“മദ്യത്തിന് ഒരു മാതിരി ഡാർക് സെന്റി ട്രിപ്പാ അളിയാ. ഇതാവുമ്പോ ഒരു ഹാപ്പി മൂഡിൽ ഒഴുകിയങ്ങു പൊയ്ക്കോളും.”
“നീ സ്കൈപ്പിൽ വന്നേ… നിന്നെ ഞാനൊന്ന് കാണട്ട്…”
ജിതിൻ എന്തെങ്കിലും പറയുന്നതിന് മുന്നേ സോണി കട്ടാക്കി. ശേ ഈ മൈരനെക്കൊണ്ട്… ജിതിൻ കിടക്കയിൽ പോയിരുന്നു ലാപ് തുറന്ന് സ്കൈപ്പിൽ സോണിയുമായി കണക്ട് ചെയ്തു.
“ഹ ഹ… നെറ്റി കയറിത്തുടങ്ങിയല്ലോ സോണിമോനെ? നീയവിടെ പൊരിവെയിലത്ത് കിളക്കുവാണോ?”
“എന്താ അളിയാ… ഈ പരുപാടി വേണ്ട എന്നു പറഞ്ഞതല്ലേ ഞാൻ? ജോലി പോയതിന് നീ ഇത്രേം ടെന്ഷൻ അടിക്കണോ?”
“ഹേയ്… ഞാനങ്ങനെ എപ്പോഴും ഇല്ലല്ലോ സോണിമോനെ? ഇത് ജോലി പോയ ദുഃഖം മറക്കാൻ ഒന്നുവല്ല.”
ജിതിൻ ചിരിച്ചു. കയ്യിലിരുന്ന സ്റ്റിക്കിൽ നിന്നും ഒരു പഫ് ആഞ്ഞു വലിച്ചു.
“എന്റെ മുമ്പിൽ ഇരുന്നോണ്ട് എന്നെക്കാണിച്ചു വലിക്കല്ലേ മൈരേ. എനിക്കാ സാമാനം കാണുന്നതെ കലിയാ.”
ജിതിൻ ഒരു പഫ് കൂടിയെടുത്ത് ബാക്കിയുള്ളത് നിലത്ത് കുത്തിക്കെടുത്തി.
“സോണി, നിനക്കവരെയൊക്കെ കാണണം എന്ന് തോന്നാറില്ലെടാ? നമ്മടെ പഴയ ബാച്ച്, ഞാൻ, നീ, ഫൈസൽ, നിഖിൽ, കിരൺ… ഹാ….. എനിക്ക് കാണാൻ തോന്നുന്നളിയാ…” ജിതിൻ പിന്നിലേക്ക് കൈ കുത്തി നിവർന്നിരുന്നു.
“ടാ, നീ ഫൈസലിന്റെ കാര്യം ഒന്നും അറിഞ്ഞില്ലേ?” സോണിയുടെ മുഖം വാടുന്നതവൻ കണ്ടു.
“ഇല്ല. എന്താടാ?”
“എടാ… ഫൈസൽ തൂങ്ങി.”
“എഹ്….? എന്താ സോണിമോനെ പറഞ്ഞത്?”സോണി പറഞ്ഞത് കേട്ട് ജിതിൻ പെട്ടെന്ന് നേരയിരുന്നു.
“നീ പത്രമൊന്നും വായിക്കാറില്ലേ? ഏതോ പെണ്ണുമായിട്ട് പ്രേമത്തിലായിരുന്നു. അവൾ നൈസായിട്ട് തേച്ചിട്ട് പോയി. ഒരു ദിവസം രാവിലെ അവന്റെ അമ്മ ചെന്ന് അവന്റെ മുറിയുടെ കതകു തുറന്നു നോക്കിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങി കിടക്കുന്നതാ കണ്ടത്. എന്നാലും നമ്മടെ കൂടെ പഠിച്ച ആ പഴയ ഫൈസൽ അങ്ങനെയൊക്കെ ചെയ്തു കളഞ്ഞു എന്ന് വിശ്വസിക്കാൻ പറ്റണില്ല. സംഭവം നടന്നിട്ട് ഇപ്പൊ ഏതാണ്ട് ആറു മാസത്തോളമായി. നീ അറിഞ്ഞു കാണുമെന്നാ ഞാൻ കരുതീത്. ആ… അപ്പനും അമ്മക്കും ഒറ്റ മോൻ. പോയപ്പോ അവർക്ക് പോയി.”
❤?
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു❤️❤️❤️
ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു ❤️ ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും ❤️. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി