തുണി മാറാനൊന്നും മെനക്കെട്ടില്ല. ഷൂസ് ഊരിയെറിഞ്ഞ് ഇൻ ചെയ്ത ഷർട്ട് വലിച്ചു പുറത്തിട്ട് ബട്ടൻ തുറന്നു മലത്തി, അവൻ കിടക്കക്കടിയിൽ കയ്യിട്ടു തപ്പി, ഒരു ചെറിയ പ്ലാസ്റ്റിക് സിപ് ലോക്ക് കവർ പുറത്തെടുത്തു. ടെൻഷൻ കൂടുമ്പോൾ ഒന്നാശ്വസിക്കാൻ വച്ചിരുന്ന പച്ച നിറത്തിലുള്ള ഉണക്കപ്പുല്ല് കുറച്ചു പുറത്തെടുത്ത് ഉള്ളംകയ്യിലിട്ടു മണത്തു നോക്കി. മതി, ഇന്നത്തേക്ക് ഇത് മതി. ഒരു സിഗരറ്റ് എടുത്തു റോസ്റ്റ് ചെയ്ത്, കിള്ളിയ ചടയനൊപ്പം കൂട്ടിക്കലർത്തി, പേപ്പറിലേക്കിട്ട് വശങ്ങളിൽ ഉമിനീർ ചാലിച്ചു. തുമ്പ് കെട്ടി പിച്ചിക്കളഞ്ഞിട്ട് തീ കൊളുത്തി കിടക്കയിൽ ഇരുന്ന ഇരുപ്പിൽ മൂന്ന് നാല് പുക പുറത്തു വിടാതെ ഉള്ളിലേക്ക് വലിച്ചു കയറ്റി. മെല്ലെ പുറത്തേക്ക് പുകയൂതി വിട്ടപ്പോൾ തന്റെ ഹൃദയം ഏതോ പാശ്ചാത്യ ബാൻഡ് സംഗീതത്തിനൊപ്പം താളം പിടിക്കുന്നത് പോലെ തോന്നി. നേരെ എണീറ്റ് ചെന്ന് ടെറസ്സിലുള്ള കൈവരിയിൽ ചെന്ന് ഞാന്നു നിന്ന് അകലേക്ക് നോക്കി ഒരു പുക കൂടിയെടുത്തു. ജോലി കളഞ്ഞിട്ട് വന്നതിന്റെ ദുഃഖത്തിന് പകരം കൂട്ടിൽ നിന്നും രക്ഷപ്പെട്ടു പറന്ന കിളിയുടെ സന്തോഷമാണവൻ അനുഭവിച്ചത്. പെട്ടെന്ന് പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തു. ഗൾഫ് നമ്പരാണല്ലോ? പൂറിമോൻ സോണിമോൻ നമ്പർ പിന്നെയും മാറ്റിയോ?
“ഹല്ല…” ജിതിൻ ഉച്ചത്തിൽ വിളിച്ചു കൊണ്ട് കാതോർത്തു.
“കൃഷണാ… ഗംഗയാടാ….എവിടെടാ മൈരേ?”
“ദേ, ഫ്ലാറ്റിലാട… എന്താ സോണിമോനെ വിശേഷം?”
“നല്ലത് തന്നെ. നീയിന്ന് നേരത്തെ ഇറങ്ങിയോ? സാധാരണ പാതിരാ വരെ ഓഫസിൽ പെറ്റു കിടക്കാറുള്ളതാണല്ലോ?”
“ആ, ഇനിയതിന്റെ ആവശ്യം വരില്ല. ഞാനാ ജോലി വിട്ടു.”
“ഏ..? സത്യം? അതെന്താ പെട്ടെന്ന്? വല്ലവളും ആയിട്ട് വല്ല പ്രശ്നവും?”
“നീയങ്ങനെ എന്നെ ആഭാസനാക്കല്ലേ സോണിമോനെ, ഇതതൊന്നുവല്ല. ബോസും ആയി ചെറിയൊരു കശപിശ. ആ മൈരൻ വെറുതെ ചൊറിഞ്ഞോണ്ട് വന്നപ്പോൾ ഞാൻ നേം കാർഡ് ഊരി അവന്റെ മുഖത്തെറിഞ്ഞു കൊടുത്തിട്ട് ഇങ്ങേറങ്ങിപ്പോന്നു.”
“നാക്ക് കുഴയുന്നുണ്ടല്ലോ? ഏതാ ബ്രാൻഡ്?”
“ഇതൊരു പ്രത്യേക തരം ബ്രാൻഡ്. നീലക്കൊടുവേലി…”
“എടാ…. നീ പിന്നെയും ആ മൈര് വലിച്ചു കേറ്റുവാണോ? പൊന്നു മുത്തേ നീ എത്ര വേണേലും മദ്യപിച്ചോ. പക്ഷെ ഇത് വേണ്ട എന്ന് നമ്മൾ ഒരിക്കൽ സമ്മതിച്ചതല്ലേ?”
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി