കോകില മിസ്സ് 10
Kokila Miss Part 10 | Author : Kamal | Previous Parts
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികം മാത്രം.
ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ ജിത്തുവിന് പ്രയാസം തോന്നി. ഇതു വരെ കണ്ടതും അനുഭവിച്ചതും എല്ലാം വെറും സ്വപ്നം മാത്രമായിരുന്നോ? അവന്റെ മനസ്സിലൂടെ പഴയ കാര്യങ്ങൾ മിന്നിമറിയാൻ തുടങ്ങി. അവസാനം കോകിലയുമായി ചിലവിട്ട നിമിഷങ്ങൾ, അവളുടെ നിശ്വാസത്തിന്റെ ചൂട്…. അവൻ അവളെയെന്ന പോലെ അവൾ അവനെ തിരിച്ചും മോഹിക്കുന്നുണ്ടെന്നു തോന്നിപ്പിക്കുന്ന അവളുടെ ആ നോട്ടം… അവനാ ഇരിപ്പ് കുറച്ചു നേരം കൂടിയിരുന്നു. താഴെ വീണു കിടന്ന ഫോൺ വൈബ്രെറ്റ് ചെയ്തു കൊണ്ടിരുന്നത് അവനറിഞ്ഞത് വൈകിയാണ്. അവൻ ഫോണെടുത്തു നോക്കി – ” പി. എൽ. സിമി കോളിംഗ്”. അവന്റെ പ്രോജക്ട് ലീഡർ സിമിയാണ് വിളിക്കുന്നത്. വല്ലാത്ത ഒരവസ്‌ഥയിൽ ഇരിക്കുമ്പോഴും അവൻ പോലും അറിയാതെ അവനാ കോൾ അറ്റൻഡ് ചെയ്തു.
“ഹാലോ…ഹാലോ… ജിതിൻ? ക്യാൻ യു ഹിയർ മീ? ഹാലോ….”
മറുതലക്കൽ നിന്നും സിമി കാറിവിളിച്ചിട്ടും അവൻ മിണ്ടിയില്ല. ഫോൺ ചെവിട്ടിൽ വച്ച് അവൻ യന്ത്രം കണക്കെ ഇരുന്നു. കോൾ കട്ട് ആയി, പെട്ടെന്ന് തന്നെ വീണ്ടും കോൾ വന്നു. ഈ സമയമത്രയും ജിതിൻ ഫോൺ ചെവിയിൽ വെച്ച് ഒരേ ഇരിപ്പായിരുന്നു.
“ഹാലോ… ഹാലോ… ജിതിൻ… ജിതിൻ എന്തെങ്കിലും പറ… ജിതിൻ കേൾക്കുന്നുണ്ടോ? എനിക്കറിയാം നീ കേൾക്കുന്നുണ്ടെന്ന്. ജിതിൻ പ്ലീസ് റിപ്ലൈ…”
“ഹാലോ…” കുറച്ചു നേരത്തെ നിശ്ശബ്ദതക്കൊടുവിൽ അവൻ മറുപടി കൊടുത്തു.
“ഓഹ്… താങ്ക് ഗോഡ്… ജിതിൻ… വെയർ ആർ യു? ഞാനെത്ര നേരമായി വിളിക്കുന്നു? പ്രോജക്ട് എന്തായി? ഡിഡ് യു ഫിനിഷ് ഇറ്റ്?”
“സിമി…. എനിക്ക് തീരെ വയ്യ. ക്യാൻ ഐ ടേക്ക് എ ലീവ് ടുഡേ?”
“വാട്ട്??? ജിതിൻ തമാശ കളിക്കല്ലേ… ദിസ് ഇസ് നോട് ദി ടൈം ടു ഫൂൾ അറൗണ്ട്.”
“സിമി… ഐ ആം സീരിയസ്. എനിക്ക് നല്ല സുഖമില്ല. ഞാൻ നാളെത്തന്നെ…”
ന്റെ അയരിച്ചി പെണ്ണെ കഥയിലെ ഏറ്റവും ഇഷ്ടപെട്ട വരി
മനോഹരമായ എഴുത്ത്
കഥ ഒരുപാട് നന്നായിരുന്നു


ഈ കഥ വായിക്കാൻ കഥകൾ. കോം ലെ
Write to us വേണ്ടി വന്നു ഇത്രെയും നാൾ ഇത് വായിക്കാൻ പറ്റിയില്ലലോ എന്നാ വിഷമം മാത്രമേ ഇപ്പൊ ഉള്ളു ?.
Write to us കണ്ട് വന്ന മറ്റൊരാളാ ഞാൻ
കമൽ എന്താ പറയുക മനസ്സ് നിറഞ്ഞു
ഒരുപാട് ഇഷ്ടായി ഈ കഥ അങ്ങനെ എന്റെ favorite ലിസ്റ്റിൽ ഒന്നുടെ. കോകിലാമിസ്നെയും ജിത്തൂനെയും ഒരുപാട് ഇഷ്ടായി പിന്നെ നമ്മടെ സോണിയെയും മേഴ്‌സിയെയും
. “എങ്കിൽ എനിക്ക് വേണം നിന്നെ. കാലിൽ ഒരു മുള്ളു പോലും കൊള്ളിക്കാതെ കൊണ്ടു നടന്നോളാം നിന്നെ ഞാൻ” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ഇതാണ്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
With ലവ്
ആദി