ഞാൻ നീട്ടിയ എന്റെ കൈയിൽ പിടിച്ചുകൊണ്ട് ഗൽബി മെല്ലെ കാറിന്റെ പുറത്തേക്ക് ഇറങ്ങി.
പക്ഷെ അപ്പോഴേക്കും അവൾ എന്റെ മേലെ വീണു. ഞാൻ അവളെ താങ്ങി പിടിച്ചു നേരെ നിർത്തി. എന്നിട്ട് ചോദിച്ചു.
“എന്താ മോളുടെ പേര് പറഞ്ഞത്..?”
ഗൽബി ചെറു ചിരിയോടെ പറഞ്ഞു.
“ഗൽബി.”
“ആഹാ! നല്ല പേരാണല്ലോ മോളുടേത്. മോളെ പോലെ തന്നെ നല്ല സുന്ദരി പേര്.. ”
ഞാൻ പറഞ്ഞത് കേട്ട് ഗൽബി എന്നെ നോക്കിയിട്ട് ചിരിച്ചു. അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.
“. ഗൽബി കുട്ടി. ഇപ്പോൾ കുളിക്കുന്നോ.. കുളിക്കുന്നെങ്കിൽ ഗൽബി കുട്ടി മെല്ലെ നടന്നു പോയി ആ അരുവിയിൽ ഇറങ്ങി ഒന്ന് കുളിച്ച് ഈ വേഷം ഒക്കെ മാറിയിട്ട് വാ. നമുക്ക് തിരിച്ചു പോകേണ്ടേ….?”
അവൾ എന്നെ നോക്കി വീണ്ടും ചിരിച്ചു.
ഒരു ചിരിക്കൂടുക്ക തന്നെ. ഒരു കൊച്ചു സുന്ദരി കുട്ടി.
അപ്പോഴേക്കും ഫരിയും കാറിൽ നിന്നും ഇറങ്ങി വന്നു ഗൽബിയെ പിടിച്ചു.
ഞാൻ നേരത്തെ വെട്ടി കൊണ്ട് വന്ന കമ്പ് എടുത്തു ഗൽബിയുടെ കൈയിൽ കൊടുത്തു എന്നിട്ട് പറഞ്ഞു.
” നടക്കുമ്പോൾ ഇതിൽ പിടിച്ചു നടന്നോ.. പിന്നെ മോൾക്ക് ഈ ഡ്രസ്സ് ചേരുമോ എന്ന് അറിയില്ല. എങ്കിലും മോള് കുളിച്ചു ഈ ഡ്രെസ്സ് ഉടുത്തു നോക്ക്. പറ്റിയില്ലെങ്കിൽ നമുക്ക് വേറെ വാങ്ങാം.”
ഫരി കാറിൽ നിന്ന് ഇറങ്ങുമ്പോൾ കാറിൽ വെച്ച പുതിയ ഡ്രെസ്സിന്റെ കവറുകൾ ഞാൻ എടുത്തു ഗൽബിയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
പിന്നെ കാറിന്റെ ഡിക്കിയിൽ നിന്ന് എമർജൻസി എടുത്തു ഓൺ ചെയ്തു ഫരിയുടെ കൈയിൽ കൊടുത്തു. കൂടെ എന്റെ ടാർക്കിയും. എന്നിട്ട് ഫരിയോട് പറഞ്ഞു.

let’s do it