ഡേവിഡ് പല്ലിരുമ്മി കൊണ്ട് പറഞ്ഞു…
അപ്പോൾ അതൊക്കെ സത്യമാണോ… കള്ളിയങ്കാട്ടു കാട്ടിൽ അങ്ങനെ ഒരു ആഭിചാര ക്രിയ നടക്കുന്നുണ്ടോ…. സാർ ബ്ലാക്ക് മാജിക് വഴിയാണോ ഇത്ര വലിയ സാമ്രാജ്യം കെട്ടി പടുത്തത്… അനൂപ് ആവേശത്തോടെ ഡേവിഡിനോട് ചോദിച്ചു……
കേൾക്കുന്നവർക്ക് അത് വെറും കഥകൾ ആണ്. എനിക്കും എന്റെ കുടുംബത്തിനും അത് കഥയല്ല…. ഞങ്ങളുടെ ശവക്കുഴി തോണ്ടിയ രാത്രിയാണ്….. 10 കൊല്ലം മുൻപ് ഇതേ ദിവസം ഞാനും മോളും ഭാര്യയും മകനും കള്ളിയങ്കാട്ടു കാട് കേറി… പലരും വേണ്ട എന്ന് പറഞ്ഞെങ്കിലും ആകെ പാപരായി കിടന്ന എനിക്ക് അന്ന് അതൊരു പ്രതീക്ഷയായിരുന്നു
………. GHOST FROM PAST……….
( ഡേവിഡിന്റെ കള്ളിയങ്കാട്ടു രാത്രിയുടെ തുടക്കം)
*********
നടന്ന് നടന്ന് എനിക്ക് ശ്വാസം കിട്ടുന്നില്ല ചേട്ടാ… ഈ മലയുടെ മുകളിൽ ചേട്ടൻ പറയുന്ന പോലത്തെ മന്ത്രവാദികൾ ഒക്കെ താമസിക്കുണ്ടെന്നു ഉറപ്പാണോ.. ഈ രാത്രി ഈ കാട്ടിലൂടെ നടക്കാൻ തന്നെ പേടിയാവുന്നു…. ഡേവിഡിന്റെ പിന്നാലെ നടക്കുന്ന നാൻസി കിതച്ചു പത തുപ്പി കൊണ്ടാണ് ആ ചോദ്യം ചോദിച്ചത്….
നീ ഒന്ന് മിണ്ടാതെ നടക്ക് ഏകദേശം എത്താറായി എന്ന് തോന്നുന്നു… അയ്യാൾ പറഞ്ഞത് വച്ച് ഒരു 1-2 കിലോമീറ്റർ കൂടെ ഉള്ളു…
ഇനിയും 2 കിലോമീറ്ററോ.. ഡാഡി. വാട്ട് the ഫ… അത്രയും പറഞ്ഞു തല്ക്കാലം ഡേവിഡിന്റെ മകൻ പ്രിൻസ് ഫുൾ സ്റ്റോപ്പ് ഇട്ടു…
മിണ്ടാതെ നടക്കട അങ്ങോട്ട് ഇപ്പോൾ നോക്കിയാലും അവന്റെ ഒരു ഡേർട്ടി ലാംഗ്വേജ്. ബുൾ ഷിറ്റ്… പ്രിൻസിന്റെ പിന്നാലെ നടക്കുന്ന ചേച്ചി നിമ്മി അവന്റെ തലക്കിട്ടു തട്ടി കൊണ്ട് പറഞ്ഞു…
