Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മധുരമീ പ്രണയം [Master] 563

Kambi Views 161469

“അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവന്‍ അവരെയും കൂട്ടി ഉള്ളില്‍ കയറി. അവരുടെ ഭാവം കണ്ടപ്പോള്‍ത്തന്നെ എനിക്ക് ഭയമായി സര്‍…എനിക്ക് പോകണം എന്ന് അവനോടു ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. ഇരിക്കെടി..അമ്മേം അച്ഛനും വന്നിട്ട് പോകാം എന്നവന്‍ പറഞ്ഞു. ഊട്ടിയില്‍ പോയ നിന്റെ അച്ഛനും അമ്മയും ഇന്നെങ്ങനെ വരുമെടാ അളിയാ എന്നൊരു കൂട്ടുകാരന്‍ ചോദിച്ചപ്പോള്‍ അവന്റെ ചിരി ഒന്ന് കാണണമായിരുന്നു…പിന്നെ അവന്‍ എന്നോട് ഇങ്ങനെ പറഞ്ഞു..എടി പെണ്ണെ..കല്യാണം കഴിഞ്ഞാല്‍ നമ്മള്‍ ചെയ്യാന്‍ പോകുന്നത് ഇപ്പോള്‍ ചെയ്താല്‍ എന്താണ് കുഴപ്പം..നീ വാ..നമുക്ക് സുഖിക്കാമെടി…. എന്റെ കൈയില്‍ കടന്നു പിടിച്ചുകൊണ്ട് അവനങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി സര്‍.. എന്നെ അവര്‍ വളഞ്ഞിരിക്കുകയാണ് എന്ന് ഞാന്‍ മനസിലാക്കി. ഓടാന്‍ ശ്രമിച്ച എന്നെ ഒരുത്തന്‍ തടഞ്ഞു..അപ്പോള്‍ കൈയില്‍ കിട്ടിയ ഒരു കുപ്പി എടുത്ത് അവന്റെ തലയ്ക്ക് ഞാന്‍ അടിച്ചു..അവന്റെ തല പൊട്ടി ചോര വരുന്നത് കണ്ടപ്പോള്‍ അവര്‍ അന്ധാളിച്ചു നിന്നുപോയി..ഞാന്‍ വേഗം കതക് തുറന്ന് ഇറങ്ങിയോടി…ഏതു നിമിഷവും എന്നെ തേടി പോലീസ് എത്തും സര്‍…എനിക്കിനി ഒരു ജീവിതമില്ല..ഈ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു എങ്കിലും അതിനും എനിക്ക് കഴിഞ്ഞില്ല..”

ശാലിനി ഏങ്ങലടിച്ചുകൊണ്ട് മേശപ്പുറത്ത് തല കുമ്പിട്ടു കിടന്നു. എന്റെ മനസ്സില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരികള്‍ ഒരുമിച്ചു കത്തി. ഈ കിടക്കുന്ന എന്റെ മാലാഖ പരിശുദ്ധയാണ്..അവളെ ഒരുത്തനും നശിപ്പിച്ചിട്ടില്ല…പക്ഷെ അവളെ ശാരീരികമായി ഒരുത്തന്‍ മലിനപ്പെടുത്തിയിരുന്നു എങ്കില്‍പ്പോലും അവളെ താന്‍ കൈവിടില്ലായിരുന്നു..പക്ഷെ അത് സംഭവിച്ചിട്ടില്ല…ഇന്നവള്‍ ഒരുത്തന്റെയും സ്വന്തവുമല്ല…ദൈവം എനിക്ക് വേണ്ടി കരുതിവച്ച നിധിയാണ്‌ ഇവള്‍. മുന്‍പൊരിക്കലും തോന്നിയിട്ടില്ലാത്ത ധൈര്യത്തോടെ ഞാന്‍ എഴുന്നേറ്റ് അവളുടെ അരികില്‍ ചെന്ന് ആ ശിരസില്‍ തലോടി. ശാലിനി മെല്ലെ തലയുയര്‍ത്തി.

“സര്‍..” വിതുമ്പലോടെ അവളെന്നെ നോക്കി.

