കണ്ണന്റെ അനുപമ 2 [Kannan] 1658

അവൾ മൂത്രമൊഴിക്കാൻ എണീറ്റതാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ വേഗം മുണ്ടെടുത്ത് ഉടുത്തു അവളുടെ പിന്നാലെ പോയി. അവൾ അടുക്കള വാതിലും തുറന്ന് പുറത്തെത്തി അകത്തോട്ടു വെറുതെ ഒന്ന് നോക്കുമ്പോൾ ആണ് ഞാൻ ചെല്ലുന്നത്. എന്നെ കണ്ടതും അവൾ മുഖം വെട്ടിച്ചു മാറ്റി.

“ബാത്‌റൂമിൽ പൊയ്ക്കോ ഞാൻ ഇവിടെ നിന്നോളാം”.ഞാൻ അവളെ നോക്കാതെ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് നടന്നു.
അവളുടെ ധൈര്യം ഞാൻ ഇവിടെ നിൽക്കുന്നത് തന്നെ ആണെന്ന് എനിക്കറിയാമായിരുന്നു.പക്ഷെ എന്നോടുള്ള ദേഷ്യത്തിൽ അവൾ ധീരത അഭിനയിക്കുകയാണ്.

അവൾ തിരിച്ചു വന്നു എന്നെ നോക്കാതെ ഉള്ളിലേക്ക് പോയി. കണ്ണുകൾ അപ്പോഴും കലങ്ങിയാണ് ഇരുന്നത്‌.

ഞാൻ മൂത്രം ഒഴിച്ച് വാതിലും അടച്ചു പിന്നാലെ പോയി റൂമിനുള്ളിലേക്ക് കയറാൻ തുടങ്ങിയതും അവൾ വാതിൽ ശക്തിയിൽ കൊട്ടിയടച്ചു.

ആഹാ! അത് തടയാൻ നോക്കിയ എന്റെ വലത്തേ കയ്യിലെ ചെറുവിരൽ രണ്ടു പാളികൾക്കിടയിൽ പെട്ടു ചതഞ്ഞരഞ്ഞു. കരയരുത് എന്ന് വിചാരിച്ചിട്ടും ഉച്ചത്തിൽ എന്റെ തൊണ്ടയിൽ നിന്ന് പുറത്ത് ചാടി.

ആ… അമ്മേ..

കരച്ചിൽ കേട്ട് അവൾ വാതിൽ തുറന്നപ്പോളാണ് എന്റെ വിരൽ വാതിലിനിടയിൽ നിന്ന് വേർപ്പെട്ടത്

“അയ്യോ ഈശ്വരാ… “.അവളുടെ കരച്ചിൽ ആണത് ആണത്.

കരച്ചിലോടെ വാതിൽ തുറന്ന് വന്ന അവൾ എന്റെ കൈ പിടിച്ചു നോക്കി.
അപ്പോഴേക്കും വേദന സഹിക്കാൻ പറ്റാതെ ഞാൻ നിലത്തിരുന്നിരുന്നു. അവൾ എന്നോടൊപ്പം അവിടെ ഇരുന്ന് വിരൽ പിടിച്ചു നോക്കി. ചോര ഒന്നും വരുന്നില്ല. പക്ഷെ വിരൽ രണ്ടായി മടങ്ങിയിരുന്നു. അസഹ്യമായ വേദനയും പുകച്ചിലും.

“ഞാൻ അറിയാതെ….

അവൾ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു.

വാക്കുകൾക്ക് അകമ്പടിയെന്നോണം അവളുടെ കണ്ണീർ ധാരയായി ഒഴുകി എന്റെ കൈത്തണ്ടയിൽ ഇറ്റു വീണു കൊണ്ടിരുന്നു. അവൾ അലറി കരഞ്ഞു കൊണ്ട് എന്റെ കൈ എടുത്ത് അവളുടെ നെഞ്ചോട് ചേർത്ത് പൊട്ടി കരഞ്ഞു അവളുടെ മുഖം ഇപ്പോൾ എന്റെ ചുമലിൽ ആണ്. അത്ര വേദനയിലും എനിക്ക് ഒരു തരി പോലും അവളോട് വെറുപ്പ് തോന്നിയില്ല എന്നത് അത്ഭുതമായിരുന്നു. വേറെ ആരെങ്കിലും ആയിരുന്നേൽ ഞാൻ കൊന്നേനെ അവനെ!ഞാൻ മനസ്സിൽ ഓർത്തു.

”സാരമില്ല അറിയാതെ പറ്റിയതല്ലേ, കരയണ്ട,”.  ഞാൻ അവളുടെ പുറത്ത് ഇടതു കൈ കൊണ്ട് തഴുകി അവളെ എന്നിലേക്ക് ചേർത്ത്. അവൾ എന്തൊക്കെയോ കരച്ചിലിനിടെ പറയുന്നുണ്ടായിരുന്നു. പിന്നെ മുഖമുയർത്തി എന്നെ നോക്കി

The Author

135 Comments

Add a Comment
  1. ♥️♥️♥️

  2. ❤️❤️❤️❤️❤️

  3. bro nalloru kadha …orupaadishaati..

  4. ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്

  5. Emmathiri kadha bhai,ippozhanu vayikkunnathu.soooper….

  6. Machane….. lockdown aan… veegam adutha part idu….. katta waiting…. verum kambikatha aanen karuthi vaayichatha….. but heart touching love stry…. continue… broo

    1. കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും

      1. Bayankara waiting aan bro

        1. കൊടുത്തിട്ടുണ്ട് mon

      2. Nee majeri Karan analle

    2. Kannaa..
      Superb..
      ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും.
      പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും…
      With love…
      Kavin

  7. കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….. ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി….. വേഗം തരണം അടുത്ത ഭാഗം…

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️

  8. പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ…

    1. നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്‌ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???

  9. Nee next part ezhuthillenkil njan ividunn manjerikk vandi kayarum

    1. ????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യും

  10. സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട്‌ ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്.
    Thanks!

    1. ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir

Leave a Reply

Your email address will not be published. Required fields are marked *