കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം] 515

“സർ, ഇന്നത്തെ കൊണ്ട് കംപ്ലീറ്റ് ചെയ്യാൻ ഏൽപിച്ച ഒരു പ്രോജക്ട് ഉണ്ടായിരുന്നു.”
“ആ, ഉണ്ടായിരുന്നു. അതെവിടെ?” കുരുവിള കൈ മലർത്തി.
“അത് തീർക്കാൻ കഴിഞ്ഞില്ല. കുറച്ചു കൂടി സാവകാശം തരണം. സിമി അതിന്റെ പുറകെ കുറെ ഓടി നടന്നതാണ്. ഒരു രണ്ടു ദിവസം. അതിനുള്ളിൽ ഞാൻ എങ്ങനെയും അതേൽപ്പിക്കാം.”
“രണ്ടു ദിവസമെന്തിനാ? ഒരു മാസമാക്കിക്കോ… താൻ പയ്യെ, വിശ്രമിച്ച്‌ തീർത്താൽ മതി.”
“സർ ഞാൻ ഒന്ന് പറഞ്ഞോട്ടെ…”
“ഞാനെന്താടോ വല്ല റേഷൻ കട നടത്തുവാണെന്നാണോ തന്റെ വിചാരം?” കുരുവിള ജിതിനെ കൂർപ്പിച്ചു നോക്കി. ജിതിൻ പല്ല് ഞെരിച്ചു തല താഴ്ത്തി നിന്നു.
“അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിച്ചതാ. താൻ ആരാണെന്നാ തന്റെ വിചാരം? ഏ? താൻ ഓരോ എക്സ്‌ക്യൂസും ആയി വരും. ഞാനതൊക്കെ കയ്യും കെട്ടി കേട്ടിരിക്കണം അല്ലെ? എടോ… മാസം കൊറെയായല്ലോ താനിവിടെ ഒണ്ടാക്കാൻ തുടങ്ങിയിട്ട്? ഇതു വരെ ഒരു മൊട്ടുസൂജിയുടെ ഉപകാരം ഉണ്ടായിട്ടുണ്ടോ തന്നെക്കൊണ്ട്? രണ്ടു ദിവസം… എന്തിനാടോ? തന്റമ്മായമ്മയുടെ പതിനാറടിയന്തരത്തിന്…”
“ഛീ, നീർത്തട നാറി….” ജിതിൻ ചീറി. കൂടെ നിന്ന സിമി ഒന്ന് ഞെട്ടി. കുരുവിള അദ്ദേഹത്തിന്റെ വാ പൊളാന്ന് പോയി. വായിൽ കയ്യിട്ട് കുത്തിയാൽ മിണ്ടാത്ത ചെക്കന്റെ വായിൽ നിന്നും ആട്ടു കേട്ടപ്പോൾ ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ അയാൾ പകച്ചിരുന്നു.
“ഒരുപാട് കയറിയങ് മൂപ്പിക്കല്ലേ മൂപ്പീന്നേ… കഷ്ടപ്പെട്ട് പഠിച്ചു പാസായി കണ്ടവരുടെ കാലു നക്കിത്തന്നേയാ ഇവിടം വരെ എത്തിയത്. എന്നും പറഞ്ഞ് പൊളിഞ്ഞിരുക്കുന്ന കോത്തില് ശൂലം കൊണ്ട് കുത്താൻ വരല്ലേ… പെണ്ണുമ്പിള്ള വീട്ടിന്ന് സ്ത്രീധനം മേടിച്ച് ആപ്പീസും തുടങ്ങി അതിൽ കുറെയെണ്ണത്തിനെ കൊണ്ടിട്ടു കുരങ്ങു കളിപ്പിച്ചാൽ എല്ലാവരും എല്ലാക്കാലവും മിണ്ടാതിരിക്കും എന്നാണോ കരുതിയെ?”
“എ..ടോ, എടോ… യൂ യൂ ഗെറ്റ് ഔട്ട്… ഔട്ട്…” കുരുവിള ഇരുന്ന് വിക്കി.
“താൻ പറഞ്ഞില്ലേലും പോവാൻ തന്നെയാടോ വന്നേ… തന്റെ കോണാത്തിലെ പണി ഇനിയെനിക്ക് വേണ്ട. അവന്റമ്മേടെ സോഫ്റ്റ് വേർ…” ജിതിൻ കഴുത്തിൽ കിടന്ന ടാഗ് ഊരി കുരുവിളയുടെ മുഖത്തെറിഞ്ഞു കൊടുത്തു.
“എടോ… കീഴ്ജീവനക്കാരെ മനസ്സിലാക്കാൻ പഠിക്ക്. അവരുടെ കൂടെ നിന്ന് അവരുടെ പരിശ്രമങ്ങൾ അംഗീകരിക്കാൻ പഠിക്ക്. താനൊക്കെ ഒരു മനുഷ്യനാണോടോ? അവന്റെയൊരു കോട്ടും സൂട്ടും വിഗ്ഗും…”

168 Comments

Add a Comment
  1. ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി

  2. മനോഹരമായ എഴുത്ത്

  3. കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️

  4. ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
    Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.

    1. Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ

  5. കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

    With ലവ്

    ആദി

Leave a Reply

Your email address will not be published. Required fields are marked *