“മോളെ…നിന്നെ ആദ്യം കണ്ട നിമിഷം തന്നെ നിന്നെ എന്റെ സ്വന്തമാക്കണം എന്ന് ആശിച്ചവനാണ് ഞാന്‍. പക്ഷെ സൌന്ദര്യമില്ലാത്ത എന്നെ നിനക്ക് ഇഷ്ടമല്ല എന്ന് പോകെപ്പോകെ ഞാന്‍ മനസിലാക്കി..ഞാന്‍ അതുകൊണ്ട് നിന്റെ വഴിയില്‍ ഒരു തടസ്സമാകാതെ ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു..നീ എവിടെ ജീവിച്ചാലും സന്തോഷത്തോടെ ജീവിക്കണേ ദൈവമേ എന്ന പ്രാര്‍ത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ..ഇന്ന്..പക്ഷെ ഞാനെന്റെ മനസ് നിന്നെ അറിയിക്കുകയാണ്…നിനക്ക് എന്തും തീരുമാനിക്കാം…നീ എന്ത് തീരുമാനിച്ചാലും അത് നിന്റെ സന്തോഷത്തിനായിരിക്കും എന്നെനിക്ക് അറിയാം..അതുകൊണ്ട് എന്നോടുള്ള ഒരു സിമ്പതിയും നിന്നെക്കൊണ്ട് തീരുമാനം എടുപ്പിക്കരുത്..നിനക്ക് പൂര്‍ണ്ണ മനസ് ഉണ്ടെങ്കില്‍, നിന്നെ ഞാന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു…”

പറഞ്ഞു കഴിഞ്ഞപ്പോള്‍ നാളുകളായി പേറിക്കൊണ്ടിരുന്ന ഒരു വലിയ ഭാരം ഇറക്കിവച്ച ആശ്വാസം എനിക്കുണ്ടായി.

ശാലിനിയുടെ കണ്ണുകളിലെ അവിശ്വസനീയത ഞാന്‍ ശ്രദ്ധിച്ചു. ആ കണ്ണുകള്‍ വല്ലാതെ പിടയ്ക്കുന്നതും, നഷ്ടമായിപ്പോയ പ്രസരിപ്പ് അതിലേക്ക് ഇരച്ചെത്തുന്നതും ഞാന്‍ കണ്ടു. പക്ഷെ വേഗം തന്നെ അത് മാഞ്ഞുപോയി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് അവള്‍ എഴുന്നെല്‍ക്കുന്നതും ഞാന്‍ കണ്ടു.

“വേണ്ട സര്‍..വേണ്ട..അങ്ങിത് മുന്പെന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്..പക്ഷെ അങ്ങന്നെ അപ്പോഴെല്ലാം ഒഴിവാക്കി..ആദ്യദിനം ലഞ്ച് കഴിക്കാന്‍ ഞാന്‍ വന്നപ്പോള്‍ എന്നെ അജിത്‌ അവരുടെ അടുത്തേക്ക് വിളിച്ചപ്പോള്‍ സാറ് അത് ഗൌനിച്ചത് പോലുമില്ല..എന്റെ മനസ് അപ്പോള്‍ എത്ര വേദനിച്ചു എന്ന് സാറിനറിയുമോ?” അവള്‍ വിതുമ്പിക്കൊണ്ടാണ്‌ അത് പറഞ്ഞത്. ഞാന്‍ ഞെട്ടി.

The Author

Master

Stories by Master

56 Comments

Add a Comment
  1. പാവം ജിന്ന്

    വായിച്ചിട്ടില്ല. വായിച്ച് കഴിഞ്ഞതിനുശേഷം അഭിപ്രായം എഴുതാം…

  2. സോനു @ കാളി

    മാസ്റ്റർ ജീ…..

    കൊള്ളാം നല്ല പ്രണയ കഥ വലിയ ഏച്ചു കെട്ടുകളില്ലാത്ത ഒരു സാധാരണ കഥ.
    ഈ അപകർഷതാ ബോധം എന്ന് പറയുന്ന സാധനം പണ്ടേനിക്കുമുണ്ടായിരുന്നു.

