Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മധുരമീ പ്രണയം [Master] 563

Kambi Views 161467

“വീട്ടില്‍ ആരൊക്കെ ഉണ്ട്?”

“ഇളയമ്മ…ഇളയച്ഛന്‍…അവരുടെ മക്കള്‍”

“ശാലിനിയുടെ പേരന്റ്സ്‌?”

“മരിച്ചു..” അവളുടെ കണ്ണുകളില്‍ മുത്തുമണികള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. അവള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു.

“സോറി..ഞാന്‍ സിവി കണ്ടിരുന്നില്ല…എത്ര വരെ പഠിച്ചു?”

“ബി കോം..”

“ബ്രദേഴ്സ്, സിസ്റ്റേഴ്സ് അങ്ങനെ ആരേലും ഉണ്ടോ?”

“ഇല്ല”

“ഓക്കേ ശാലിനി..വെല്‍ക്കം ടു ദിസ് ഓഫീസ്..ഇത് സ്വന്തം വീടുപോലെ കരുതിയാല്‍ മതി….പൊയ്ക്കോളൂ”

അവള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. എന്റെ മനസിന്റെ ഉള്ളില്‍ അവളുടെ രൂപം ആഴത്തില്‍ കൊത്തിവച്ചത് പോലെ പതിഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ തോംസനെ ഉള്ളിലേക്ക് വിളിപ്പിച്ചു.

“സര്‍..”

“തോംസണ്‍..താങ്കള്‍ക്ക് വര്‍ക്ക് ലോഡ് കൂടുതല്‍ ആണെന്നല്ലേ പറഞ്ഞത്.. ആ പുതിയ കുട്ടിക്ക് നിങ്ങള്‍ ചെയ്യുന്ന ജോലി കുറെ പഠിപ്പിച്ചു കൊടുക്കൂ..”

“ശരി സര്‍..” അയാള്‍ പോകാനൊരുങ്ങിയ ശേഷം തിരിഞ്ഞു. ഞാന്‍ ചോദ്യഭാവത്തില്‍ നോക്കി.

“സര്‍..സൂക്ഷിക്കണം..ഈ കൊച്ചിനെയും ആ അജിത്ത്…”

“നെവര്‍ മൈന്‍ഡ്..ഞാന്‍ പറഞ്ഞത് ചെയ്യൂ..”

അയാള്‍ പോയി. പക്ഷെ അയാള്‍ പറഞ്ഞത് എന്റെ മനസിനെയും മഥിക്കുന്നുണ്ടായിരുന്നു. ശാലിനി അവന്റെ വലയില്‍ വീഴില്ല എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ശാലിനി എന്റെ പെണ്ണാണ്‌..അച്ഛനും അമ്മയുമില്ലാത്ത പാവം….അവളെ ഞാന്‍ സ്നേഹിക്കുന്നു. എന്തോ ഒരു പുതിയ ഉത്സാഹം എന്നില്‍ നിറഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞു.

ലഞ്ച് എന്റെ ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നാണ് കഴിക്കുന്നത്. ഇപ്പോള്‍ ഓഫീസിലെ ഏറ്റവും സുന്ദരിയായ പെണ്ണ് ഞങ്ങളുടെ കൂടെയാണ്. ഞാനൊഴികെ ബാക്കി എല്ലാവരും എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ വിവാഹിതരാണ്. എന്റെ താഴെയുള്ളവരില്‍ ശാലിനി ഒഴികെ ബാക്കി എല്ലാവരും എന്നേക്കാള്‍ മൂത്തവരാണ്. ഉച്ചയ്ക്ക് ഞങ്ങള്‍ ലഞ്ച് കഴിക്കാനായി ഇരുന്നപ്പോള്‍ ആരോ ശാലിനിയെയും വിളിച്ചു. അവള്‍ ലഞ്ച് ബോക്സ് എടുത്ത് വരാന്‍ തുടങ്ങിയപ്പോള്‍ അജിത്ത് അവിടെയെത്തി.

