ഞാൻ ഡിക്കി തുറന്നു നോക്കിയപ്പോൾ ഡിക്കിയിൽ ഒരു വെട്ട് കത്തി ഉണ്ടായിരുന്നു. സ്വയ രക്ഷയ്ക്ക് വേണ്ടി ഞാൻ അതും കൈയിൽ എടുത്തു . ഫോണിലെ ടോർച്ചു ഓൺ ചെയ്തു വെള്ളം ഒഴുകുന്ന ശബ്‍ദം കേൾക്കുന്ന ഭാഗത്തേക്ക് നടന്നു.
കുറച്ചു നടന്നപ്പോൾ വഴിയൊന്നും തീരെ കാണാതെ ആയി. ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ ആ വെട്ട് കത്തി കൊണ്ടു വഴി വെട്ടിത്തെളിച്ചു മുന്നോട്ട് നടന്നു.
അപ്പോൾ ആണ് ഞാൻ അത് കണ്ടത്. അവിടെ കരിങ്കലുകൾ കിടയിലൂടെ ഒഴുകി വരുന്ന ഒരു അരുവി. നല്ല തെളിഞ്ഞ വെള്ളം.
ഞാൻ വേഗം വഴി വൃത്തിയാക്കികൊണ്ട് അവിടെ നടന്ന് എത്തി. കുറച്ചു വെള്ളം എടുത്തു മുഖത്ത് ഒഴിച്ചു. നല്ല തണുത്ത വെള്ളം. ഞാൻ വേഗം ഷർട്ടും പാന്റും ഷഡ്ഢിയും എല്ലാം അഴിച്ചു മാറ്റി ആ ടർക്കി ഉടുത്തുകൊണ്ട് ആ അരുവിയിലേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ ആണ് എന്റെ കൈയിലെ മുറിവ് ഞാൻ ശ്രദ്ധിക്കുന്നത്.
എന്റെ ഇടത് കൈത്തണ്ടയിൽ നന്നായി മുറിഞ്ഞിട്ടുണ്ട്. അത് ഗൽബിയുടെ കൂടെ നിലത്ത് വീണപ്പോൾ ഉണ്ടായ പരിക്ക് ആണ് . എങ്കിലും അതൊന്നും കാര്യമാക്കാതെ ഞാൻ ആ അരുവിയിൽ ഇറങ്ങി നന്നായി ഒന്ന് മുങ്ങികുളിച്ചു. അപ്പോഴാണ് എനിക്ക് നല്ല ഉണർവ് വന്നത്. അതോടൊപ്പം കൈയിലും കാലിലും ഒക്കെ വേദനയും.
ഞാൻ കുളിച്ചു കയറിയ ശേഷം ആ ടർക്കി കൊണ്ട് തോർത്തി. എന്നിട്ട് വീണ്ടും അതേ ഷഡ്ഢിയും പാന്റും എടുത്ത് ഉടുത്തു. ഷർട്ട് എടുത്തു പക്ഷെ ഉടുത്തില്ല. . തിരിച്ചു പോകുന്ന വഴിയിൽ നല്ലൊരു കമ്പും കൊതിയെടുത്തു. അഥവാ ഗൽബിക്ക് നടക്കാൻ പ്രയാസം ആണെങ്കിൽ കുത്തി നടക്കാലോ എന്ന് കരുതി.

let’s do it