    ഈ കഥ മറ്റെവിടെയെങ്കിലും പോസ്റ്റിയിട്ടുണ്ടോ എവിടെയോ വായിച്ച പോലെ

  3. പൊന്നു.?

    മാസ്റ്റർജീ…. സൂപ്പർ….

    ????

  4. അന്തപ്പൻ

    ഹായ് മാസ്റ്റർ…
    നമസ്ക്കാരം .. നന്ദി..
    ഇടക്ക് ഉത്തരം പത്തരമാറ്റ് കഥകൾ വായിക്കുംബോൾ കമ്പികഥകൾ ശരിക്കും ‘മത്ത്ടു’:)

  5. ഉണ്ണികൃഷ്ണൻ

    നല്ലൊരു കഥ മാസ്റ്റർ..

    1. ഉണ്ണികൃഷ്ണാ….പിന്നേം കണ്ടത്തില്‍ സന്തോഷം.

  6. ഡിജിറ്റലിന്റെ വര്‍ണ്ണക്കാഴ്ച്ചകളില്‍ അകാലത്തിലൊടുങ്ങാമായിരുന്ന വായനയെ ആത്മഹത്യ ചെയ്യിക്കാതെ, സജീവമാക്കിനിലനിര്‍ത്തിയവരില്‍ ഏറ്റവും മുമ്പിലുള്ള മാസ്റ്റര്‍ വീണ്ടും…

    1. ആണോ..എനിക്കങ്ങനെ ഒരു ധാരണയില്ല.. സ്മിതയുടെ എഴുത്തുകളാണ് വായനക്കാരെ ഒരു മാസ്മരിക തലത്തിലേക്ക് ആവാഹിച്ചുകൊണ്ട് പോകുന്നത്.. ഞാന്‍ ചെറിയ ചെറിയ കാര്യങ്ങള്‍ തീരെ ചെറുതായി പറഞ്ഞു പോകുന്നു.. നിങ്ങളെ ഒക്കെ നോക്കി ഇങ്ങനെ അസൂയയോടെ നില്‍ക്കാനാണ് എന്റെ വിധി..

  7. മാസ്റ്റർ സൂപ്പർബ്.പ്രണയത്തിൽ അല്പം വിരഹം ഒക്കെ നല്ലതാ എന്നാലേ ഒരു സുഖം ഉള്ളു.പിന്നെ അപകർഷതാബോധം അത് ഏത് മനുഷ്യനും ഉണ്ട്.അത് വ്യത്യസ്ത രീതിയിൽ ആയിരിക്കും ഉണ്ടാവുക എന്നും തോന്നിയിട്ടുണ്ട്, അതുപോലെ അതിന്റെ അളവിലും വ്യത്യാസം ഉണ്ട്.അത് ഓവർ കം ചെയ്യുന്നവർ വിജയിക്കും അല്ലാത്തവർ അവന്റെ ആ ന്യുനതയുടെ ലോകത്തിൽ പരാജയം ഏറ്റുവാങ്ങും.ഇത് എന്റെ സ്വന്തം അഭിപ്രായം അല്ല ഒരു ഡോക്ടർ ഉം(സൈക്കോളജിസ്റ് )ആയുള്ള സംഭാഷണം വഴി കിട്ടിയ അറിവാണ്

    ഇത് മുന്നേ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ മാസ്റ്റർ, എവിടെയോ വായിച്ചു മറന്ന പോലെ

    1. ഉണ്ട്. കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സൈറ്റില്‍ ഇട്ട കഥയാണ്. താഴെയുള്ള കമന്റുകള്‍ നോക്കിയാല്‍ മതി.

      അപകര്‍ഷതാബോധം മൂലം പരാജയപ്പെടും എന്നൊന്നുമില്ല, പക്ഷെ അത് നമുക്ക് ചെറിയ ചിന്തകളിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഈ കഥയിലെ നായകന്‍ അങ്ങനെയൊക്കെ ഉള്ള ആളായിട്ടും വിധി ഭാഗ്യം കൈകളിലേക്ക് വച്ചുകൊടുക്കുന്നത് കണ്ടില്ലേ?