“ഹേയ് ശാലു..കമോണ്‍..ഈ കിഴവന്മാരുടെ കൂടെ ഇരുന്നാണോ ലഞ്ച് കഴിക്കാന്‍ പോകുന്നത്..സോറി ദീപക് സാറിനെ ഞാന്‍ അതില്‍ കൂട്ടിയിട്ടില്ല കേട്ടോ..അവിടെ എല്ലാവരും ശാലിനിയെ കാത്ത് ഇരിക്കുകയാണ്..രാവിലെ ഇവിടെ വന്നപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളായിരുന്നു ഒരു ധൈര്യം തരാന്‍..അത് മറക്കല്ലേ”

വികടച്ചിരിയോടെ അവന്‍ പറഞ്ഞു. തോംസണ്‍ എന്നെ അര്‍ത്ഥഗര്‍ഭമായി നോക്കി. ഞാന്‍ അത് ശ്രദ്ധിക്കാതെ എന്റെ ലഞ്ച് ബോക്സ് തുറന്നു. ശാലിനി പോകില്ല എന്നും അവള്‍ ഞങ്ങളുടെ കൂടെ ഇരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. നിഷ്കളങ്കയായ എന്റെ ശാലിനി എന്നെ വിട്ടിട്ട് പോകില്ല. ഞാന്‍ മെല്ലെ ആഹാരം തുറന്നിട്ടു നോക്കി. മനസ്സിനെ അപ്പാടെ തകര്‍ക്കുന്ന കാഴ്ചയാണ് പക്ഷെ  ഞാന്‍ കണ്ടത്. അജിത്തിന്റെ ഒപ്പം പോകുന്ന ശാലിനി. എന്റെ വിശപ്പ്‌ ഒരു സെക്കന്റ് കൊണ്ട് കെട്ടു. വലിയ, ഘനമേറിയ ഒരു ഭാരം എന്റെ ഉള്ളിലേക്ക് ഇറങ്ങി അതെന്നെ വീര്‍പ്പുമുട്ടിച്ചു കൊല്ലുന്നതുപോലെ എനിക്ക് തോന്നി. പേരിന് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ക്യാബിനില്‍ ചെന്നിരുന്ന എന്റെ മനസ് അശാന്തമായ കടലിനെപ്പോലെ പ്രക്ഷുബ്ധമായിരുന്നു. ആദ്യം കണ്ട നിമിഷം തന്നെ എന്റെ മനസ്‌ കീഴടക്കിയ പെണ്ണ്..നിഷ്കളങ്ക..വെള്ളരിപ്രാവ്‌ എന്നൊക്കെ താന്‍ കരുതിയ, അച്ഛനും അമ്മയും ഇല്ലാത്ത ശാലിനി ഒന്നാം ദിനം തന്നെ അവന്റെ വലയിലേക്ക് സ്വയം ചെന്നു വീണുകൊടുത്തിരിക്കുന്നു. എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു തരിപ്പണമായി ചിതറുന്നത് ഞാനറിഞ്ഞു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ ഞാന്‍ കുഴങ്ങി.

The Author

Master

Stories by Master

56 Comments

Add a Comment
  1. പാവം ജിന്ന്

    വായിച്ചിട്ടില്ല. വായിച്ച് കഴിഞ്ഞതിനുശേഷം അഭിപ്രായം എഴുതാം…

  2. സോനു @ കാളി

    മാസ്റ്റർ ജീ…..

    കൊള്ളാം നല്ല പ്രണയ കഥ വലിയ ഏച്ചു കെട്ടുകളില്ലാത്ത ഒരു സാധാരണ കഥ.
    ഈ അപകർഷതാ ബോധം എന്ന് പറയുന്ന സാധനം പണ്ടേനിക്കുമുണ്ടായിരുന്നു.

    ഈ കഥ മറ്റെവിടെയെങ്കിലും പോസ്റ്റിയിട്ടുണ്ടോ എവിടെയോ വായിച്ച പോലെ

  3. പൊന്നു.?

    മാസ്റ്റർജീ…. സൂപ്പർ….

    ????

