മരുമകളുടെ തേരോട്ടം [പോക്കർ ഹാജി] 23

പക്ഷെ ഗായത്രിയ്ക്ക് ആ വിവാഹത്തിന് അത്ര ഇഷ്ടമുണ്ടായിരുന്നില്ല. അവളുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് അവളുടെ വീട്ടുകാർ ആ വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയത്. അവരുടെ നോട്ടം അശോകന്റെ  വീട്ടിലെ  സ്വത്തിന്റെ മേലായിരുന്നു.പങ്കിട്ടെടുക്കാൻ  വേറെ  അവകാശികളൊന്നുമില്ലാത്ത  ഒരു  മകനും  അച്ഛനും  അമ്മയും  ചേർന്ന  കുടുമ്പം .

തങ്ങളുടെ മോൾക്ക് ആ വീട്ടിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ആ മാതാപിതാക്കൾ കണക്കുകൂട്ടി.പക്ഷെ  ഗായത്രിയുടെ  വിഷമം  ഇത്രയും  നാൾ  താൻ  ആസ്വദിച്ച്  വന്നിരുന്ന  പ്രദര്ശന  രസം  പെട്ടെന്നില്ലാതാകുന്നതിന്റെ  ആയിരുന്നു .കൂട്ടിനാരുമില്ലാത്ത ..പറമ്പ്  മുഴുവൻ   മരങ്ങളും  പച്ചപ്പും  കൊണ്ട്  ഇപ്പോഴും  ഇരുളടഞ്ഞതു  പോലുള്ള  പ്രേതാലയം  പോലെ  ഒരു  വലിയ  തറവാടായാണ്  അവൾക്കു  തോന്നിയത് .

ഇത്രയും  കാലം  സ്വാതന്ത്ര്യത്തോടെ  കഴിഞ്ഞത്  പോലൊരു  ജീവിതം  ഇനി  കിട്ടില്ലെന്നോർത്തവൾ  വല്ലാതെ  വിഷമിച്ചു . ഇനിയും  വിവാഹം  കഴിയാനുള്ള  ഇളയ  പെങ്ങളുടെ  കാര്യം  ഓർത്തപ്പോൾ  സോമശേഖര കൈമൾ ഗായത്രിയുടെ  പിടിവാശി  ചെവി  കൊണ്ടില്ല .

പഠിത്തക്കാര്യത്തിൽ  അച്ഛനും  അമ്മയും  തന്റെ ഇഷ്ടത്തിന്   വഴങ്ങിയത്  പോലെ  ഇത്  നടക്കില്ലെന്നു  മനസ്സിലാക്കിയ  ഗായത്രി  ഒടുവിൽ കല്യാണത്തിന് സമ്മതം മൂളി.അശോകനെ    വിവാഹം   കഴിക്കുമ്പോൾ  അവൾക്കന്നു  വയസ്സ് ഇരുപത്താറു .അശോകൻ  ഒരു  യൂപി  സ്‌കൂൾ  അദ്ധ്യാപകൻ  ആണ്. കാണാൻ തരക്കേടില്ല.

മാത്രമല്ല ഗായത്രിയുടെ ജ്വലിക്കുന്ന സൗന്ദര്യത്തിനു ചേർന്ന രൂപമേ അല്ലായിരുന്നു. അവനു കിടക്ക കണ്ടാൽ ഉറക്കം വരുന്ന പ്രകൃതമാണ്, ചെറിയ കുടവയർ ഇപ്പോഴേ ചെറുപ്രായത്തിൽ ഉണ്ട് താനും. ഒന്നിടവിട്ട  ആഴ്ചയിലൊരിക്കൽ മാത്രമേ അവൻ ഗായത്രിയെയും  കൂട്ടി  തറവാട്ടിലേക്ക് വരാറുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *