“നോ. നോ. നോ… ജിതിൻ… തനിക്കു വേണ്ടി ഞാൻ ഓൾറെഡി കുറെ ചീത്ത കേട്ടതാ. എനിക്ക് മാത്രമല്ല. നിനക്കും അറിയാവുന്നതല്ലേ ഇതിന്റെ ഇമ്പോര്ടൻസ്? അവസാന നിമിഷം നീയെന്നെ കുഴപ്പിക്കല്ലേ ജിതിൻ… ആ കുരുവിള സാറിനെ നിനക്കാറിയാല്ലോ? ഇന്ന് ഡെഡ് ലൈനാ. ഇനിയും അയാൾ സമയം തരും എന്നു തോന്നുന്നില്ല. നീ എന്ത് കാണിക്കും ഇല്ല എന്നൊന്നും എനിക്കറിയില്ല. ബട്ട്, ഇന്ന് ആ പ്രോജക്റ്റിന്റെ കംപ്ലീറ്റ് പ്ലാനുമായി വന്നാൽ മതി നീ. ഇല്ലെങ്കിൽ ഇനി ഇങ്ങോട്ട് വരണ്ട.”
ജിതിൻ ഒന്നും മിണ്ടാതെ തന്നെയിരുന്നു.
“ജിതിൻ പ്ലീസ്… എന്തെങ്കിലും ഒന്ന് പറയു. നീ കാരണം എന്റെ ജോലി കൂടി കുഴപ്പത്തിലാവരുത്.”
“ഞാൻ വരാം. ” അൽപ നേരത്തെ മൗനത്തിനൊടുവിൽ ജിതിൻ മൊഴിഞ്ഞു.
“ഹോ… താങ്ക്സ് ടാ മോനെ… നിനക്ക് ഞാൻ എന്ത് ട്രീറ്റ് വേണമെങ്കിലും ചെയ്തു തരാം. താങ്ക് യു.. താങ്ക് യു സോ… മച്…” ഫോൺ കട്ടായി. ജിതിൻ ഒന്ന് നെടുവീർപ്പിട്ടു. അവൻ എണീറ്റ് ചെന്ന് പ്രഭാതകൃത്യങ്ങളിൽ മുഴുകി.
ഫ്ലാറ്റിന് താഴെ ബേസ്‌മെന്റിലേക്ക് നടക്കുമ്പോഴും അവന്റെ മനസ്സ് കലുഷമായിരുന്നു. ബേസ്‌മെന്റിലെ പാർക്കിങ്ങിൽ ചെന്നപ്പോൾ ആരോടോ ഉള്ള പക തീർക്കാനെന്ന പോലെ അവൻ കയ്യിലിരുന്ന ബെൽ സ്റ്റാർ ഹെൽമെറ്റ് നിലത്തേക് വലിച്ചെറിഞ്ഞു. തന്റെ മൂടി വെച്ചിരുന്ന ബൈക്കിന് മുകളിൽ കൈ കുത്തി നിന്ന് അവൻ എന്തൊക്കെയോ പിറുപിറുത്തു. വൈകി വന്ന വീണ്ടു വിചാരത്താൽ ആവാം, അവൻ ഉരുണ്ടു പോയ ഹെൽമറ്റ് ചെന്ന് തിരികെയെടുത്തു. അതിന്റെ വക്കിൽ അങ്ങിങ്ങായി കുറച്ചു ചളുങ്ങിയിട്ടുണ്ട്. പത്തുമുപ്പതിനായിരം രൂപ കൊടുത്തു ആശിച്ചു വാങ്ങിയതാ. ഭാഗ്യത്തിന് വല്യ കുഴപ്പമൊന്നും പറ്റിയില്ല. അവൻ തന്റെ കഴുത്തിൽ കിടന്ന ടാഗ് കറക്കി പിന്നിലേക്കിട്ടു. മൂടി വച്ചിരിന്ന ബൈക്കിന്റെ കവർ വലിച്ചു മാറ്റി. തന്റെ മഞ്ഞ ഡുക്കാട്ടി സ്ക്രാംബ്ലറിന്റെ സീറ്റിൽ വിരലോടിച്ചു. 800 സി.സി കരുത്തുള്ള തന്റെ പുലിക്കുട്ടി. ജിതിൻ പുഞ്ചിരിച്ചു. ബൈക് ഓൺ ചെയ്ത് ആക്‌സിലറേറ്റർ പിടിച്ചു ഞെരിച്ചപ്പോൾ ജിതിന്റെ കൈപ്പിടിയിൽ അവൻ മുരണ്ടു. അവിടമെങ്ങും അലയടിച്ചു മുഴങ്ങിക്കേട്ട മുരൾച്ച ആസ്വദിച്ചു കൊണ്ടവൻ വണ്ടിയൊന്ന് വീൽ ചെയ്യിച്ച് മുന്നോട്ടെടുത്തു.
“എന്തുട്ടടാ ചാവാൻ ഇറങ്ങീതാണാ…” പരസ്പരം മത്സരിച്ചോടിച്ച രണ്ടു ബസ്സുകൾക്കിടയിലൂടെ ജിതിന്റെ ബൈക്ക് പുളഞ്ഞു പാഞ്ഞപ്പോൾ ആരോ വിളിച്ചു ചോദിച്ചു. ശെരിക്കും ഒരു സൂയിസൈഡ് റൈഡ് തന്നെയായിരുന്നു അത്. ഒരിക്കലും ഡ്രൈവിങ്ങിൽ അശ്രദ്ധ കാട്ടാത്ത ജിതിൻ, അന്നാദ്യമായി കൊച്ചിക്കാരുടെ പ്രാക്ക് വാങ്ങിക്കൂട്ടി. ഓഫീസ് സമുച്ഛയത്തിനകത്തു കടന്ന് ബൈക്ക് പാർക്കിങ്ങിൽ സ്റ്റാന്റിലിട്ട്, അവൻ ആറാം നിലയിലെ ഓഫീസിലേക്ക് ലിഫ്റ്റ് കയറി.
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി