മരുമകളുടെ തേരോട്ടം [പോക്കർ ഹാജി] 23

ഗായത്രി  കൈമളിന്റെ   പുന്നാര മരുമകൾ ആയതിനു പിന്നിലൊരു കഥയുണ്ട്, കൈമളിന്റെ  മകൻ   അശോകൻറെ  കൂട്ടുകാരുടെയൊക്കെ  കല്ല്യാണം  കഴിഞ്ഞ്  രണ്ടും    മൂന്നും  കുട്ടികൾ  ഉണ്ടായിട്ടും  തന്റെ  മകനൊരു  പെണ്ണിനെ  കിട്ടിയില്ലലോ  എന്നായിരുന്നു  സരോജിനിയമ്മയുടെയും  കൈമളിന്റെയും  ദുഃഖം .അങ്ങനെ  അവസാനം  ഗായത്രിയുടെ  ഫോട്ടോ ബ്രോക്കർ കാണിച്ചപ്പോൾ തന്നെ  സരോജിനിയമ്മയുടെയും  കൈമളിന്റെയും  കണ്ണുകൾ സ്വർണ്ണം കണ്ടെന്ന പോലെ ശോഭിച്ചു.

നല്ല മുഖകാന്തിയുള്ള  പെണ്ണ്  . ഇതുപോലൊരു പെണ്ണിനെ ഈ കരയിലൊന്നും കണ്ടിട്ടില്ല. ചെറിയ തുടുത്ത  മുഖത്തിൽ ലാസ്യത പരന്നു കിടക്കുന്ന പ്രതീതി . ചിരിക്കുന്ന മുഖത്തിൽ ഒളിഞ്ഞിരിക്കുന്ന നുണക്കുഴി.

അൽപം തടിപ്പുള്ള ചുണ്ടുകൾ. സരോജിനിയമ്മയും കൈമളും   ഗായത്രിയെ  കണ്ടയുടനെ    ഇത്രയും നാളത്തെ  കാത്തിരുപ്പിനു  ഫലം  കിട്ടിയ  പോലെ  ഈ   സുന്ദരിക്കുട്ടിയെ തന്നെ മരുമകളായി കിട്ടുമെന്നാശിച്ചു. അശോകൻ   ആണെങ്കിൽ  സ്‌കൂളിൽ  അദ്ധ്യാപകൻ  ആയി   ജോലിക്ക് കയറിട്ടധികവും  ആയിരുന്നില്ല.

മുത്തശ്ശിയുടെ ഏഴുമക്കളിൽ മൂത്തമകനാണ് ഗായത്രിയുടെ  അച്ഛൻ  സോമശേഖര കൈമൾ. ജീവശാസ്ത്ര അധ്യാപകനാണ് ഭാര്യ രേവതിയും ഹൈസ്ക്കൂൾ ടീച്ചറാണ്.എന്നിട്ടും   പ്രീഡിഗ്രി  തോറ്റപ്പോ   അവളുടെ അമ്മയും അച്ഛനും ഏറെ  നിർബന്ധിച്ചിട്ടും   തുടർന്ന് പഠിക്കാൻ  അവൾക്കു  മനസ്സില്ലായിരുന്നു .

ജോലി  ഉണ്ടായിരുന്നെങ്കിലും  സോമശേഖര കൈമൾ ഭയങ്കര  സാമ്പത്തിക  ബുദ്ധിമുട്ടിലായിരുന്നു .തനിക്കിളയ  ആറ്  മക്കളിൽ  അഞ്ചും  പെണ്ണുങ്ങൾ  ആയിരുന്നു .ഏറ്റവും  ഇളയവൻ  ഇപ്പോഴും  ഒരു  കരയ്ക്കടുത്തിട്ടില്ല   അതുകൊണ്ടു   തന്നെ  പെങ്ങന്മാരെയൊക്കെ  വിവാഹത്തെ  കഴിപ്പിച്ച്  വിടേണ്ട  ഉത്തരവാദിത്വം കൈമളിൽ ആയിരുന്നു   .

Leave a Reply

Your email address will not be published. Required fields are marked *