കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ] 29

 

“രാത്രി കഴിക്കാനൊന്നും ഇല്ല. വാങ്ങിക്കൊണ്ടു വന്നാൽ വേണേൽ വല്ലതും വച്ചുണ്ടാക്കി കഴിക്കാം.” അവൾ അവൻ തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായപ്പോൾ പറഞ്ഞു.

 

“സാരമില്ല. കുറച്ച് വിശപ്പ്‌ സഹിക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.”

 

“നിങ്ങൾ എന്തൊരു മനുഷ്യനാണ്. നിങ്ങളെ പോലെയാണോ ഞാൻ. ഞാനൊരു പെണ്ണല്ലേ. എന്റെ വിശപ്പിന്റെ കാര്യത്തിൽ അല്പം പോലും ചിന്തയില്ലേ നിങ്ങൾക്ക്.” അവൾ അമർഷം കലർന്ന സ്വരത്തിൽ നിരാശയോടെ തർക്കിച്ചു.

 

“എന്തൊരു കഷ്ടമാണ്. നിങ്ങൾക്ക് എല്ലാറ്റിലും ആണിനെക്കാൾ ഉറച്ച നട്ടെല്ലും തന്റെടവും ആത്മാഭിമാനവും ഒക്കെയുണ്ടല്ലോ. നിങ്ങടെ സ്‌കൂട്ടർ അല്ലെ മുറ്റത്ത്‌ കിടക്കുന്നത്.വേണേൽ പോയി വാങ്ങിച്ചു കഴിച്ചോ.” വാഹിദ് ശുണ്ഠിയെടുത്തു തട്ടിക്കയറി.

 

ആതിരക്ക് സങ്കടം വന്നു. ശരിയാണ്, താനൊരു പോലീസാണ്. ഒരു നിഗൂഢമായ കേസ് അന്വേഷിച്ചു വന്നതാണ്. പക്ഷേ കെട്ടിടത്തോളം രാത്രി തനിച്ചു സഞ്ചരിക്കാൻ പറ്റിയ സാഹചര്യമല്ല. ആളുകൾ മിസ്സിങ്ങാണ്. എങ്ങോട്ട് പോയെന്നോ ആരാണ് കടത്തിക്കൊണ്ട് പോകുന്നതെന്നോ ആർക്കും വ്യക്തമല്ലാത്ത കേസ് ഹിസ്റ്ററിയാണ്.

 

“ഒന്ന് വരൂന്നേ. ഇങ്ങനെ പരസ്പരം ദേഷ്യപ്പെട്ടിട്ട് ആർക്കാ ഗുണം.” ആതിരയുടെ ശബ്ദം നേർത്തു വന്നു. അവൾ നടന്ന് വാഹിദിന്റെ കട്ടിലിൽ അവന്റെ കാൽക്കൽ ചെന്നിരുന്നു. എന്നിട്ട് തുടർന്നു.

 

“ഞാനൊരു പോലീസുകാരിയാണ്, എസ്.ഐ.റാങ്കിലുള്ള ഉദ്യോഗസ്ഥ. പക്ഷേ ഞാനൊരു പെണ്ണുകൂടിയല്ലേ. എങ്ങിനെ ഈ പരിചയമില്ലാത്ത നാട്ടിൽ ഇത്രയും അന്ധവിശ്വാസം ഉള്ള പ്രദേശത്ത് രാത്രി..” അവൾ കാലിന്റെ കാലിന്റെ മുട്ടിൽ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു നിർത്തി.

The Author

ലസ്റ്റർ

4 Comments

Add a Comment
  1. നല്ല പാർട്ടായിരുന്നു ബ്രൊ ❤️
    ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
    ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
    അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
    കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
    ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു

    1. ലസ്റ്റർ

      പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️

  2. pwoli kadha
    waiting for next part

    1. ലസ്റ്റർ

      thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?

Leave a Reply

Your email address will not be published. Required fields are marked *