അപ്പോൾ എനിക്ക് എന്റെ ഫരിയെ കുറച്ചു അഭിമാനം തോന്നി. അവളെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നി.
“ഞാൻ വേഗം വരാം കിച്ചു ഏട്ടാ..” അങ്ങനെ പറഞ്ഞിട്ട് ആതു തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ വിളിച്ചു.
“മോളെ ആതു. ‘ പിറന്നാൾ ആശംസകൾ മോളെ. എന്റെ ആതുമോൾക്ക് ഇനിയും ഇനിയും ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ.”
ഞാൻ പറഞ്ഞത് കേട്ട് ആതുവിന്റെ കണ്ണ് നിറഞ്ഞു. എന്നിട്ട് അവൾ പറഞ്ഞു.
“താങ്ക്സ് കിച്ചു ഏട്ടാ. എനിക്ക് ഒരുപാട് സന്തോഷം ആയി. എനിക്ക് ഇതിലും വലിയൊരു സമ്മാനം ഇനി കിട്ടാൻ ഇല്ല. ഇതിന് പകരം ആയി കിച്ചു ഏട്ടന്റെ കവിളിൽ ഞാൻ ഒരു ഉമ്മ തന്നേനെ. പക്ഷെ ഇവിടെ ആയിപോയി.”
അങ്ങനെ പറഞ്ഞു ചിരിച്ച ശേഷം അവൾ വീണ്ടും പറഞ്ഞു.
“ഇപ്പോൾ എന്റെ വല്യമ്മയും ഇവിടെ വേണമായിരുന്നു. വല്യമ്മയും ഒരുപാട് സന്തോഷിച്ചേനെ. ഇനി എന്റെ എല്ലാ പിറന്നാളിനും കിച്ചു ഏട്ടൻ എന്റെ കൂടെ ഉണ്ടാവണം. കിച്ചു ഏട്ടൻ വരില്ലേ ഇനി എന്നും. എന്റെ പിറന്നാളിന്. .”.
” വരും. ” ഞാൻ പറഞ്ഞു. അത് കേട്ട് സന്തോഷത്തോടെ ആതു അമ്പലത്തിന്റെ അകത്തേക്ക് ഓടി.
ഞാൻ എന്റെ പഴയൊരു പിറന്നാൾ ഓർത്തു. ഒരു കുട്ടിക്കാലം.
“ഇന്ദൂ. നാളെയാണ് എന്റെ പിറന്നാൾ. ഇന്ദു എനിക്ക് എന്ത് പിറന്നാൾ സമ്മാനം ആണ് തരുന്നേ..?” ഞാൻ ഇന്ദുവിനോട് ചോദിച്ചു.
“കിച്ചൂന് ഞാൻ എന്ത് സമ്മാനം ആണ് തരിക. സമ്മാനം തരാൻ എന്റെ കൈയിൽ ഒന്നും ഇല്ലല്ലോ കിച്ചൂ.” ഇന്ദു എന്നോട് പറഞ്ഞു.

let’s do it