മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ] 43

 

ഞാൻ മെല്ലെ നടന്ന് കാറിന്റെ അടുത്ത് എത്തി. ഞാൻ അവിടെ എത്തുമ്പോഴേക്കും ഫരിയുടെ ഉറക്കം തെളിഞ്ഞിരുന്നു. ഉറക്കം തെളിഞ്ഞപ്പോൾ കാറിൽ എന്നെ കാണാത്തത്തിൽ ഉള്ള ടെൻഷനിൽ ആയിരുന്നു ഫരി.

 

ഞാൻ അവിടെ എത്തി കാറിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറി. എന്നിട്ട് ഞാൻ ചോദിച്ചു.

 

“ദീദി നന്നായി ഉറങ്ങിയോ…? ”

 

ഫരി എന്നെ തന്നെ നോക്കിയിട്ട് ചോദിച്ചു.

 

“സാർ എവിടെ പോയതാ..? ഇത് ഏതാ സ്ഥലം.”

 

ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

 

“ഇത് ഏതാ സ്ഥലം എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞാൻ പോയത് കുളിക്കാൻ ആണ്. ”

 

പിന്നെ ഞാൻ കൈനീട്ടി ഡേഷ് ബോർഡിൽ ചൂണ്ടിയിട്ട് പറഞ്ഞു.

 

” ദീദി. അതിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ട് അതൊന്ന് തുറന്ന് എടുത്തു താ.”

 

എന്നാൽ ഞാൻ ചൂണ്ടി കാണിക്കുന്നത് എവിടെ എന്ന് മനസ്സിലാകാത്ത ഫരി എന്നെ നോക്കി. അപ്പോൾ ഞാൻ കൈകൊണ്ട് എത്തി പിടിച്ചു ഡേഷ് ബോർഡിൽ ഉള്ള ഡ്രോ തുറന്നു. എന്നിട്ട് അതിൽ നിന്ന് ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു.

 

അത് എടുക്കാനായി ഞാൻ കൈ നീട്ടിയപ്പോൾ ഫരിയുടെ തുടയിൽ എന്റെ കൈ ഉരഞ്ഞിരുന്നു.

 

ഫരി എന്നെ നോക്കി. ഞാൻ ഫരിയേയും. ഞാൻ അപ്പോഴാണ് ഫരിയുടെ ഇടതു കവിൾ ശ്രദ്ധിക്കുന്നത്. അവിടെ ചുവന്ന പാടുകൾ ഉണ്ടായിരുന്നു. അത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു.

 

എന്റെ നോട്ടം ഫരിയുടെ കവിളിൽ ആണെന്ന് മനസ്സിലാക്കിയ ഫരി മെല്ലെ അവളുടെ കവിളിൽ തലോടി. ഞാൻ ഫരിയോട് വീണ്ടും പറഞ്ഞു.

 

“സോറി ദീദി. ഞാൻ അറിയാതെ. “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *