ഒന്ന് മിണ്ടാതെ ഇരിക്ക് പിള്ളേരെ ഒച്ചയുണ്ടാക്കാതെ നടക്ക്. ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്.. വാ. അങ്ങ് ദൂരെ കാണുന്ന ഒരു തീ വെളിച്ചം കണ്ടു പ്രതീക്ഷയോടെ സകല ക്ഷീണവും മറന്ന് ഡേവിടും കുടുംബവും ആഞ്ഞു നടന്നു…..
ഒരു 15 മിനിറ്റ് കൊണ്ട് അവർ അവിടെ എത്തി… അക്ഷരാർത്ഥത്തിൽ അവർ ഞെട്ടി പോയി… കുറെ ടെൻഡും കുറെ തീ പന്തങ്ങളും ഹോമ കുണ്ഡങ്ങളും എല്ലാം ഉള്ള ഒരു സ്ഥലമായിരുന്നത്..നിശബ്ദത അടക്കി വാണിരുന്ന അവിടം പാലപ്പൂ ഗന്ധം മൊത്തത്തിൽ വ്യാപിച്ചിരുന്നു…
ഡേവിഡിന്റെയും കുടുംബത്തിന്റെയും മൂക്കിലേക്ക് ആ സമയത്ത് അടിച്ചു കേറിയത് കേവലം പാലപ്പൂ ഗന്ധം മാത്രമായിരുന്നില്ല ഭയത്തിന്റെ ചെറു കണികകൾ കൂടെ യായിരുന്നു .. ആ മണം അവരുടെ തലച്ചോറിനെ ഭയത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടു.
ഒരു ചെറിയ ഭയത്തോടെ അവർ ആ സ്ഥലത്തേക്ക് നടന്ന് കയറി. എല്ലാവരും അവരെ ഒരു ഗൗരവഭാവത്തോടെ നോക്കി.. എല്ലാവരും കറുത്ത വസ്ത്രം അണിഞ്ഞവർ.. മുഖത്തു മുഴുവൻ വെള്ളയും നീലയും കലർന്ന പൌഡർ പോലുള്ള ചായം തേച്ചു വച്ചിരുന്നു.
അല്പം നടന്ന് മുന്നോട്ട് പോയപ്പോൾ ഡേവിഡിനെ അങ്ങോട്ട് ക്ഷണിച്ച ആ കറുത്ത വസ്ത്രധാരിയെ കണ്ടപ്പോളാണ് ഡേവിഡിന് ആശ്വാസം വന്നത്. അയ്യാൾ അന്ന് സ്വയം രാഘവൻ എന്ന് പറഞ്ഞാണ് പരിചയ പെടുത്തിയത്..
ആഹ് നിങ്ങൾ എത്തിയല്ലേ… നിങ്ങളെ ഗുരുജി കാത്തിരിക്കുകയാണ്… വരൂ വരൂ… രാഘവൻ അവരെ അവിടെയുള്ള ഒരു വലിയ ടെണ്ടിലേക്ക് കൂട്ടികൊണ്ട് പോയി…

കിടിലൻ
കിടിലോൽക്കിടിലൻ
💖💖💖💖💖💖
ഇത്തരത്തിൽ ഒരു കഥ എന്റെ മനസ്സിൽ ഉണ്ട്
അത് കൊണ്ട് തന്നെ ഈ കഥ ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️
Pattumengil aa ezhuthiya kadakal onnu theerk
super
Excellent. Dhanya koodi ezuthu
സൂപ്പർ അടുത്ത ഭാഗം ഉടനെ വേണേ
ധന്യ,സ്‌ക്വിഡ്ഗെയിം കംപ്ലീറ്റ് ആക്കെടെ
ബ്രോ സ്‌കിഡ് ഗെയിം ബാക്കി കൂടി എഴുതാമോ
ithanu njan agrahichathu
കൊള്ളാം…. നല്ല തുടക്കം…
കിടിലൻ തുടക്കം
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
ohh powlii start🤩
Adipoli story
pazhaya story koode continue chaithu koode