  4. അന്തപ്പൻ

    ഹായ് മാസ്റ്റർ…
    നമസ്ക്കാരം .. നന്ദി..
    ഇടക്ക് ഉത്തരം പത്തരമാറ്റ് കഥകൾ വായിക്കുംബോൾ കമ്പികഥകൾ ശരിക്കും ‘മത്ത്ടു’:)

  5. ഉണ്ണികൃഷ്ണൻ

    നല്ലൊരു കഥ മാസ്റ്റർ..

    1. ഉണ്ണികൃഷ്ണാ….പിന്നേം കണ്ടത്തില്‍ സന്തോഷം.

  6. ഡിജിറ്റലിന്റെ വര്‍ണ്ണക്കാഴ്ച്ചകളില്‍ അകാലത്തിലൊടുങ്ങാമായിരുന്ന വായനയെ ആത്മഹത്യ ചെയ്യിക്കാതെ, സജീവമാക്കിനിലനിര്‍ത്തിയവരില്‍ ഏറ്റവും മുമ്പിലുള്ള മാസ്റ്റര്‍ വീണ്ടും…

    1. ആണോ..എനിക്കങ്ങനെ ഒരു ധാരണയില്ല.. സ്മിതയുടെ എഴുത്തുകളാണ് വായനക്കാരെ ഒരു മാസ്മരിക തലത്തിലേക്ക് ആവാഹിച്ചുകൊണ്ട് പോകുന്നത്.. ഞാന്‍ ചെറിയ ചെറിയ കാര്യങ്ങള്‍ തീരെ ചെറുതായി പറഞ്ഞു പോകുന്നു.. നിങ്ങളെ ഒക്കെ നോക്കി ഇങ്ങനെ അസൂയയോടെ നില്‍ക്കാനാണ് എന്റെ വിധി..

  7. മാസ്റ്റർ സൂപ്പർബ്.പ്രണയത്തിൽ അല്പം വിരഹം ഒക്കെ നല്ലതാ എന്നാലേ ഒരു സുഖം ഉള്ളു.പിന്നെ അപകർഷതാബോധം അത് ഏത് മനുഷ്യനും ഉണ്ട്.അത് വ്യത്യസ്ത രീതിയിൽ ആയിരിക്കും ഉണ്ടാവുക എന്നും തോന്നിയിട്ടുണ്ട്, അതുപോലെ അതിന്റെ അളവിലും വ്യത്യാസം ഉണ്ട്.അത് ഓവർ കം ചെയ്യുന്നവർ വിജയിക്കും അല്ലാത്തവർ അവന്റെ ആ ന്യുനതയുടെ ലോകത്തിൽ പരാജയം ഏറ്റുവാങ്ങും.ഇത് എന്റെ സ്വന്തം അഭിപ്രായം അല്ല ഒരു ഡോക്ടർ ഉം(സൈക്കോളജിസ്റ് )ആയുള്ള സംഭാഷണം വഴി കിട്ടിയ അറിവാണ്

    ഇത് മുന്നേ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ മാസ്റ്റർ, എവിടെയോ വായിച്ചു മറന്ന പോലെ

    1. ഉണ്ട്. കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സൈറ്റില്‍ ഇട്ട കഥയാണ്. താഴെയുള്ള കമന്റുകള്‍ നോക്കിയാല്‍ മതി.

      അപകര്‍ഷതാബോധം മൂലം പരാജയപ്പെടും എന്നൊന്നുമില്ല, പക്ഷെ അത് നമുക്ക് ചെറിയ ചിന്തകളിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഈ കഥയിലെ നായകന്‍ അങ്ങനെയൊക്കെ ഉള്ള ആളായിട്ടും വിധി ഭാഗ്യം കൈകളിലേക്ക് വച്ചുകൊടുക്കുന്നത് കണ്ടില്ലേ?

