിരികെ വരുന്നു ന്ന് രമ്യ പറഞ്ഞപ്പോ അടുത്ത ഫ്ളൈറ്റിൽ തന്നെ കേറിയിങ്ങു പോന്നത്.” അവൾ മൂക്ക് ചീറ്റിക്കൊണ്ട് പറഞ്ഞു.

super, please continue.
thnqq..will try ❤️
ഞാൻ പറഞ്ഞ ത്രെഡ്..?
അത് തന്നെയാണ് അമലൂ 👍👍🔥🔥
veendum
മിക്ക കഥകളിലും 1 ഹീറോ ആയാൽ നന്നാവും എന്ന് തോന്നി.