“ഭക്ഷണം റെഡിയാകുമ്പോൾ ഞാൻ വന്നു വിളിക്കാം.
അതുവരെ ഉറങ്ങിക്കോ.
“! അവൾ വാത്സല്യത്തോടെ പറഞ്ഞു.
അവൻ ചെറുതായി പുഞ്ചിരിക്കുക മാത്രം ചെയ്തു.
ആ ചിരിയും കവിളിൽ ഒളിഞ്ഞു നിൽക്കുന്ന നുണക്കുഴിയും കണ്ടപ്പോൾ മീനാക്ഷിക്ക് വല്ലാത്തൊരു മനച്ചാഞ്ചാട്ടം അനുഭവപ്പെട്ടു.
അവൾ തളർന്നു വീഴുന്നത് പോലെ താഴെക്കിരുന്നു അവന്റെ മുകളിലേക്ക് കമിഴ്ന്നു വീണു.
വീഴ്ചയുടെ വെപ്രാളത്തിൽ മാളവികയുടെ തുടയിൽ കാൽമുട്ട് തട്ടിയത് പോലും അവൾ അറിഞ്ഞില്ല.
മീനാക്ഷി അവനെ വാരിപ്പുണർന്നു കഴുത്തിൽ മുഖം പൂഴ്ത്തി.
“അർഹത ഇല്ലെന്നറിയാം.
എന്നിട്ടും എനിക്ക് എന്റെ എല്ലാമായിപ്പോയി കണ്ണാ.
“! അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു.
മീനാക്ഷിയുടെ ചൂടുള്ള നിശ്വാസം കഴുത്തിൽ പതിഞ്ഞപ്പോൾ വാഹിദിൽ രോമങ്ങൾ എഴുന്നു നിന്നു.
“ആഹ്.
.
ചെറിയമ്മേ ന്തുവാ ഇത്.
.
“! കാല് വേദനിച്ച മാളവിക ഉറക്കച്ചടവിൽ പിറുപുറത്തു.
അത് ശ്രദ്ധിക്കാതെ മീനാക്ഷി എഴുന്നേറ്റ് താഴേക്ക് പോവുകയും ചെയ്തു.
ശാരിക.
!
അവളുടെ വേരുകളുടെ രഹസ്യങ്ങളിലേക്കാണ് താൻ വന്നെത്തിയിരിക്കുന്നത്.
ഈ തറവാടിനെ കുറിച്ച് ചെറിയൊരു പഠനം നടത്തിയിട്ടാണ് കിഷോർ തന്നെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്.
അവളുടെ തിരോധനത്തിന്റെ രഹസ്യം ഈ വിജനമായ പറമ്പുകളിലെ രഹസ്യങ്ങളിൽ നിന്ന് തനിക്ക് കണ്ടെത്താനുണ്ട്.
അപ്പോൾ രാജൻ ശാരീസ് ഗ്രൂപ്പിന്റെ വെറും മാനേജർ ആയിരുന്നില്ല, കുടുംബാംഗമായിരുന്നു.
ഒരുപക്ഷെ ശാരിക അറിഞ്ഞു കാണില്ല, അല്ലെങ്കിൽ അറിയാത്തത് പോലെ നടിച്ചത് ആയിരിക്കാം.