  8. ദേവൻ ശ്രീ

    അപകർഷതാബോധം എല്ലാവരിലും ഉണ്ട് അതിനെ അതിജീവിക്കാൻ കഴിയുന്നവർ എല്ലായിടത്തും വിജയിക്കും.
    അപകർഷതാബോധം കാരണം ഒന്നും ആകാൻ കഴിയാത്തതിന്റെ വിഷമം ഒരുപാടുണ്ട് , മനോഹരം ആയിരുന്നു മാസ്റ്റർ

    1. അപകര്‍ഷതാബോധത്തെ അതിജീവിക്കുന്നവര്‍ എല്ലായിടത്തും വിജയിക്കുമെന്ന അഭിപ്രായം ശരിയല്ല. പക്ഷെ അപകര്‍ഷതാബോധതിന്റെ ആവശ്യമില്ല..നമ്മളെപ്പോലെ തന്നെയാണ് ബാക്കിയുള്ളവരും..

  9. ഈ അപകർഷതാ ബോധം അന്നും ഇന്നും എന്റെ കൂട്ടുകാരനാണ്,ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് മുഖമില്ലാത്ത ഈ സൈറ്റിൽ മാത്രമാണ്,എന്നെപോലുള്ളവർക്ക് വേണ്ടി എഴുതിയത് പോലെയുണ്ട്

    1. എല്ലാ മനുഷ്യരും മനുഷ്യരാണ് എന്ന ഒരൊറ്റ ചിന്തമതി ബ്രോ അപകര്‍ഷതാബോധത്തെ പടികടത്താന്‍.. തോല്‍വി, തിരസ്കരണം എന്നിവയെ ചവിട്ടുപടികളായി കാണുക.. നന്ദി

  10. പ്രണയം പലതും ഉള്ളവർക്ക് ഉള്ളതാണ്.

    അതുകൊണ്ടാണ് ഉപരിവർഗജാഡയായി
    തോന്നുന്നതും. സിനിമയും സീരിയലും
    ആവുന്നതും.

    പണമില്ലാത്തവന് നല്ല മനസ്സുണ്ടാകാം …..
    സൗന്ദര്യമില്ലാത്തവന് ജോലിയുണ്ടാകാം ….
    ഇതെല്ലാം ഉള്ളവർ നിത്യകാമുകരാകുന്നു.

    ഇതൊന്നും ഇല്ലാത്തവന് കമ്പിക്കഥയെങ്കിലും ഉണ്ടല്ലോ….ഭാഗ്യം!

    1. കറക്റ്റ്. പക്ഷെ ആത്മവിശ്വാസം, തോല്‍ക്കാനുള്ള മനസ്സ് എന്നിവ പ്രണയത്തിലും ഒരുപരിധി വരെ അത്യാവശ്യമാണ്..

      ഇല്ലെങ്കില്‍ പികെ പറഞ്ഞത് പോലെ ഹസ്തസുഖെ കമ്പി പാരായണസ്യ

      1. ഹി ഹി ഹി. ??

        “ഹസ്തസുഖൈ കമ്പി പാരായണസ്യ”!!

        ദേശീയ കമ്പിമുദ്രാവാക്യം ആക്കിയാലോ
        മാസ്റ്റർ ..?

        1. ഈ ലോക കമ്പി മഹാസാമ്രാജ്യം കമ്പിക്കുട്ടന്‍ എന്ന അന്താരാഷ്‌ട്ര സൈറ്റിലൂടെ മുഷ്ടിക്കുള്ളില്‍ വച്ചിരിക്കുന്ന ഡോക്ടര്‍ക്ക് മാത്രമേ അന്ത മുദ്രാവാക്യം അപ്പ്രൂവ് ചെയ്യാനുള്ള പരമാധികാരം ഉള്ളൂ..

          അദ്ദേഹം സദാ ബിസിയുമാണ്..പണി ഒന്നും ഇല്ലെങ്കിലും

          1. ഡോക്ടർ അല്ലെങ്കിൽ തന്നെ
            കയ്യാലപ്പുറത്തല്ലേ..!

            അതിന്റെ കൂടെ ഇതും
            നഹി നഹി. പുള്ളി കടേം പൂട്ടി
            പോകും മിക്കവാറും ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: