മുഖത്തെ കണ്ണാടി ഊരി തുടച്ചു കൊണ്ട് അനൂപിന് മറുപടി കൊടുത്ത് കൊണ്ട് അനുരാധ അനൂപിന്റെ വായ അടപ്പിച്ചു….
*-**-*-*-*-*-*-*-*-
അവരെയും കുറ്റം പറയാൻ പറ്റില്ല.. അവർ പോകുന്നത് ഒരു കാലത്തു എറണാകുളം സിറ്റി അടക്കി ഭരിച്ചിരുന്ന ബിസിനസ് മാൻ ഡേവിഡിനെ കാണാനാണ്…പക്ഷെ ഇന്നയ്യാളെ എല്ലാവരും ഭയക്കുന്നത് അയ്യാളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വലുപ്പം കണ്ടല്ല….അയ്യാളുടെ അവസ്ഥ കണ്ടാണ്… അയ്യാൾ 10 കൊല്ലം മുൻപ് പൊന്നും വില കൊടുത്ത് വാങ്ങിയ അയ്യാളുടെ ബംഗ്ലാവ് ഇന്ന് കാട് പിടിച്ചു കിടക്കുകയാണ്…. കുറെ പക്ഷികളും ഇഴ ജന്തുക്കളും ഡേവിടും മാത്രമേ ഇന്നവിടെ ഉള്ളു….
ഒരു കാലത്ത് നാട്ടുകാർ അസൂയയോടെ നോക്കിയിരുന്ന ആ ബംഗ്ലാവ് ഇന്ന് നാട്ടുകാർക്ക് പേടി സ്വപ്നമാണ്… രാത്രിയിൽ ഉള്ള കുറെ അലർച്ചകളും പേടിപ്പെടുത്തുന്ന സ്ത്രീ ശബ്ദങ്ങളും മാത്രം കേൾക്കുന്ന ഒരു ശവപറമ്പ് മാത്രമാണ് ഇന്നാ ബംഗ്ലാവ്..
പകൽ പോലും അങ്ങോട്ട് പോകാനേ ധൈര്യപെടാത്ത ആ ബംഗ്ലാവിലേക്കാണ് അനുവിന്റെ യാത്ര… അതും ഈ പാതിരാ നേരത്ത്..
*-*-*-*-*-**-*-
ഒരു അര മണിക്കൂർ കൂടെ ഡ്രൈവ് ചെയ്തു അനു ആ ബംഗ്ലാവിന്റെ മുന്നിലെത്തി… വരുന്ന വഴിക്ക് ഒന്നും ഒരാളെ പോലും കണ്ടില്ല എന്നത് അനുവിനെയും അനൂപിനെയും ഒരേ പോലെ പേടിപ്പിച്ചു..
സമയം കൃത്യം 11 മണി ആയിട്ടുണ്ടായിരുന്നു…. അപ്പോഴേക്കും മഴ ചെറുതായൊന്നു ശമിച്ചിരുന്നു..
അവർ കാറിന്റെ ഡോർ തുറന്നു ആ പടു കൂറ്റൻ ബംഗ്ലാവിന്റെ വാതിലിൽ ആഞ്ഞു മുട്ടി….

കിടിലൻ
കിടിലോൽക്കിടിലൻ
💖💖💖💖💖💖
ഇത്തരത്തിൽ ഒരു കഥ എന്റെ മനസ്സിൽ ഉണ്ട്
അത് കൊണ്ട് തന്നെ ഈ കഥ ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️
Pattumengil aa ezhuthiya kadakal onnu theerk
super
Excellent. Dhanya koodi ezuthu
സൂപ്പർ അടുത്ത ഭാഗം ഉടനെ വേണേ
ധന്യ,സ്‌ക്വിഡ്ഗെയിം കംപ്ലീറ്റ് ആക്കെടെ
ബ്രോ സ്‌കിഡ് ഗെയിം ബാക്കി കൂടി എഴുതാമോ
ithanu njan agrahichathu
കൊള്ളാം…. നല്ല തുടക്കം…
കിടിലൻ തുടക്കം
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
ohh powlii start🤩
Adipoli story
pazhaya story koode continue chaithu koode