കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം [Eren Yeager] 1008

 

സാർ… ഡോർ തുറക്കാമോ ഞാനാ അനുരാധ… വെള്ളി കുയിൽ പത്രത്തിൽ നിന്നാണ്.. സാർ വരാൻ പറഞ്ഞിരുന്നു….

ഡോറിന്റെ പുറത്തു നിന്ന് അനു ഒച്ചയിൽ വിളിച്ചു പറഞ്ഞു…..

 

കറന്റ്‌ ഇല്ലാത്തത് കൊണ്ട് തന്നെ അവിടെ മുഴുവൻ നല്ല പോലെ ഇരുട്ട് വ്യാപിച്ചിരുന്നു…

ഒന്ന് രണ്ടു മിനിറ്റിനു ശേഷം ആ ഡോർ തുറന്നു  വല്ലാത്തൊരു ദുർഗന്ധം അവിടെ മൊത്തം പടർന്നു… ശരിക്കും പറഞ്ഞാൽ ശവം കത്തിക്കുമ്പോൾ ഉള്ള അതേ മണം….

 

കൈയിൽ ഒരു മെഴുകുതിരിയും കത്തിച്ചു കൊണ്ട് ഒരു കറുത്ത കരിമ്പടം പുതച്ചു കൊണ്ട് ഒരു ആൾ രൂപം ഇറങ്ങി വന്നു… ഇരുട്ടായത് കൊണ്ട് മുഖം അനുവിനും അനൂപിനും വ്യക്തമായില്ല….

 

ഞാൻ കരുതി നിങ്ങൾ വരില്ല എന്ന്… അല്ലെങ്കിൽ വരുന്ന വഴി എന്തെങ്കിലും അപകടം സംഭവിച്ചു കാണുമെന്നു…. ജീവനോടെ ഇവിടെ വരെ എത്തിയത് ഭാഗ്യമായി കണ്ടാൽ മതി..  എന്തായാലും അകത്തേക്ക് വന്നോളൂ..

 

വളരെ പരു പരുത്ത ശബ്ദത്തോടെ പുറത്തിറങ്ങി വന്ന ഡേവിഡ് പറഞ്ഞ ആ വർത്തമാനം കേട്ട് അനൂപ് അത് വരെ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ അവനു തോന്നി…

 

രണ്ടും കല്പ്പിച്ചു അവർ രണ്ടാളും ഡേവിഡിനെ വീട്ടിലേക്ക് പിന്തുടർന്നു നടന്നു…

തറയിൽ മുഴുവൻ ചോരയും മഞ്ഞളും കുങ്കുമവും കരിയും കൂടി കലർന്നു കിടക്കുന്നുണ്ടായിരുന്നു…

അനു പേടിയോടെ അനൂപിന്റെ കൈയിൽ കേറി പിടിച്ചു.

 

പേടിക്കണ്ട പിള്ളേരെ അത് മനുഷ്യരക്തമൊന്നുമല്ല… കോഴി രക്തമാണ്….

 

ആ വാക്കുകൾ തെല്ലൊരു ആശ്വാസം നൽകിയെങ്കിലും.. ആ അന്തരീക്ഷം അവരുടെ പേടി കുറക്കാൻ മാത്രം സഹായകമായിരുന്നില്ല…

The Author

Eren Yeager

13 Comments

Add a Comment
  1. കിടിലൻ

    കിടിലോൽക്കിടിലൻ

    💖💖💖💖💖💖

    ഇത്തരത്തിൽ ഒരു കഥ എന്റെ മനസ്സിൽ ഉണ്ട്
    അത് കൊണ്ട് തന്നെ ഈ കഥ ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️

  2. Pattumengil aa ezhuthiya kadakal onnu theerk

  3. super

  4. Excellent. Dhanya koodi ezuthu

  5. സൂപ്പർ അടുത്ത ഭാഗം ഉടനെ വേണേ

  6. ധന്യ,സ്‌ക്വിഡ്ഗെയിം കംപ്ലീറ്റ് ആക്കെടെ

  7. ബ്രോ സ്‌കിഡ് ഗെയിം ബാക്കി കൂടി എഴുതാമോ

  8. ithanu njan agrahichathu

  9. Sreeji

    കൊള്ളാം…. നല്ല തുടക്കം…

  10. കിടിലൻ തുടക്കം

  11. ജോർജ് സാർ

    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

  12. ohh powlii start🤩

  13. Adipoli story
    pazhaya story koode continue chaithu koode

Leave a Reply

Your email address will not be published. Required fields are marked *