  8. ദേവൻ ശ്രീ

    അപകർഷതാബോധം എല്ലാവരിലും ഉണ്ട് അതിനെ അതിജീവിക്കാൻ കഴിയുന്നവർ എല്ലായിടത്തും വിജയിക്കും.
    അപകർഷതാബോധം കാരണം ഒന്നും ആകാൻ കഴിയാത്തതിന്റെ വിഷമം ഒരുപാടുണ്ട് , മനോഹരം ആയിരുന്നു മാസ്റ്റർ

    1. അപകര്‍ഷതാബോധത്തെ അതിജീവിക്കുന്നവര്‍ എല്ലായിടത്തും വിജയിക്കുമെന്ന അഭിപ്രായം ശരിയല്ല. പക്ഷെ അപകര്‍ഷതാബോധതിന്റെ ആവശ്യമില്ല..നമ്മളെപ്പോലെ തന്നെയാണ് ബാക്കിയുള്ളവരും..

  9. ഈ അപകർഷതാ ബോധം അന്നും ഇന്നും എന്റെ കൂട്ടുകാരനാണ്,ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് മുഖമില്ലാത്ത ഈ സൈറ്റിൽ മാത്രമാണ്,എന്നെപോലുള്ളവർക്ക് വേണ്ടി എഴുതിയത് പോലെയുണ്ട്

    1. എല്ലാ മനുഷ്യരും മനുഷ്യരാണ് എന്ന ഒരൊറ്റ ചിന്തമതി ബ്രോ അപകര്‍ഷതാബോധത്തെ പടികടത്താന്‍.. തോല്‍വി, തിരസ്കരണം എന്നിവയെ ചവിട്ടുപടികളായി കാണുക.. നന്ദി

  10. പ്രണയം പലതും ഉള്ളവർക്ക് ഉള്ളതാണ്.

    അതുകൊണ്ടാണ് ഉപരിവർഗജാഡയായി
    തോന്നുന്നതും. സിനിമയും സീരിയലും
    ആവുന്നതും.

    പണമില്ലാത്തവന് നല്ല മനസ്സുണ്ടാകാം …..
    സൗന്ദര്യമില്ലാത്തവന് ജോലിയുണ്ടാകാം ….
    ഇതെല്ലാം ഉള്ളവർ നിത്യകാമുകരാകുന്നു.

    ഇതൊന്നും ഇല്ലാത്തവന് കമ്പിക്കഥയെങ്കിലും ഉണ്ടല്ലോ….ഭാഗ്യം!

    1. കറക്റ്റ്. പക്ഷെ ആത്മവിശ്വാസം, തോല്‍ക്കാനുള്ള മനസ്സ് എന്നിവ പ്രണയത്തിലും ഒരുപരിധി വരെ അത്യാവശ്യമാണ്..

      ഇല്ലെങ്കില്‍ പികെ പറഞ്ഞത് പോലെ ഹസ്തസുഖെ കമ്പി പാരായണസ്യ

      1. ഹി ഹി ഹി. ??

        “ഹസ്തസുഖൈ കമ്പി പാരായണസ്യ”!!

        ദേശീയ കമ്പിമുദ്രാവാക്യം ആക്കിയാലോ
        മാസ്റ്റർ ..?

        1. ഈ ലോക കമ്പി മഹാസാമ്രാജ്യം കമ്പിക്കുട്ടന്‍ എന്ന അന്താരാഷ്‌ട്ര സൈറ്റിലൂടെ മുഷ്ടിക്കുള്ളില്‍ വച്ചിരിക്കുന്ന ഡോക്ടര്‍ക്ക് മാത്രമേ അന്ത മുദ്രാവാക്യം അപ്പ്രൂവ് ചെയ്യാനുള്ള പരമാധികാരം ഉള്ളൂ..

          അദ്ദേഹം സദാ ബിസിയുമാണ്..പണി ഒന്നും ഇല്ലെങ്കിലും

          1. ഡോക്ടർ അല്ലെങ്കിൽ തന്നെ
            കയ്യാലപ്പുറത്തല്ലേ..!

            അതിന്റെ കൂടെ ഇതും
            നഹി നഹി. പുള്ളി കടേം പൂട്ടി
            പോകും മിക്കവാറും ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: