ആതിരയ്ക്ക് വല്ലാത്ത നാണം അനുഭവപ്പെട്ടു. താൻ എത്ര ശ്രദ്ധിച്ചു മൂടിപ്പൊതിഞ്ഞു കൊണ്ട് നടക്കുന്ന തന്റെ രഹസ്യഭാഗങ്ങളാണ്. ഒരു നിമിഷം കൊണ്ട് അതുമുഴുവൻ ആ മനുഷ്യന്റെ മുന്നിൽ തുറന്ന് വച്ചത് പോലെ ചൂളിപ്പോയി. ഈ നാടിന്റെ ചരിത്രത്തിലേക്ക് കഴിയുന്നത്ര വിവരങ്ങൾ അന്വേഷിച്ചു സഞ്ചരിക്കുകയായിരുന്നു.
നേരെ കേസ് എന്താണെന്ന് അന്വേഷിച്ചു നടക്കാതെ ആദ്യം ഈ കേട്ടുകേൾവിയുടെ അടിസ്ഥാന ചരിത്രം എന്തായിരിക്കും എന്ന് മനസ്സിലാക്കാമെന്ന ബുദ്ധി അങ്ങേരുടേത് തന്നെയായിരുന്നു. ആ സ്ത്രീ എന്തുകൊണ്ടായിരിക്കും പിന്നെ ഒന്നും പറയാതിരുന്നത്. പ്രായത്തിന്റെ ഓർമ്മപ്പിശകിൽ സ്വയം നഷ്ട്ടപ്പെട്ടുപോയതായിരിക്കുമോ.?
അവൾ ഏറെ നേരം ചിന്തിച്ചും സ്വയം ഉത്തരങ്ങൾ ചികഞ്ഞും വിലയിരുത്തിയും വരാന്തയിൽ ഇരുന്നു. ഇരുണ്ടു തുടങ്ങിയ പകലിന്റെ അന്തിമ വെട്ടവും വിടവാങ്ങി തുടങ്ങിയപ്പോൾ അവൾ ചിന്തയിൽ നിന്നുണർന്നു. അകലെ പശ്ചിമദിക്കിൽ ആകാശത്തിലെ അവസാന ചുവപ്പും മങ്ങിതുടങ്ങിയിരുന്നു.
നരച്ച മേഘങ്ങളുടെ പശ്ചാത്തലത്തിൽ കൂട്ടമായും ഒറ്റപ്പെട്ടും കറുത്ത ബിന്ദുക്കൾപോലെ വവ്വാലുകൾ പറന്നു വരുന്നു. തണുത്ത കാറ്റിന്റെ അലകൾ മുഖത്തേക്ക് ആവാഹിച്ചു കുറച്ചുനേരം ആ കാഴ്ച്ചകൾ നോക്കിനിന്നതിനു ശേഷം അവൾ ഗ്രിൽസ് ലോക്ക് ചെയ്ത് വരാന്തയിൽ ലൈറ്റ് തെളിച്ചു അകത്തേക്ക് കയറി. ഗ്രാമം മൗനത്തിലേക്കും നിശ്ചലതയിലേക്കും കൂടുവിട്ടു കൂടുമാറിക്കഴിഞ്ഞിരിക്കുന്നു.
അകത്തു കയറിയപ്പോൾ വാഹിദ് ഒരു പുസ്തകവും വായിച്ചു കിടക്കുന്നു. അവൾ വന്നത് അറിഞ്ഞിട്ടും അവൻ പുസ്തകത്തിൽ നിന്ന് മുഖമുയർത്തിയില്ല. അറിഞ്ഞുട്ടില്ലെന്ന മട്ടിൽ വായന തുടർന്നു.

നല്ല പാർട്ടായിരുന്നു ബ്രൊ ❤️
ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️
pwoli kadha
waiting for next part
thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?